Tag: KOYILANDY

Total 422 Posts

കൊയിലാണ്ടിയില്‍ ഇന്ന് നേരിയ ആശ്വാസം; കോവിഡ് കേസുകള്‍ കുറഞ്ഞു, 192 കേസുകള്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 192 കേസുകള്‍. ഇന്നലെ കോവിഡ് കേസുകളുടെ എണ്ണം 364 ആയിരുന്നു. കൊയിലാണ്ടിയില്‍ മാത്രമായി 30 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, കീഴരിയൂര്‍, കൊയിലാണ്ടി, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങിയ സ്ഥലങ്ങളിലെ കോവിഡ് കണക്കുകള്‍ എല്ലാം ചേര്‍ത്താണ് 192 കേസുകള്‍

ജാഗ്രത കൈവിടരുത്! കൊയിലാണ്ടിയില്‍ കോവിഡ് വ്യാപനം രൂക്ഷം, 364 കേസുകള്‍

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 364 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കോവിഡ് വര്‍ധനവ് കണക്കിലെടുത്ത് മേഖയില്‍ കര്‍ശന നിയന്ത്രണമാണ് ഒരുക്കിയിത്. കൊയിലാണ്ടിയില്‍ മാത്രം 142 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗബാധ. ഇന്നലെ കൊയിലാണ്ടിയില്‍ മാത്രം 140 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍

നിയന്ത്രണങ്ങളോട് പൂര്‍ണമായി സഹകരിച്ച് കൊയിലാണ്ടി നഗരം

  കൊയിലാണ്ടി: ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് പൂര്‍ണമായി സഹകരിച്ച് കൊയിലാണ്ടി നഗരം. കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. അവശ്യ സര്‍വീസുകള്‍ മാത്രമേ തുറന്നിട്ടുള്ളൂ. ഗതാഗതവും വളരെ കുറവാണ്. അത്യവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങുന്നുള്ളൂ. കൊയിലാണ്ടിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് കേസുകള്‍ കൂടുതലാണ്. ജില്ലാ ഭരണകൂടം വലിയ രീതിയിലുള്ള നിയന്ത്രണമാണ് മേഖലയില്‍ ഒരുക്കിയത്. കൊയിലാണ്ടി

കൊയിലാണ്ടിയില്‍ കോവിഡ് മാനദണ്ഡം നടപ്പിലാക്കാന്‍ വാഹനപ്രചാരണം നടത്തി

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാഹനപ്രചാരണം നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാണ് പ്രചാരണം നടത്തിയത്. ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച കണ്ടയിന്‍മെന്റ് സോണുകള്‍, ക്രിട്ടിക്കല്‍ കണ്ടയിന്‍മെന്റ് സോണുകള്‍, നിരോധനാജ്ഞ പുറപ്പെടുവിച്ച സ്ഥലങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ പൊതുജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയാണ് പ്രടചാരണപരിപാടി സംഘടിപ്പിച്ചത്. കൊയിലാണ്ടി പോലീസ്

കൊയിലാണ്ടിയില്‍ ഇന്നും കോവിഡ് മരണം; കുറുവങ്ങാട് അമ്മു അമ്മ മരണപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് കുന്നുമ്മല്‍ അമ്മു അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കള്‍: പത്മനാഭന്‍, പരേതനായ ഭാസ്‌കരന്‍, കെ.സുകുമാരന്‍ (സി.പി.ഐ.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മറ്റി മെമ്പര്‍), സുശീല, നാരായണന്‍ മാസ്റ്റര്‍, ശശി (റിട്ടയേര്‍ഡ് സി.ഐ റെയില്‍വെ), ഗിരിജ. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം

കൊയിലാണ്ടിയില്‍ 394 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 394 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീരിച്ചു. ഇതസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും കോവിഡ് ബാധ. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഇന്ന് രാവിലെയുണ്ടായ ആശയക്കുഴപ്പം പോലീസെത്തിയാണ് പരിഹരിച്ചത്. അതേ സമയം കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് 274 ആന്റിജന്‍ പരിശോധന നടത്തിയതില്‍ 77

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആശയക്കുഴപ്പം; റജിസ്റ്റർ ചെയ്ത് എത്തുന്നവർക്ക് ടോക്കൺ ലഭിക്കുന്നില്ലെന്ന് പരാതി

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ ടോക്കന്‍ നല്‍കുന്നതിലെ ആശയക്കുഴപ്പം തര്‍ക്കത്തിനിടയാക്കി. ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്ത് ഇന്നലെ സമയം അനുവദിച്ച മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ ക്ഷാമം മൂലം ഇന്നലെ വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. 200 പേരാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇന്നലെ വാക്‌സിന്‍ ലഭിക്കാത്തവരും ഇന്നെത്തി. അവരോടൊപ്പം ഇന്നത്തേക്ക് റജിസ്‌ട്രേഷന്‍ അനുവദിക്കപ്പെട്ടവരും എത്തിയിരുന്നു. കൂടാതെ

ഇന്നും 300 കടന്ന് പ്രതിദിന കോവിഡ് കേസ്; കൊയിലാണ്ടി മേഖലയില്‍ 332 കേസുകള്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് 332 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളായി മേഖലയില്‍ പ്രതി ദിന കോവിഡ് കേസുകളില്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കോവിഡ് കേസുകളിലെ വര്‍ധനവ് കണക്കിലെടുത്ത് കര്‍ശന നിയന്ത്രണമാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയത്. പലയിടങ്ങളില്‍ എഫ്എല്‍ടിസികള്‍ പ്രവര്‍ത്തനസജ്ജമാക്കി. പൊതുജനം കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചേമഞ്ചേരിയില്‍ മാത്രം ഇന്ന് രേഖപ്പെടുത്തിയത്

കോവിഡ് വ്യാപനം; ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു

കൊയിലാണ്ടി: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.പീയൂഷ് നമ്പൂതിരിപ്പാട് കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച് ആശുപത്രി മേധാവികളുമായി അവലോകന യോഗം നടത്തി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി. രോഗമുള്ളവരെ ക്വാറന്റൈന്‍ ചെയ്ത് കൊണ്ട് വ്യാപനം കുറയ്ക്കാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനപ്രകാരം താലൂക്ക് ആശുപത്രിയില്‍ കോവിഡ്

error: Content is protected !!