Tag: KOYILANDY

Total 422 Posts

കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല മുന്നില്‍

കോഴിക്കോട്: സംസ്ഥാനത്ത് നിയസഭാതെരഞ്ഞെടുപ്പിന്റെ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല മുന്നില്‍. ആദ്യ ഫലസൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. ആറ്റിങ്ങല്‍, കോഴിക്കോട് നോര്‍ത്ത്, വട്ടിയൂര്‍ക്കാവ്, പിണറായി, ഉടുമ്പന്‍ ചോല എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍. രണ്ടു റൗണ്ടില്‍ പൂര്‍ത്തിയാകത്തക്കവിധമാണു തപാല്‍ വോട്ടെണ്ണലിന്റെ ക്രമീകരണം. ഓരോ മണ്ഡലത്തിലേയും തപാല്‍ വോട്ടുകള്‍ മുഴുവനും എണ്ണി തീര്‍ന്ന ശേഷമേ

കൊയിലാണ്ടിയെ വീണ്ടും ചുവപ്പിക്കുമോ ജമീല? മണ്ഡലം തിരിച്ചു പിടിക്കുമോ യുഡിഎഫ്, തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകം

കൊയിലാണ്ടി: വര്‍ഷങ്ങളോളം യുഡിഎഫ് ശക്തികേന്ദ്രമായിരുന്ന കൊയിലാണ്ടി മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും വിജയം ഇടതുമുന്നണിയ്ക്കായിരുന്നു. എന്നാല്‍ ശക്തമായ മത്സരത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. കൊയിലാണ്ടി നിയമസഭ തെരഞ്ഞെടുപ്പ് 2021 സ്ഥാനാര്‍ഥികള്‍ കാനത്തില്‍ ജമീല – എല്‍ഡിഎഫ് എന്‍ സുബ്രഹ്‌മണ്യന്‍ – യുഡിഎഫ് എന്‍ പി രാധാകൃഷ്ണന്‍ – ബിജെപി പോളിങ് – 77.58% കൊയിലാണ്ടി

കൊയിലാണ്ടി മേഖലയില്‍ കോവിഡ് പടരുന്നു; ഇന്ന് മാത്രം 425 പുതിയ രോഗികള്‍, അതീവ ജാഗ്രത

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് മാത്രം കോവിഡ് രോഗികളുടെ എണ്ണം നാനൂറ് കടന്നു. മേഖലയില്‍ നാനൂറ്റി ഇരുപത്തിയഞ്ച് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മുന്നൂറിന് താഴെയായിരുന്നു പ്രതിദിന കണക്ക്. കഴിഞ്ഞ കുറേ ദിവസങ്ങളായി മേഖലയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ് ചെയ്യുന്നത്. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, കൊയിലാണ്ടി, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങിയ സ്ഥലങ്ങളിലെ ആകെ

വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ സൗകര്യമില്ലേ? താമസിക്കാന്‍ ഇടമൊരുക്കി സിപിഐഎം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കാഞ്ഞിലശ്ശേരി സിപിഐഎം ബ്രാഞ്ച് ഓഫീസായ മീനാക്ഷിഅമ്മ സ്മാരക മന്ദിരവും കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയവും കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കി. മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദാന കോവിഡ് കോസുകള്‍ വര്‍ധിക്കുകയാണ്. രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍, ടെസ്റ്റ് ഫലം കാത്തിരിക്കുന്നവര്‍, വീട്ടില്‍ സൗകര്യം ഇല്ലാത്തവര്‍ എന്നിവര്‍ക്കെല്ലാം ഈ സൗകര്യം ഉപയോഗിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബാത്‌റൂം, കിച്ചന്‍, ജനറേറ്റര്‍,

പതിനേഴുകാരനെ പീഡിപ്പിച്ച കീഴരിയൂര്‍ സ്വദേശിക്ക് 10 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും; കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയുടെതാണ് വിധി

കൊയിലാണ്ടി: പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിലെ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയും വിധിച്ചു. കീഴരിയൂര്‍ സ്വദേശി കുയിമ്പില്‍ ഇരുപത്തിയൊന്നുകാരനായ അബ്ദുള്‍ സമദ് ആണ് ശിക്ഷിക്കപ്പെട്ടത്. ആളൊഴിഞ്ഞ ക്ലാസ്‌റൂമില്‍ കൊണ്ടു പോയാണ് കുട്ടിയെ പീഡിപ്പിച്ചത്. 2016 ല്‍ ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെിരെ വീട്ടുമുറ്റത്ത് പ്രതിഷേധം; കൊയിലാണ്ടിയിലും അണിനിരന്നത് പതിനായിരങ്ങള്‍

കൊയിലാണ്ടി: കേന്ദ്ര സർത്താരിന്റെ വാക്‌സിന്‍ നയത്തിനെതിരായി എല്‍ഡിഎഫ് നേതൃത്വത്തില്‍ ഗൃഹാങ്കണ സമരം കൊയിലാണ്ടിയിലും വിജയകരം. പതിനായിരത്തിലധികം വീടുകൾ സമരകേന്ദ്രങ്ങളായെന്ന് നേതാക്കൾ അവകാശപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ നയത്തോട് പ്രതിഷേധം അറിയിച്ച് നിരവധി പ്രവര്‍ത്തകര്‍ സമരത്തിൽ അണിനിരന്നു. വാക്‌സിന് അമിത വില ഈടാക്കി കൊള്ളനടത്താന്‍ കമ്പനികള്‍ക്ക് അവസരം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെയാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഗൃഹാങ്കണ സമരം

കൊയിലാണ്ടിയിൽ 27 വയസ്സുകാരി കോവിഡ് ബാധിച്ച് മരിച്ചു; യാത്രയായത് ഏഴ് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ അമ്മ

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കോവിഡ് ബാധിച്ച് യുവതി മരിച്ചു. പള്ളിക്കരചിങ്ങപുരം മോച്ചേരി അര്‍ച്ചന ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. ഷിബിനാണ് ഭര്‍ത്താവ്. ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ അമ്മയാണ് അര്‍ച്ചന. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രസവം കഴിഞ്ഞ് തിരിച്ചെത്തിയത്. രാത്രി പനി വന്നതിനെ തുടര്‍ന്ന് മേലടി ആശുപത്രിയില്‍ കാണിക്കുകയും തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍

കൊയിലാണ്ടിയിലെ ആശങ്ക തീരുന്നില്ല; ഇന്നും കോവിഡ് കണക്ക് 250 പിന്നിട്ടു, പുതിയ 269 കേസുകള്‍

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 269 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ മേഖലയില്‍ കോവിഡ് കണക്ക് മുന്നൂറ് കടന്നിരുന്നു. നേരിയ ആശ്വാസം ഉണ്ടെങ്കിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കിഴരിയൂര്‍,മൂടാടി, തിക്കോടി, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിലെ കണക്ക് ചേര്‍ന്നതാണ് 269 എന്നത്. പ്രതിദിനകോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍

പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു; കൊയിലാണ്ടി ആശങ്കയില്‍, ഇന്ന് 297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 297 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മേഖലയില്‍ 200 ല്‍ താഴെയായിരുന്നു കോവിഡ് കണക്ക്. ഇന്ന് മുന്നൂറിനോട് അടുത്തിരിക്കുന്നു. മൂടാടി, അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, പയ്യോളി, തുടങ്ങിയ സ്ഥലങ്ങളിലെ കണക്കുകളെല്ലാം ചേര്‍ന്നാണ് 297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിവ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍

കൊയിലാണ്ടിയിലെ വ്യാപാര സംഘടനകള്‍ ലയിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ രണ്ടു വ്യാപാര വ്യവസായി സംഘടനകള്‍ ലയിച്ച് ഒന്നായി മാറി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹിയായിരുന്ന കെ.പി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘടനയും ടി.നസിറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘടനയുമാണ് ലയിച്ച് ഒന്നായി മാറിയത്. പതിനാലു വര്‍ഷമായി വിഘടിച്ചു നിന്നിരുന്ന വ്യാപാരസംഘടനകളാണ്. കെ.പി ശ്രീധരന്‍ കമ്മറ്റിക്കെതിരെ സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ സ്വീകരിച്ച അച്ചടക്ക നടപടികള്‍ ഇതിന്റെ

error: Content is protected !!