Tag: KOYILANDY
കൊയിലാണ്ടിയിലെ സ്ഥിതി അതീവ ഗുരുതരം; അഞ്ഞൂറിനോടടുത്ത് പുതിയ കേസുകള്‍, 487 കോവിഡ് കേസുകള്‍
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 487 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മേഖലയിലെ കോവിഡ് കണക്കുകള്‍ പ്രതിദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയില്‍ 129 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍ കൂടി ചേര്‍ത്താണ് 487
കൊയിലാണ്ടിയില്‍ മഴക്കാല കൃഷിനടീല്‍ ഉത്സവം സംഘടിപ്പിച്ചു
കൊയിലാണ്ടി: കേരള കര്‍ഷക സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഴക്കാല കൃഷി നടീല്‍ ഉത്സവം സംഘടിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം ഏരിയ കമ്മിറ്റി നടത്തിയ ഫലം വലിയ ഉത്പാദന വര്‍ധനവാണ് ഉണ്ടാക്കിയത്. ഇത്തവണയും കൂടുതല്‍ കൃഷി വ്യാപനമാണ് ലക്ഷ്യമിടുന്നത്. തരിശുരഹിത കൃഷിയിടമാണ് ലക്ഷ്യംവെക്കുന്നത്. മഴക്കാല കൃഷിയില്‍ ഇടവിള കൃഷിയും മറ്റു കാര്‍ഷിക വിളകളും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
കൊയിലാണ്ടിയില്‍ ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കണം : കെജിഒഎ
കൊയിലാണ്ടി: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി ഏരിയാ 32-ാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി സുധാകരന്‍, ജില്ലാ ജോയന്‍ സെക്രട്ടറി കെ.ശശികുമാര്‍, ഏരിയ പ്രസിഡണ്ട് എന്‍.പ്രദീപന്‍, സെക്രട്ടറി എം.പി സുനില്‍കുമാര്‍, ഷിജുഎല്‍.എന്‍, എന്നിവര്‍ സംസാരിച്ചു. ഡോ.ഷിനോജ് എം, ബിജേഷ്.എന്‍, ശിവദാസന്‍.കെ, എന്നിവര്‍
ഇന്നും മൂന്നൂറ് കടന്ന് കൊയിലാണ്ടി മേഖലയിലെ കോവിഡ് കണക്ക്; മേഖലയില്‍ കനത്ത നിയന്ത്രണം
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 307 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് കേസുകളില്‍ കുറവില്ല. കനത്ത നിയന്ത്രണമാണ് നഗരസഭാ അടിസ്ഥാനത്തില്‍ ഒരുക്കിയിരിക്കുന്നത്. കൊയിലാണ്ടിയില്‍ മാത്രം ഇന്ന് 146 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ എണ്ണം കൂടുതലായ വാര്‍ഡുകള്‍ ഇപ്പോഴും കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുകയാണ്. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി
സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്ക് കോഴിക്കോട് ജില്ലയില്‍, 3919 പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍ 32.90%
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 3919 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒന്‍പതു പേര്‍ക്കും പോസിറ്റീവായി. 86 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3822 പേര്‍ക്കാണ് രോഗം ബാധിച്ചത്. 12, 513 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ
നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരും മണ്ഡലവും മനപാഠമാക്കി കൊയിലാണ്ടിയിലെ കൊച്ചുമിടുക്കികള്‍
കൊയിലാണ്ടി: സോഷ്യല്‍ മീഡിയയില്‍ താരമായിമാറുകയാണ് കൊയിലാണ്ടി സ്വദേളികളായ കുരുന്നുകള്‍. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ മനപാഠമാക്കി പറഞ്ഞാണ് കുട്ടികള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. കൊയിലാണ്ടി സ്വദേശിനികളായ എട്ട് വയസുകാരി റിസയും ആറ് വയസുകാരി ഐറിനുമാണ് താരമായത്. 140 മണ്ഡലങ്ങളിലെയും വിജയികളായവരുടെ പേരും മണ്ഡലവും കുട്ടികൾ പറയുന്നുണ്ട്. റിസ കോതമംഗലം ജിഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. യുകെജി വിദ്യാര്‍ത്ഥിനിയാണ് ഐറിന്‍.
കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് വിജയാഹ്ലാദത്തിന് മാറ്റി വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി
കൊയിലാണ്ടി: തെരഞ്ഞെടുപ്പ് വിജയം ആഘോഷക്കാനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചാലഞ്ചിലേക് കൈമാറി സി.കെ.രാഘവന്‍ മാതൃകയായി. എല്‍.ഡി.എഫിന് തുടര്‍ ഭരണം കിട്ടിയാലും കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല വിജയിച്ചാലും ബിരിയാണി വിതരണം ചെയ്യാന്‍ കരുതി വച്ച ഇരുപത്തിയഞ്ചായിരം രൂപയാണ് മുചുകുന്ന് എ.കെ.ജി. മന്ദിരത്തില്‍ വച്ച് കൈമാറിയത്. തുക സി.കെ.ശ്രീകുമാര്‍ ലോക്കല്‍ കമ്മിറ്റിയംഗം അനൂപ് എന്നിവര്‍ ഏറ്റുവാങ്ങി. കോവിഡ്
കൊയിലാണ്ടിയില്‍ വോട്ടെണ്ണല്‍ 7 റൗണ്ട് പൂര്‍ത്തിയായി; കാനത്തില്‍ ജമീലയ്ക്ക് 4000 വോട്ടിന് ലീഡ്
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ കാനത്തില്‍ ജമീല ലീഡ് ഉയര്‍ത്തുന്നു. 4000 വോട്ടുകള്‍ക്കാണ് കാനത്തില്‍ ലീഡ് ചെയ്യുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യന്‍ രണ്ടാം സ്ഥാനത്താണ്. ബിജെപിയുടെ എന്‍.പി രാധാകൃഷ്ണനാണ് മൂന്നാം സ്ഥാനത്ത്. കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് തരംഗമാണ് ആഞ്ഞുവീശുന്നത്. പേരാമ്പ്രയിലും ബാലുശ്ശേരിയിലും എല്‍ഡിഎഫ് വിജയിച്ചു. ഏലത്തൂരിലും കോഴിക്കോട് നോര്‍ത്തിലും സൗത്തിലും വിജയമുറപ്പിച്ച് എല്‍ഡിഎഫ്. കുറ്റ്യാടിയില്‍
കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല മുന്നില്‍
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ കാനത്തില്‍ ജമീല ലീഡ് ഉയര്‍ത്തുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യന്‍ രണ്ടാം സ്ഥാനത്താണ്. ബിജെപിയുടെ എന്‍.പി രാധാകൃഷ്ണനാണ് മൂന്നാം സ്ഥാനത്ത്. *എലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എകെ ശശീന്ദ്രന്‍ 7992 മുന്നില്‍. *കോഴിക്കോട് നോര്‍ത്തിലും എല്‍ഡിഎഫ് മുന്നില്‍. *3835 വോട്ടിനാണ് തോട്ടത്തില്‍ രവീന്ദ്രന്‍ ലീഡ് ചെയ്യുന്നത്. *വടകരയില്‍ യുഡിഎഫ് മുന്നില്‍.
കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല 7269 വോട്ടിന് ലീഡ് ചെയ്യുന്നു
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ കാനത്തില്‍ ജമീല ലീഡ് ഉയര്‍ത്തുന്നു. 7269 ആണ് കാനത്തില്‍ ജമീലയുടെ ലീഡ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യന്‍ രണ്ടാം സ്ഥാനത്ത്. ബിജെപിയുടെ എന്‍ പി രാധാകൃഷ്ണനാണ് മൂന്നാം സ്ഥാനത്ത്.