Tag: Koyilandy Taluk Hospital
‘നല്ല വിഷമമുണ്ട്, സഹിക്കാൻ പറ്റുന്നില്ല കൊയിലാണ്ടി ആശുപത്രി നമ്മുടേതെല്ലാമാണ്’; ഫോൺ കോൾ വിവാദത്തിൽ വൈകാരിക പ്രതികരണവുമായി ആശുപത്രിയിലെ ഡോക്ടർ സന്ധ്യാ കുറുപ്പ് (ശബ്ദരേഖ കേൾക്കാം)
കൊയിലാണ്ടി: ‘കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഓർത്തോ ഡോക്ടർ ഉണ്ടാകുമോ എന്ന് ചോദിച്ചു വിളിച്ചപ്പോൾ’ സമൂഹ മാധ്യമങ്ങളിൽ വയറലായ ഓഡിയോ ക്ലിപ്പിനു വൈകാരിക പ്രതികരണവുമായി ഡോ.സന്ധ്യാക്കുറുപ്പ്. ഒരു നിമിഷത്തെ വാക്ക് പിഴയ്ക്ക് ഇത്രയും വല്യ ഒരു ശിക്ഷ വേണ്ടിയിരുന്നോ? ‘നല്ല വിഷമമുണ്ട്, സഹിക്കാൻ പറ്റുന്നില്ല കൊയിലാണ്ടി ആശുപത്രി നമ്മുടേതെല്ലാമാണ്’ എന്ന വൈകാരികമായ വാക്കുകളായിരുന്നു ഓഡിയോ ക്ലിപ്പിലൂടെ സന്ധ്യ
എല്ലിന്റെ ഡോക്ടര്‍ എന്നൊക്കെയുണ്ടാകുമെന്ന് അന്വേഷിച്ച രോഗിയോട് നിരുത്തരവാദപരമായി പെരുമാറിയ സംഭവം: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയെ പിരിച്ചുവിട്ടു
കൊയിലാണ്ടി: ആശുപത്രിയിലേക്ക് വിളിച്ച് എല്ലിന്റെ ഡോക്ടര്‍ ഏതൊക്കെ ദിവസമുണ്ടാകുമെന്ന് അന്വേഷിച്ച രോഗിയോട് നിരുത്തരവാദപരമായി സംസാരിച്ച സംഭവത്തില്‍ ജീവനക്കാരിയ്‌ക്കെതിരെ നടപടി. താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു. രോഗിയോട് ജീവനക്കാരി നിരുത്തരവാദപരമായി സംസാരിച്ചതിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇക്കാര്യം നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുകയും ആശുപത്രി അധികൃതരുടെ അടിയന്തര യോഗം വിളിച്ച് ജീവനക്കാരിയെ ജോലിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ‘എല്ലിന്റെ
“എല്ലിന്റെ ഡോക്ടർ എന്നൊക്കെ ഉണ്ടാകും? ലീവല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാവും”; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വിളിച്ചപ്പോൾ ലഭിച്ച മറുപടി വിവാദമായി (ശബ്ദരേഖ കേൾക്കാം)
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ എല്ലിന്റെ ഡോക്ടര്‍ ഏതൊക്കെ ദിവസങ്ങളിലുണ്ടാവുമെന്ന് അന്വേഷിച്ച സ്ത്രീയോട് ജീവനക്കാരി ധിക്കാരപരമായി മറുപടി നല്‍കുന്ന ഓഡിയോ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ‘ഡോക്ടര്‍ ലീവല്ലാത്ത ദിവസമുണ്ടാകും’ എന്ന പരിഹാസവും ധിക്കാരവും കലര്‍ന്ന മറുപടിയാണ് ജീവനക്കാരി നല്‍കുന്നത്. വിളിച്ചയാള്‍ ‘ഇന്ന് ഉണ്ടാവുമോ’യെന്ന് വീണ്ടും ചോദിച്ചപ്പോള്‍ 2630142 എന്ന ആശുപത്രിയിലെ നമ്പറില്‍ വിളിച്ചുനോക്ക് എന്നു പറഞ്ഞ്
ആരോഗ്യമേഖലയില്‍ വികസനകുതിപ്പ്; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് ചെലവഴിച്ചത് 50 കോടി രൂപ
കൊയിലാണ്ടി: താലൂക്ക് ആശുപത്രി വികസനത്തിനായി ചെലവഴിച്ചത് 50 കോടിയിലധികം രൂപ. 20 കോടി രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കിയ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ പുതിയ 5 നില കെട്ടിടം 2018 നവംബര്‍ 6ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. പിന്നീട് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജീവനക്കാരുടെ പുതിയ 4 തസ്തികകള്‍ അനുവദിച്ചു.1.50 കോടി ചെലവഴിച്ച്
കൊയിലാണ്ടി താലൂക്ക് ആശുപത്രി സ്മാര്‍ട്ടാകുന്നു; പുതിയ കെട്ടിടത്തിന്റെ ആദ്യ ഘട്ട നിര്‍മ്മാണത്തിന് ടെന്‍ഡറായി
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ ആദ്യ ഘട്ട നിര്‍മ്മാണം ടെന്‍ഡര്‍ ചെയ്തതായി കെ ദാസന്‍ എംഎല്‍എ അറിയിച്ചു. കിഫ്ബിയില്‍ നിന്നും അനുവദിച്ച 24 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണം. ചെറുതും വലുതുമായ എല്ലാ പഴയ കെട്ടിടങ്ങളും പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായ കേന്ദ്ര പൊതുമേഖലാ സ്ഥാപനം വാപ്‌കോസ് ആണ്
ജ്യോതിസ് ലാബിന് അംഗീകാരം
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിസ് ലാബിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്റ് കാലിബറേഷന്‍ ലാബോറട്ടറീസ് അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുത്ത ആറ് ടെസ്റ്റിങ് സെന്ററുകളിലൊന്നാണിത്. എച്ച്.ഐ.വി. രോഗം നിര്‍ണയിക്കുന്നതിനും കൗണ്‍സിലിങ് നടത്തുന്നതിനുമായി കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലാണ് ജ്യോതിസ് ലാബ് പ്രവര്‍ത്തിക്കുന്നത്. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള