Tag: Koyilandy Harbour

Total 3 Posts

മത്സ്യബന്ധത്തിനിടയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്ക്; സംഭവം കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളായ കുമാര്‍ (47), ഷിബു (48), ജോസ് (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 9.30ന് കൊയിലാണ്ടിയില്‍ നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ വെച്ചായിരുന്നു സംഭവം. തൊഴിലാളികളെ ഉടനെ കൊയിലാണ്ടി ഹാര്‍ബറിലും അവിടെ നിന്ന് താലൂക്ക് ആശുപത്രിയിലുമെത്തിച്ചു.

എഞ്ചിന്‍ തകരാര്‍; കൊയിലാണ്ടി, ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ 43 മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങി, രക്ഷപ്പെടുത്തി മറൈന്‍ എന്‍ഫോഴ്‌സ്മെന്റ്

കൊയിലാണ്ടി: കൊയിലാണ്ടി, ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളങ്ങള്‍ എഞ്ചിന്‍ തകരാറിലായി കടലില്‍ കുടുങ്ങി. കടലില്‍ കുടുങ്ങിയ 43 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ ‘പുളിയന്റെ ചുവട്ടില്‍’ എന്ന വളളവും ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ ‘മബ്‌റൂക്ക്’ എന്ന

ഹാര്‍ബറിനു മുന്‍വശത്തെ അഴുക്ക്ചാല്‍ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണം; പ്രതിഷേധവുമായി നാട്ടുകാര്‍

കൊയിലാണ്ടി: ഹാര്‍ബറിനു മുന്‍വശത്തെ അഴുക്ക്ചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ദുരിതത്തില്‍. ഏഷ്യയിലെ ഏറ്റവും വലിയ ഹാര്‍ബര്‍ എന്ന് പറഞ്ഞ് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് കൊയിലാണ്ടി ഹാര്‍ബറിന്റെ ഉദ്ഘാടനം കഴിഞ്ഞത്. എന്നാല്‍ ഹാര്‍ബറിനു മുന്‍വശത്തെ അഴുക്ക്ചാലിന്റെ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ അഴുക്ക്ചാലില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് ,ജീവികള്‍ ചത്ത് പൊന്തിയും, കെട്ടികിടന്ന് ഒഴുക്ക് നിലച്ചിരിക്കുകയാണ്.

error: Content is protected !!