Tag: Koyilandi
അത്തോളി, ഉള്ളിയേരി പഞ്ചായത്തുകള്‍ മുഴുവനായും, പയ്യോളി, കൊയിലാണ്ടി നഗരസഭകളിലെ ചില വാർഡുകളും ഉള്‍പ്പെടെ കോഴിക്കോട് ജില്ലയിലെ 37 വാര്‍ഡുകള്‍ ലോക്ഡൗണിലേക്ക്; വിശദമായി നോക്കാം നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്ന്
കോഴിക്കോട്: വീക്‌ലി ഇൻഫക്‌ഷൻ പോപ്പുലേഷൻ റേഷ്യോയുടെ (ഡബ്ല്യുഐപിആർ) അടിസ്ഥാനത്തിൽ ജില്ലയിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ 37 വാർഡുകളിലും കാവിലുംപാറ, അത്തോളി, ഉള്ളിയേരി പഞ്ചായത്തുകളിലും ഒരാഴ്ചത്തേക്കു കർശന ലോക്ഡൗൺ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചത്തെ രോഗികളുടെ എണ്ണം പരിഗണിച്ചു കണക്കാക്കിയ ഡബ്ല്യുഐപിആർ 8നു മുകളിലുള്ള സ്ഥലങ്ങളാണിത്. കർശന നിയന്ത്രണങ്ങളുള്ള വാർഡുകൾ: കാവിലുംപാറ, അത്തോളി, ഉള്ളിയേരി പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും, കോഴിക്കോട്
കണ്ണിന് കുളിര്‍മ നല്‍കുന്ന മനോഹാരിതയാണ് ശലഭങ്ങൾ; പക്ഷേ ഈ നിശാശലഭം അത്ഭുതമാണ്, കൊയിലാണ്ടി പുളിയഞ്ചേരിയിലെ കാഴ്ച കൗതുകമാകുന്നു
കൊയിലാണ്ടി: കാഴ്ചക്കാരില്‍ കൗതുകം പടര്‍ത്തി നയന വിരുന്നൊരുക്കുന്നവരാണ് നിശാശലഭങ്ങള്‍. പുളിയഞ്ചേരി നമ്പൂരി കണ്ടി സത്യന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെ പറന്നിറങ്ങി അതിഥിയായെത്തിയ അറ്റ്‌ലസ് മോത്ത് എന്ന വിളിപ്പേരുള്ള നിശാശലഭം രൂപഭംഗി കൊണ്ട് അത്ഭുതം പകരുകയാണ്. വലുപ്പമേറിയ ഈ ശലഭം ചിറക് വിരിക്കുമ്പോള്‍ പതിനഞ്ച് സെ.മീറ്ററില്‍ അധികം നീളമുണ്ട്. മുകള്‍ ഭാഗത്തെ ഇരുചിറകുകളുടെ അഗ്രഭാഗത്തിന്
നീന്തല്‍ കുളത്തിലെ താരം നീലാംബരി; കൊല്ലം ചിറ നീന്തികടന്ന് ആറ് വയസ്സുകാരി, 45 മിനുട്ട് കൊണ്ട് നീന്തിയത് 800 മീറ്റര്‍ ദൂരം
കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം ചിറ നീന്തി കടന്ന് ആറുവയസ്സുകാരി നീലാംബരി. ഒമ്പത് ഏക്കറോളം വിസ്തീര്‍ണമുള്ള കൊല്ലം ചിറ ഇന്ന് രാവിലെയാണ് ഈ കൊച്ചുമിടുക്കി നീന്തിക്കടന്നത്. 400 മീറ്റര്‍ നീളമാണ് ചിറയ്ക്ക് കണക്കാക്കുന്നത് അങ്ങിനെ 800 മീറ്റര്‍ നീന്തി സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ തിരിച്ചെത്തി. നാല്പ്പത്തിയഞ്ച് മിനുട്ട് സമയത്തിലാണ് നീന്തല്‍ പൂര്‍ത്തിയാക്കിയത്. മുന്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: രാമചന്ദ്രന്റെ
മുള്ളന്‍പന്നിയുടെയും കുഞ്ഞിന്റേയും രാത്രി യാത്രാ വിഡിയോ കൗതുകമാകുന്നു; പൊയില്‍ക്കാവിലെ നാട്ടിടവഴികളിൽ മുള്ളൻപന്നികളുടെ വിഹാരം നിത്യകാഴ്ച: വീഡിയോ കാണാം
കൊയിലാണ്ടി: കൊയിലാണ്ടി പൊയില്‍ക്കാവ് പ്രദേശത്ത് നിന്നുള്ള ഒരു കൗതുകക്കാഴ്ചയാണ് ഇത്. (ദൃശ്യം: ഫവാസ് തനിമ പൊയില്‍ക്കാവ്) രാത്രിയില്‍ മുള്ളന്‍പന്നിയും കുഞ്ഞും റോഡിലൂടെ നടന്നു പോകുന്നതാണ് ദൃശ്യത്തിലുള്ളത്. ഫൈസൽ പൊയിൽക്കാവ് യുട്യൂബ് പേജില്‍ പങ്കുവച്ച ദൃശ്യം നിരവധി പേരാണ് കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുള്ളത്. രാത്രി യാത്രക്കിടെ ഫവാസ് തനിമ കാറിലിരുന്നുകൊണ്ട് പകര്‍ത്തിയ ദൃശ്യങ്ങളാണിത്. ശക്തമായ വെളിച്ചത്തിലും ഒന്നിനേയും
ബാംഗ്ലൂരിൽ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു
കൊയിലാണ്ടി: ബാംഗ്ലൂരിൽ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. വൈറ്റ്ഫീൽഡിൽ സ്കൂട്ടറും ബി.എം.ടി.സി. ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. കൊയിലാണ്ടി ബീച്ച് റോഡ് മർക്കുറി വീട്ടിൽ റഷീദ് തങ്ങളുടെ മകൻ മുഹമ്മദ് മബിനാൻ (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ നിംഹാൻസിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. ലിംഗരാജപുരം ജ്യോതി ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാർഥി
കൊയിലാണ്ടിയിൽ വീണ്ടും അപകട മരണം; ദേശീയപാതയിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
കൊയിലാണ്ടി: ദേശീയപാതയിലെ ചേമഞ്ചേരിയിൽ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്‍ മരണപ്പെട്ടു. ചേമഞ്ചേരി തെക്കെയില്‍ പ്രദീപന്‍ ആണ് മരണപ്പെട്ടത്. 48 വയസ്സായിരുന്നു.രാത്രി ഒൻപത് മണിയോടെ ചേമഞ്ചേരി പെട്രോള്‍ പമ്പിനു സമീപത്തുവെച്ചായിരുന്നു അപകടം. പെട്രോൾ പമ്പിന് മുന്നിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തെക്കെയിൽ, പരേതനായ ഉണ്ണി നായരുടെയും മീനാക്ഷി അമ്മയുടെയും മകനാണ്
കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സായുധസംഘത്തിന്റെ മൂന്ന് സഹായികൾ റിമാന്റിൽ; ശക്തമായ തെളിവുകൾ ലഭിച്ചു, കൂടുതൽ അറസ്റ്റ് ഉടൻ; പ്രതികളുടെ വീഡിയോ കാണാം
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പ്രവാസിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഇന്നലെ അറസ്റ്റിലായ കൊടുവള്ളി സ്വദേശികളായ കൂമുള്ളൻകണ്ടി നൗഷാദ് (31), താന്നിക്കൽ മുഹമ്മദ് സ്വാലിഹ് (38), കളത്തിക്കുംതൊടുവിൽ സൈഫുദ്ദീൻ (35) എന്നിവരെ റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത ഇവരെ എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം വൈകീട്ടോടെയാണ് അറസ്റ്റ്
കൊയിലാണ്ടിയെ ഞെട്ടിച്ച തട്ടിക്കൊണ്ടുപോകൽ; അന്വേഷണത്തിന് പ്രഗത്ഭരായ ഉദ്യോഗസ്ഥർ, സൂചനകൾ കൊടുവള്ളി സംഘത്തിലേക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ അഞ്ചംഗ സായുധ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന. റൂറല്‍ എസ്പി ഡോ. ശ്രീനിവാസ് ഐപിഎസിന്‌റെ നേതൃത്വത്തിലുള്ള സംഘം കൊയിലാണ്ടിയില്‍ ക്യാമ്പ് ചെയ്തുകൊണ്ടാണ് അന്വേഷണം നടത്തുന്നത്. വടകര ഡിവൈഎസ്പി ഷെരീഫിനാണ് അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസ്, കൊയിലാണ്ടി സിഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്
ധീരസൈനികൻ ശ്രീജിത്തിന്റെ സംസ്കാര ചടങ്ങുകൾ ചേമഞ്ചേരിയിലെ വീട്ടിൽ ആരംഭിച്ചു
കൊയിലാണ്ടി: കശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയില്‍ സുബേദാര്‍ എം ശ്രീജിത്തിന്റ (42) മൃതദേഹം ശനിയാഴ്ച രാവിലെ ഏഴിന് സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഡൽഹിയിൽനിന്ന് വിമാനത്തിൽ കോയമ്പത്തൂരിൽ എത്തിച്ച മൃതദേഹം റോഡുമാർഗം വെള്ളിയാഴ്ച അർധരാത്രിക്കുശേഷം കോഴിക്കോട്ടെത്തിച്ചു. ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച് കൂടിയാലോചിക്കാൻ കാനത്തിൽ ജമീല
കൊയിലാണ്ടിയില്‍ വീണ്ടും വാഹനാപകടം: ഒരു മരണം; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തെ നടുക്കി വീണ്ടു വാഹനാപകടം. അപകടത്തില്‍ ഒരാള്‍ തല്‍ക്ഷണം മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.30 ന് പഴയ ആർ.ടി.ഒ ഓഫീസ് പരിസരത്ത് മാഹി ശ്രാംസിന് സമീപമാണ് അപകടം നടന്നത്. ഇരുചക്രവാഹന യാത്രക്കാരനായ പൂക്കാട് ചാലടത്ത് കുനി മുഹമ്മദാണ് മരിച്ചത്. കൊയിലാണ്ടി നഗരത്തില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ നടക്കുന്ന അഞ്ചാമത്തെ