Tag: Koyilandi

Total 372 Posts

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യം

കോഴിക്കോട്: വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസണ്‍ട്രേറ്റർ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി കെ എസ് ഇ ബി സൗജന്യമായി നൽകുന്നു. ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യത്തിന് അർഹത. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ അതത് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റൻ്റ് എഞ്ചിനിയർക്ക് നല്‍കണം. അപേക്ഷയോടൊപ്പം, പ്രസ്തുത രോഗി ഉപയോഗിക്കുന്ന ഉപകരണം

കൊയിലാണ്ടിയിൽ തെരുവുവിളക്കുകൾ കത്തുന്നില്ല; യുഡിഎഫ് ജനപ്രതിനിധികൾ ധർണ്ണ നടത്തി

കൊയിലാണ്ടി: തെരുവ് വിളക്കുകൾ കത്തിക്കാതെ നാടും നഗരവും ഇരുട്ടിലാഴ്ത്തിയ നഗരസഭയുടെ അനാസ്ഥക്കെതിരെ യു.ഡി.എഫ് കൗൺസിൽ പാർട്ടിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തി. മാസങ്ങളോളമായി നഗരസഭാ പരിധിയിൽ തെരുവ് വിളക്കുകൾ കണ്ണടച്ചിരിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. തെരുവ് വിളക്കുകൾ റിപ്പയർ ചെയ്യുന്നതിനായി ലക്ഷക്കണക്കിന് രൂപയാണ് നഗരസഭ ചെലവഴിക്കുന്നത് എന്ന് പറയുമ്പോഴും കൊയിലാണ്ടി പട്ടണം പോലും ഇരുട്ടിൽ

ഇടത്പക്ഷം തുടരണം സഹകരണ നന്മയ്ക്കായ്; പ്രചരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

കൊയിലാണ്ടി: ഇടത്പക്ഷം തുടരണം സഹകരണ നന്മയ്ക്കായി എന്ന മുദ്രാവാക്യവുമായി കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) സംഘടിപ്പിച്ച ജില്ല വാഹന പ്രചരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. 8 ന് പേരാമ്പ്രയിൽ വെച്ച് സിഐടിയു ജില്ല ജനറൽ സെക്രട്ടറി പി.കെ.മുകുന്ദനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് നടത്തിയ സ്വീകരണ

എഫ്എസ്ഇടിഒ കൊയിലാണ്ടിയിൽ സാർവ്വദേശീയ വനിതാദിനാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: സാർവ ദേശീയ മഹിളാ ദിനത്തോടനുബന്ധിച്ച് എഫ്എസ്ഇടിഒ കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ടൗൺ ഹാളിൽ വനിതാ ദിനാചരണം നടന്നു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.എസ്.സ്മിജ മുഖ്യപ്രഭാഷണം നടത്തി. കെഎസ്ടിഎ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.ശാന്ത സ്വാഗതം പറഞ്ഞു. എൻജിഒ യൂണിയൻ ഏരിയ

പയ്യോളി റേപ്പ് കേസ്; എസ്ഐ ജി.എസ്.അനിലിനെ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെ വിട്ടു

കൊയിലാണ്ടി: പോലീസ് സേനയ്ക്ക് കളങ്കം ഉണ്ടാക്കിയ പയ്യോളി റേപ്പ് കേസിൽ എസ്ഐ ജി.എസ്.അനിനെ കോടതി വെറുതെ വിട്ടു. കൊയിലാണ്ടി ഫാസ്ട്രാക്ക് കോടതിയാണ് അനിലിനെ വെറുതെ വിട്ടത്. യുവതിയെ നിരന്തരം പീഡിപ്പിച്ചു എന്നതിനാലായിരുന്നു അദ്ദേഹത്തിനെതിരെ കേസെടുത്തത്. 2019 ആഗസ്റ്റ് മാസം 27ന് പയ്യോളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഭർത്താവിനെതിരെ പരാതിയുമായി വന്ന പയ്യോളി സ്വദേശിനിയായ യുവതിയെ

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് ഒളവണ്ണ നടുവീട്ടില്‍ ദിനേഷിനെയാണ് (45) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തതത്. കഴിഞ്ഞ ദിവസമാണ് സംഭവം. വടകരയില്‍ നിന്നു വരികയായിരുന്ന വിദ്യാര്‍ഥിനിയെ നന്തിയില്‍ വെച്ചാണ് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. എസ്‌ഐ ടി.കെ.ഷിജു, വനിതാ സിവില്‍ പോലീസ് ഓഫീസര്‍

പ്രതിസന്ധി ഒഴിയുന്നു; കേരളത്തിലെ തിയേറ്ററുകളിൽ ഇനി സെക്കന്റ് ഷോയും

കോഴിക്കോട്: സംസ്ഥാനത്തെ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. തിയേറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഉച്ചക്ക് 12 മണി മുതല്‍ രാത്രി 12 വരെയാണ് തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ ഇതു രാവിലെ 9 മുതല്‍ രാത്രി 9 വരെയായിരുന്നു. ഫിലിം ചേംബര്‍, തിയേറ്ററുടമകളുടെ സംഘടന ഫിയോക് തുടങ്ങിയവയുടെ

കെ.കെ.ശൈലജ മുതൽ കാനത്തിൽ ജമീല വരെ; സിപിഎം പട്ടികയിൽ 12 വനിതകൾ

കോഴിക്കോട്: മികച്ച സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തി സിപിഐഎം സ്ഥാനാര്‍ഥി പട്ടിക. 12 വനിതകളാണ് സിപിഐഎം സ്ഥാനാര്‍ഥി പട്ടിയയില്‍ ഇടം പിടിച്ചിരിക്കുന്നത്. എല്‍ഡിഎഫ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരുള്‍പ്പെടെയുള്ള കരുത്തുറ്റ സ്ഥാനാര്‍ഥികളാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. ഭരണമികവിന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രശംസിച്ച ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ ഇത്തവണയും മട്ടന്നൂരില്‍ നിന്നും ജനവിധി തേടും. എല്‍ഡിഎഫ് മന്ത്രിയഭയിലെ വനിതാമന്ത്രിയായ ജെ

ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

കൊയിലാണ്ടി: നൂറ്റഞ്ചാം വയസ്സിലെത്തിയ പത്മശ്രി ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ നിന്നാണ് പ്രതിരോധ വാക്‌സിന്‍ ഗുരു സ്വീകരിച്ചത്. ഗുരുവിനോടൊപ്പം മകന്‍ പവിത്രനും കുത്തിവെപ്പെടുത്തു. വാക്‌സിന്‍ സ്വീകരിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞതോടെ കുഞ്ഞിരാമന്‍ നായര്‍ വീട്ടിലേക്ക് മടങ്ങി. വാക്‌സിന്‍ എടുത്ത ശേഷം ശാരീരികമായ അവശതകളൊന്നും തന്നെ

കൊയിലാണ്ടിയിൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായി കാനത്തിൽ ജമീലയെത്തും; ജനകീയത വോട്ടായി മാറുമെന്ന് പാർട്ടി കണക്ക് കൂട്ടൽ

കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർത്ഥിയായി കൊയിലാണ്ടിയിൽ കാനത്തിൽ ജമീല. ഞായറാഴ്ച ചേർന്ന സിപിഎം കോഴിക്കോട് ജില്ല കമ്മറ്റി കൊയിലാണ്ടിയിൽ ജമീലയുടെ പേര് സംസ്ഥാന കമ്മറ്റിക്ക് കൈമാറിയതായാണ് സൂചന. 8 ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റാണ് അന്തിമ തീരുമാനമെടുക്കും. നിലവിൽ കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡണ്ടാണ് ജമീല. ന​ന്മ​ണ്ട ഡി​വി​ഷ​നി​ൽ​നി​ന്ന്​ 8094 വോ​ട്ടി‍െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ ഇ​വ​ർ ജ​യി​ച്ച​ത്. രണ്ടാം

error: Content is protected !!