Tag: Koyilandi

Total 370 Posts

കാനത്തിൽ ജമീല പ്രചാരണം തുടങ്ങി, വികസനത്തിന്റെ അടയാളമായ കോരപ്പുഴ കേളപ്പജി പാലത്തിൽ നിന്ന്

എ സജീവ്കുമാർ കൊയിലാണ്ടി: കൊയിലാണ്ടിമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ജമീല കാനത്തിലിൻ്റെ ആദ്യ ദിവസത്തെ പര്യടനം തുടങ്ങിയത് വികസനചരിത്രത്തിൽ എക്കാലവും രേഖപ്പെടുത്തപ്പെട്ട കോരപ്പുഴയിലെ പുതിയ പാലമെന്ന കേളപ്പജി പാലത്തിനടുത്തു നിന്നാണ്.സംസ്ഥാനത്തിൻ്റേയും കൊയിലാണ്ടി മണ്ഡലത്തിൻ്റേയും വികസന തുടർച്ചക്കായി എൽഡിഎഫ് തന്നെ വിജയിക്കണം, അതിനായി വോട്ട് ചുറ്റിക അരിവാൾ നക്ഷത്രത്തിൽ ചെയ്യണം. കണ്ടവരോടെല്ലാം ചുരുക്കം വാക്കുകളിൽ സ്ഥാനാർത്ഥി

പാലക്കീൽ ഫാത്തിമ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി പാലക്കീൽ ഫാത്തിമ 65 വയസ്സ് അന്തരിച്ചു. ഭർത്താവ്പി.വി.സി.ഖാദർ. മക്കൾ: ഷംസുദീൻ, റഊഫ്, റിയാസ്, റസീന. മരുമക്കൾ: സാബിറ, ഹൈറുന്നിസ, മുനീറ,ടി.കെ.മജീദ് (മുത്താമ്പി).സഹോദരൻ: മമ്മദ്.

കണ്ണൂർ കോഴിക്കോട് റൂട്ടിൽ ഇന്ന് സ്വകാര്യ ബസ്സുകളുടെ സൂചനാ പണിമുടക്ക്

കൊയിലാണ്ടി: കോഴിക്കോട്- കണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നു. കൊയിലാണ്ടിയിൽ ബസ് ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് സൂചനാപണിമുടക്ക്. തൃശ്ശൂർ കണ്ണൂർ ബസ് തൊഴിലാളി വാട്സ്ആപ് കുട്ടായ്മയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് കൊയിലാണ്ടിയിൽ വെച്ച് ബസ് തൊഴിലാളികളായ ഷബീറിനും, സിറാജിനും മർദ്ദനമേറ്റിരുന്നു. കണ്ണൂർ കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ലെന

പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയ ഇടതു സർക്കാർ തുടരണം; ഇടത് വിദ്യാർത്ഥി കൺവൻഷൻ

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയ ഇടതുഭരണം കേരളത്തിൽ തുടരണം എന്ന ആഹ്വാനവുമായി ഇടതുപക്ഷ ജനാധിപത്യ വിദ്യാർത്ഥി സംഘടനകളുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കൊയിലാണ്ടിയിൽ ചേർന്നു. എസ്എഫ്ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആർ.സിദ്ധാർത്ഥ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം നിഹാൽ കോട്ടക്കൽ അധ്യക്ഷത വഹിച്ചു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സരോദ് ചങ്ങാടത്ത്, എഐഎസ്എഫ്

പന്തലായനി അഘോര ശിവക്ഷേത്രത്തിൽ അഖണ്ഡ നൃത്താർച്ചന

കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോ ഷത്തിൻ്റെ ഭാഗമായി അഖണ്ഡ നൃത്താർച്ചന നടന്നു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ നടന്ന പരിപാടി യിൽ വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാർ പങ്കെടുത്തു. മേൽശാന്തി ശിവപ്രസാദ് നമ്പൂതിരി ദീപം തെളിയിച്ചു. ദീപ്തി പാറോൽ ആദ്യ നൃത്തം അവതരി പ്പിച്ചു. സുരേഷ് ശ്രീധർ ചെന്നൈ, ജാനക് മനയത്ത് ഒഡീസ,

പന്തലായനി അഘോരശിവക്ഷേത്രം ശിവരാത്രി ആഘോഷം

കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി 11-ന് രാവിലെ 6.30 മുതൽ വൈകീട്ട് വരെ അഖണ്ഡനൃത്താർച്ചന നടക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നൃത്തകലാകാരൻമാർ അഖണ്ഡനൃത്താർച്ചനയിൽ പങ്കെടുക്കും. രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് ചുറ്റുവിളക്ക്, ശയനപ്രദക്ഷിണം. 8.40-ന് പുറത്തെഴുന്നള്ളിപ്പ്, കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ തായമ്പക എന്നിവയുണ്ടാകും.

രാജീവ്ജി കൾച്ചറൽ ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: മൂടാടി രാജീവ്ജി കൾച്ചറൽ ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു. ഡി.സി.സി. പ്രസിഡൻ്റ് യു.രാജീവൻ ഉദ്ഘാടനം ചെയ്തു. ജിജേഷ് കുറ്റിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. പടന്നയിൽ പ്രഭാകരൻ, രൂപേഷ് കൂടത്തിൽ, വീക്കുറ്റിയിൽ രവി, കെ.കെ.ഗോവിന്ദൻ, കാളിയേരി മൊയ്തു, ശൈലജ വീക്കുറ്റിയിൽ, ശേഖരൻ ചങ്ങനാരി, പി.പി.ശശിധരൻ, സുരേഷ് ബാബു തന്നിയേടത്തിൽ, കെ.വി. അബ്ദുൾ ഗഫൂർ, കൂരളി കുഞ്ഞമ്മദ്, മനോജ്

സിവിൽ സ്റ്റേഷന് മുന്നിലെ തുരുമ്പെടുത്ത ലോറികൾ, അലസതയുടെ അടയാളം

കൊയിലാണ്ടി: അനധികൃതമായി മണലും മണ്ണും കടത്തിയതിന് റവന്യു അധികാരികള്‍ പടിച്ചെടുത്ത ലോറികള്‍ കൊയിലാണ്ടി താലൂക്കോഫീസിന് മുന്നില്‍ നിന്ന് ഇതുവരെ മാറ്റിയില്ല. മിനിസിവില്‍ സ്‌റ്റേഷന്‍ വഴിയില്‍ വരിവരിയായി നിര്‍ത്തിയിട്ടിരിക്കുന്ന ലോറികള്‍ വലിയ മാര്‍ഗ്ഗ തടസ്സമാണ് സൃഷിട്ടിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് പിടികൂടിയ ലോറികള്‍ പോലും നിയമത്തിന്റെ നൂലാമാലകള്‍ തീരാത്തത് കാരണം സിവില്‍സ്‌റ്റേഷന്‍ മുറ്റത്ത് തുരുമ്പെടുത്ത് നശിക്കുകയാണ്. ഇതില്‍

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യം

കോഴിക്കോട്: വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസണ്‍ട്രേറ്റർ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി കെ എസ് ഇ ബി സൗജന്യമായി നൽകുന്നു. ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യത്തിന് അർഹത. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ അതത് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റൻ്റ് എഞ്ചിനിയർക്ക് നല്‍കണം. അപേക്ഷയോടൊപ്പം, പ്രസ്തുത രോഗി ഉപയോഗിക്കുന്ന ഉപകരണം

കൊയിലാണ്ടിയിൽ തെരുവുവിളക്കുകൾ കത്തുന്നില്ല; യുഡിഎഫ് ജനപ്രതിനിധികൾ ധർണ്ണ നടത്തി

കൊയിലാണ്ടി: തെരുവ് വിളക്കുകൾ കത്തിക്കാതെ നാടും നഗരവും ഇരുട്ടിലാഴ്ത്തിയ നഗരസഭയുടെ അനാസ്ഥക്കെതിരെ യു.ഡി.എഫ് കൗൺസിൽ പാർട്ടിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തി. മാസങ്ങളോളമായി നഗരസഭാ പരിധിയിൽ തെരുവ് വിളക്കുകൾ കണ്ണടച്ചിരിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. തെരുവ് വിളക്കുകൾ റിപ്പയർ ചെയ്യുന്നതിനായി ലക്ഷക്കണക്കിന് രൂപയാണ് നഗരസഭ ചെലവഴിക്കുന്നത് എന്ന് പറയുമ്പോഴും കൊയിലാണ്ടി പട്ടണം പോലും ഇരുട്ടിൽ

error: Content is protected !!