Tag: Koyilandi

Total 370 Posts

താഴെകോറോത്ത് കുട്ടികൃഷ്ണൻ നായർ അന്തരിച്ചു

കൊയിലാണ്ടി: താഴെകോറോത്ത് കുട്ടികൃഷ്ണൻ നായർ 76 വയസ്സ് അന്തരിച്ചു. ഭാര്യമാർ: പരേതയായ രാധ, മീനാക്ഷി. മക്കൾ: പ്രേമൻ, പങ്കജൻ, ജയകൃഷ്ണൻ, ബീന (സിവിൽ കോടതി മാറാട്). മരുമക്കൾ: ബവിത, പ്രസീത, സീത, സത്യൻ നന്മണ്ട.

അനുമതിയില്ലാതെ പൊതു സ്ഥലത്ത് യോഗം നടത്തി; കൊയിലാണ്ടിയിൽ എൽഡിഎഫ് നേതാക്കൾക്കെതിരെ കേസ്

കൊയിലാണ്ടി: അനുമതിയില്ലാതെ പൊതു സ്ഥലത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തിയതിന് ഇടത് ജനാധിപത്യ മുന്നണി നേതാക്കൾക്കെതിരെ കൊയിലാണ്ടി പോലീസ് കേസ്സെടുത്തു. ഇടത് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ് കൊയിലാണ്ടി സ്റ്റേഡിയത്തിന് പുറത്തെ പൊതുസ്ഥലത്ത് നടത്തിയത്. അനുമതി ചോദിച്ചിരുന്നെങ്കിലും പോലീസ് അനുമതി നൽകിയിരുന്നില്ല. മന്ത്രി ടി.പി.രാമകൃഷ്ണനാണ് കൺവെൻഷൻ ഉൽഘാടനം ചെയ്തത്. മുൻ എം.എൽ.എ കെ.ദാസൻ, പി.വിശ്വൻ, സ്ഥാനർത്ഥി

പുളിയഞ്ചേരിക്കാരൻ വിജേഷ് മിസ്റ്റർ കോഴിക്കോട്

കൊയിലാണ്ടി: മിസ്റ്റർ കോഴിക്കോടായി പുളിയഞ്ചേരി സ്വദേശി വിജേഷ് (36) തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ബോഡി ബിൽഡിംഗ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ചാമ്പ്യൻഷിപ്പിലാണ് വിജേഷ് ഒന്നാമതെത്തിയത്. 80 കിലോഗ്രാം സീനിയർ വിഭാഗത്തിലാണ് വിജേഷ് മത്സരിച്ചത്. ശനിയാഴ്ച രാവിലെ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് ചാമ്പ്യൻഷിപ്പ് നടന്നത്. ജില്ല ചാമ്പ്യനായതോടെ നാളെ നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്ക് വിജേഷ് യോഗ്യത നേടി.

യുവജനങ്ങളെ പരിഗണിച്ച സർക്കാരിനെ യുവജനങ്ങളും പരിഗണിക്കും; യുവജന കൺവൻഷൻ

കൊയിലാണ്ടി: ഡിവൈഎഫ്ഐ കൊയിലാണ്ടി മണ്ഡലം യുവജന കൺവൻഷൻ കൈരളി ഓഡിറ്റോറിയത്തിൽ നടന്നു. ഡിവൈഎഫ്ഐ ജില്ല പ്രസിഡണ്ട് അഡ്വ.എൽ.ജി.ലിജീഷ് ഉദ്ഘാടനം ചെയ്തു. യുവജനങ്ങളെ ഏറ്റവുമധികം പരിഗണിച്ച സർക്കാരാണ് എൽഡിഎഫ് സർക്കാരെന്ന് എൽജി.ലിജീഷ് പറഞ്ഞു. ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച സർക്കാരിനെതിരെ കുപ്രചാരണം നടത്താനാണ് ചിലർ ശ്രമിക്കുന്നത്. പിഎസ്സി നിയമനങ്ങളിൽ സർവ്വകാല റെക്കോർഡാണ് ഈ സർക്കാരിനെന്നും ലിജീഷ് പറഞ്ഞു. എൽഡിഎഫ്

കൊയിലാണ്ടി നഗരമധ്യത്തിൽ അപകടം; ലോറികൾ കൂട്ടിയിടിച്ചു: ഒരു ലോറി ആശുപത്രി മതിൽ തകർത്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 5.30നാണ് അപകടം സംഭവിച്ചത്. താലൂക്ക് ആശുപത്രിക്കും സ്റ്റേഡിയത്തിനും ഇടയിലെ ദേശീയപാതയിലാണ് അപകടം നടന്നത്. ലോറികൾ കൂട്ടിയിടിച്ചശേഷം ഒര് ലോറി നിയന്ത്രണം വിട്ട് ആശുപത്രിയുടെ മതിൽ ഇടിച്ചു തകർത്തു. ലോറിയിലുള്ളവരുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് അറിയുന്നത്. ഇടിയുടെ ആഘാതത്തിൽ ഇരു ലോറികളുടെയും മുൻവശം തകർന്നിട്ടുണ്ട്.

വാളയാർ അമ്മയുടെ നീതി യാത്രക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: വാളയാര്‍ അമ്മയുടെ നീതിയാത്രക്ക് കൊയിലാണ്ടിയില്‍ പൗരാവലി സ്വീകരണം നല്‍കി. കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. എന്‍.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.ആര്‍. നീലകണ്ഠന്‍, വിളയോടി വേണുഗോപാല്‍, വി.എം.മാര്‍സന്‍, വിജയരാഘവന്‍ ചേലിയ തുടങ്ങിയവര്‍ സംസാരിച്ചു.പോരാട്ടത്തിന്ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഞ്ച് യുവാക്കള്‍ തലമുണ്ഡഡനം ചെയ്തു.

പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്രോത്സവത്തിന് 14 ന് കൊടിയേറും

കൊയിലാണ്ടി: ഉത്തര കേരളത്തിലെ പ്രശസ്തമായ പൊയിൽക്കാവ് ദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് 14 ന് ഞായറാഴ്ച ദീപാരാധനയ്ക്കു ശേഷമുള്ള ശുഭ മുഹൂർത്തത്തിൽ കൊടിയേറും. മാർച്ച് 15 തിങ്കൾ: ദീപാരാധനയ്ക്ക് ശേഷം മാസ്റ്റർ ഹരിമാധവ്, മാസ്റ്റർ അനന്തു കൃഷ്ണാ എന്നിവരുടെ ഇരട്ട തായമ്പക. മാർച്ച് 16 ചൊവ്വ: ഗണപതി ഹോമം, കുളിച്ചാറാട്ട്, രാത്രി 7:30

എന്‍.സുബ്രഹ്മണ്യന്‍ കൊയിലാണ്ടിയില്‍ യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി

കൊയിലാണ്ടി: കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍ കൊയിലാണ്ടിയില്‍ വീണ്ടും ജനവിധി തേടും. ഐ ഗ്രൂപ്പ് സീറ്റായ കൊയിലാണ്ടി സുബ്രഹ്മണ്യൻ ഉറപ്പിച്ചതായാണ് വിവരം. യുഡിഎഫ് പ്രഖ്യാപനം നാളെ വരും. ജനശ്രി മിഷന്‍ ജില്ലാ ചെയര്‍മാന്‍ ആണ്. 2016ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എൽഡിഎഫിലെ കെ.ദാസനോട് ഇദ്ദേഹം 13,369 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. സുബ്രഹ്മണ്യൻ ഇതിനോടകം തന്നെ മണ്ഡലത്തിൽ സജീവമായിട്ടുണ്ട്. മികച്ച

കേരളത്തിൻ്റെ വികസനതുടർച്ചക്ക് ഇടതുപക്ഷം വന്നേതീരൂ; ടി.പി.രാമകൃഷ്ണൻ

കൊയിലാണ്ടി: കേരളത്തിൻ്റെ വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ അഭ്യർത്ഥിച്ചു. കൊയിലാണ്ടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയെ വിജയിപ്പിക്കാനായി ചേർന്ന മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫും യുഡിഎഫും ഭരിച്ച കാലങ്ങളിലെ വികസന രംഗത്തെ മാറ്റം വിലയിരുത്തി വോട്ടുകൾ വിനിയോഗിക്കാൻ പൊതു ജനം

ഒറ്റയ്ക്കൊരാൾ കിണറ് കുഴിച്ചു, നനവ് കണ്ടു; കൊടക്കാട്ടുംമുറിയിലെ രാജുവിന്റെ വിജയകഥ

കൊയിലാണ്ടി: സ്വന്തമായി കിണർ എന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. അത് ഒറ്റയ്ക്ക്തന്നെ കുഴിച്ചു കൊണ്ട് സാക്ഷാത്ക്കരിക്കുകയാണ് കൊടക്കാട്ട്മുറി രാജു. കോവിഡ് കാലത്തെ വിരസതയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിൽ നിന്നാണ് ഈ ആശയം ഉദിച്ചത്. പരസഹായമില്ലാതെ എല്ലാ ജോലികളും ഇയാൾ തന്നെയാണ് ചെയ്യുന്നത്. കുട്ടക്കല്ലും ഉറച്ചതുമായ ഈ പ്രദേശത്ത് കിണർ കുഴിക്കുക എന്ന ഏറെ ദുഷ്ക്കരമായ അവസ്ഥയിൽ

error: Content is protected !!