Tag: Koyilandi

Total 372 Posts

ഗുരുവിന്റെ ഭൗതിക ശരീരം കൊയിലാണ്ടിയിൽ പൊതുദർശനത്തിന് വെക്കും

കൊയിലാണ്ടി: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഭൗതിക ശരീരം കൊയിലാണ്ടിയിൽ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 12.30ന് കൊയിലാണ്ടി ടൗൺ ഹാളിലാണ് പൊതുദർശനത്തിന് വെക്കുന്നത്. കൊയിലാണ്ടിയിൽ ചേലിയയിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന അതുല്യ പ്രതിഭയാണ് ഗുരു. കഥകളി, കേരള നടനം എന്നിവയിലെ

പൊയിൽക്കാവ് ക്ഷേത്രോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രോത്സവത്തിന് ഞായറാഴ്ച രാത്രി കൊടിയേറി. കോവിഡ്നിയന്ത്രണങ്ങൾ പാലിച്ചുനടത്തുന്ന ഉത്സവത്തിന് ദീപാരാധനയ്ക്കുശേഷം ആദ്യം വനദുർഗാക്ഷേത്രമായ പടിഞ്ഞാറെ കാവിലും തുടർന്ന് കിഴക്കെക്കാവിലും കൊടിയേറി. കൊടിയേറ്റത്തിന് തന്ത്രി പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. 15-ന് രാത്രി ഹരിമാധവ്, അനന്ദുകൃഷ്ണ എന്നിവരുടെ ഇരട്ടത്തായമ്പക, 16-ന് ബാലുശ്ശേരി ഷിനോജ് മാരാരുടെ തായമ്പക, 17-ന് ചെറിയവിളക്ക് ദിവസം കാഞ്ഞിലശ്ശേരി വിഷ്ണുപ്രസാദിന്റെ

ഗുരു അരങ്ങൊഴിഞ്ഞു

കൊയിലാണ്ടി: കേരളത്തിലെ പ്രമുഖ കഥകളി കലാകാരനും നൃത്താധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (105) അന്തരിച്ചു. കൊയിലാണ്ടിയിൽ ചേലിയയിലെ വസതിയിൽ ഇന്ന് പുലർച്ചെ 4.45 നായിരുന്നു അന്ത്യം. ഒൻപത് പതിറ്റാണ്ടിലധികം കാലം നീണ്ടു നിന്ന കലാ സപര്യയ്ക്കാണ് ഇന്ന് തിരശ്ശീല വീണത്. അവസാന കാലം വരെ പൊതു സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ഗുരു.

കാർഷിക കരിനിയമങ്ങൾ പിൻവലിക്കുക; കർഷക സമരത്തിന് പിന്തുണയുമായി ജാഥ സംഘടിപ്പിച്ചു

കൊയിലാണ്ടി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധ കർഷക കരിനിയമങ്ങൾ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന ദൽഹി കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഇടതു കർഷക സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി മണ്ഡലം വാഹന ജാഥ സംഘടിപ്പിച്ചു. മൂരാട് വച്ച് കേരള കർഷകസംഘം ജില്ലാ സെക്രട്ടറി പി.വിശ്വൻ ഉദ്ഘാടനം ചെയ്തു. സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ കെ.ഷിജു,

തയ്യിൽ പത്മനാഭൻ നായർ അന്തരിച്ചു

കൊയിലാണ്ടി: നാറാത്ത് തയ്യിൽ (ചാലക്കണ്ടി) പത്മനാഭൻ നായർ 65 വയസ്സ് അന്തരിച്ചു. റിട്ട.ഫിഷറീസ് ജീവനക്കാരനാണ്. ഭാര്യ: പത്മിനി. മക്കൾ: ദീപക് (ഒമാൻ), നിതിൻ (ദുബൈ), ദിപിൻ. മരുമകൾ: നിത്യ. സഹോദരങ്ങൾ: രാധാമണി, ഗംഗാധരൻ, പത്മാവതി, നിർമ്മല. സംസ്കാരം 15 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

സാംസ കോഴിക്കോടിൻ്റെ കഥാകാരനെ അനുസ്മരിച്ചു

കൊയിലാണ്ടി: സാംസ ഗ്രന്ഥാലയം കറുവങ്ങാടിൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോടിന്റെ കഥാകാരൻ എസ്.കെ.പൊറ്റക്കാട് അനുസ്മരണം സംഘടിപ്പിച്ചു. പൊറ്റക്കാടിന്റെ പുസ്തകങ്ങളുടെ പ്രദർശനവും, ശാസ്ത്ര സാഹിത്യ ക്വിസും സംഘടിപ്പിച്ചു. കെഎസ്ടിഎ കൊയിലാണ്ടി സബ് ജില്ല ജോയിൻ്റ് സെക്രട്ടറിയും സയൻസ് അധ്യാപകനുമായ വി.അരവിന്ദാക്ഷൻ ശാസ്ത്ര-സാഹിത്യ ക്വിസിന് നേതൃത്വം നൽകി. എൽപി വിഭാഗം പ്രശ്നോത്തരിയിൽ മൊണാൽ ഫെസ, യുപി വിഭാഗത്തിൽ ആത്തിഫ് സമാൻ എന്നിവർ

എന്‍.സുബ്രഹ്മണ്യന് അഭിവാദ്യമര്‍പ്പിച്ച് കൊയിലാണ്ടിയിൽ യുഡിഎഫ് പ്രകടനം

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എന്‍.സുബ്രഹ്മണ്യനെ പ്രഖ്യാപിച്ചതോടെ പ്രചാരണ പ്രവര്‍ത്തനങ്ങളും തുടങ്ങി. എന്‍.സുബ്രഹ്മണ്യന് അഭിവാദ്യമര്‍പ്പിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നിയോജക മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ പ്രകടനം നടത്തി. നിരവധി യുഡിഎഫ് പ്രവർത്തകരാണ് പ്രകടനങ്ങളിൽ അണിനിരന്നത്. കൊല്ലം ടൗണില്‍ നടന്ന പ്രകടനത്തിന് കെപിസിസി മെമ്പറും നഗരസഭ പ്രതിപക്ഷ നേതാവുമായ പി.രത്നവല്ലി, വി.വി.സുധാകരന്‍, ടി.വി.ഇസ്മയില്‍, നടേരി ഭാസ്‌ക്കരന്‍, ഉണ്ണികൃഷ്ണന്‍

ഒടുവിൽ കോൺഗ്രസ് ആദ്യ പട്ടിക പ്രഖ്യാപിച്ചു; കൊയിലാണ്ടിയിൽ എൻ.സുബ്രഹ്മണ്യൻ, നേമത്ത് കെ.മുരളീധരൻ, നാദാപുരത്ത് കെ.പ്രവീൺകുമാർ

ന്യൂഡൽഹി: ഏറെ അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കൊമൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യുഡിഎഫിൽ 92 മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ 86 മണ്ഡലങ്ങളിലെ സ്ഥനാർഥികളെയാണ് പ്രഖ്യാപിച്ചത്. കൊയിലാണ്ടിയിൽ എൻ.സുബ്രഹ്മണ്യനും, നേമത്ത് കെ.മുരളീധരനും, നാദാപുരത്ത് അഡ്വ.കെ.പ്രവീൺ കുമാറും സ്ഥാനാർത്ഥികളായി. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും, രമേഷ് ചെന്നിത്തല ഹരിപ്പാടും മത്സരിക്കും. 25 വയസ് മുതൽ 50 വയസ് വരെയുള്ള

ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൊയിലാണ്ടിയിൽ എൻ.പി.രാധാകൃഷ്ണൻ

കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. കേരളത്തില്‍ 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. കൊയിലാണ്ടിയിൽ എൻപി രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥി. ബിജെപിയുടെ ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡണ്ടായ എൻ.പി.രാധാകഷ്ണൻ കോഴിക്കോട് വെള്ളെയ് സ്വദേശിയാണ്.മത്സ്യത്തൊഴിലാളി മേഖലയായിരുന്നു പ്രധാന പ്രവത്തന മേഖല. കഴിഞ്ഞ മഹാപ്രളയത്തിൽ

നേമത്ത് വടകര എം.പി കെ മുരളീധരൻ മത്സരിക്കും

കൊയിലാണ്ടി: വടകര പാർലമെണ്ട് അംഗം കെ.മുരളീധരനെ നേമത്ത് മത്സരിപ്പിക്കാൻ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമ അനുമതി നല്‍കിയതായി സൂചന. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നുച്ചയ്ക്കുണ്ടാവും. വട്ടിയൂർകാവ് എംഎൽഎ ആയിരുന്ന കെ.മുരളീധരനെ 2019 ൽ നടന്ന പാർലമെണ്ട് തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിപ്പിക്കുകയായിരുന്നു. വലിയ ഭൂരിപക്ഷത്തിനാണ് മുരളീധരൻ വടകരയിൽ വിജയിച്ചത്. മുരളീധരൻ രാജിവെച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വട്ടിയൂർകാവിൽ

error: Content is protected !!