Tag: Koyilandi

Total 370 Posts

വിനയം, ലളിതം ഗുരു

മണി ശങ്കർ പത്തിരുപത്തെട്ട് കൊല്ലം മുമ്പാണ്. അതുകൊണ്ട് സ്ഥലോം തിയ്യതീം ശരിയാകണമെന്നില്ല. അല്ലെങ്കിൽ സ്ഥലത്തിനും തിയ്യതിക്കും ഇവിടെയെന്ത് പ്രസക്തിയെന്നത് വേറെക്കാര്യം. ചെങ്ങോട്ട്കാവ് ഈസ്റ്റ് യു.പി യെന്നോ ചേമഞ്ചേരി യു.പിയെന്നോ നമുക്ക് സ്ഥലത്തെ വിളിക്കാം. അവിടെയൊരു അഭിനയ കളരി നടക്കുകയാണ്. പ്രതിഭകളായ ധാരാളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. അവരെ സദസിൽ ഇരുത്തി ധാരാളം പ്രദേശിക മഹാരഥന്മാർ ഉദ്ഘാടകൻ,

ആ നിറകുടം തുളുമ്പിയില്ല

രതീഷ് കാളിയാടൻ “നിങ്ങൾ കഥകളി പഠിച്ച്ക്കാ?”“ഏയ് ഇല്ല”“ന്നാപ്പിന്നെ അങ്ങനെ എന്തോ ഒന്ന് പഠിച്ചിക്ക്, അതുറപ്പാ”ആദ്യമായി കണ്ടമാത്രയിൽ എന്നെക്കുറിച്ചുള്ള ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ വിലയിരുത്തൽ ഇങ്ങനെയായിരുന്നു. കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന കാലം. ഒട്ടേറെ കേട്ടറിവുള്ള ഗുരുവിനെതേടി ചേലിയയിലെ താമസ സ്ഥലത്തെത്തിയതാണ്. മലബാർ ചാനലിൻ്റെ “പറഞ്ഞു കേട്ടത്‌

അപകടത്തിൽപെട്ട ലോറി മാറ്റിയില്ല; കൊയിലാണ്ടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

കൊയിലാണ്ടി: കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ട ലോറി മാറ്റാത്തത് കൊയിലാണ്ടി നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ഞായറാഴ്ച പുലർച്ചെയാണ് നഗരത്തിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാധത്തിൽ ഒരു ലോറി താലൂക്ക് ആശുപത്രി മതിൽ ഇടിച്ചു തകർത്തിരുന്നു. അപകടത്തിൽ പെട്ട ഒരു ലോറി മാറ്റിയെങ്കിലും മറ്റൊരു ലോറി ബോയ്സ് സ്കൂളിന് സമീപം ദേശീയ പാതയിൽ നിർത്തിയിട്ടിരിക്കുകയാണ്.

ഗുരുവിനെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത് നൂറ് കണക്കിന് പേർ; ആ നാമം ഇനി അനശ്വരം

കൊയിലാണ്ടി: നാട്യത്തിലും നടനത്തിലും ഗുരുവായ പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഭൗതിക ശരീരം അവസാനമായി കാണാൻ നൂറു കണക്കിനാളുകളാണ് ചേലിയയിലെ വീട്ടിൽ രാവിലെ മുതൽ എത്തിയത്. നിരവധി വർഷം കലാരംഗവുമായി കഴിച്ചുകൂട്ടിയ തലശ്ശേരിയിൽ നിന്നും സംസ്ഥാനത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്നും ശിഷ്യരും പ്രശിഷ്യരുമായ നൂറുകണക്കിനാളുകളാണ് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയത്. അതി കാലത്തു മുതൽ ഉച്ചയ്ക്ക് 12 30

എൻ.പി.രാധാകൃഷ്ണൻ കൊയിലാണ്ടിയിൽ പ്രചാരണം ആരംഭിച്ചു

കൊയിലാണ്ടി: ബി.ജെ.പി. സ്ഥാനാർഥിയായി കൊയിലാണ്ടിയിൽ മത്സരിക്കുന്ന ഒ.ബി.സി. മോർച്ച സംസ്ഥാനപ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ പ്രചരണം ആരംഭിച്ചു. മണ്ഡലത്തിൽ എത്തിയ സ്ഥാനാർത്ഥിക്ക് ഞായറാഴ്ച വൈകീട്ട് പ്രവർത്തകർ സ്നേഹോഷ്മളമായ വരവേൽപ്പ് നൽകി. സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ വൈകീട്ടുനടന്ന ബി.ജെ.പി മണ്ഡലം കമ്മിറ്റി യോഗത്തിൽ അദ്ദേഹമെത്തി പ്രവർത്തകരുമായി സംസാരിച്ചു. ഭാരതീയ മത്സ്യപ്രവർത്തകസംഘത്തിന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാനപ്രസിഡന്റ് എന്നീ

ആ ഓർമ മരം അനേകർക്ക് തണലൊരുക്കുന്നു

കൊയിലാണ്ടി; നിയമസഭാ തിരഞ്ഞെടുപ്പ് ഓര്‍മ്മയ്ക്കായി സ്‌കൂള്‍ അങ്കണത്തില്‍ നട്ട് വളര്‍ത്തിയ തണല്‍ മരം പടര്‍ന്ന് പന്തലിച്ച് അനേകം പേര്‍ക്ക് തണലേകുന്നു. കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തിലാണ് തിരഞ്ഞെടുപ്പിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ മരം നട്ട് പിടിപ്പിച്ചത്. 2016 മെയ്മാസം നടന്ന പതിനാലാം നിയമസഭാ തിരഞ്ഞഞെടുപ്പിന്റെ ഓര്‍മ്മയ്ക്കാണ് സ്‌കൂള്‍ അധികൃതരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആല്‍

ഗുരു ചേമഞ്ചേരി കഥകളിക്ക് ജീവിതം സമര്‍പ്പിച്ച കലാകാരന്‍; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കഥകളിരംഗത്ത് പ്രതിഭകൊണ്ടും പ്രതിബദ്ധതകൊണ്ടും വിസ്മയം തീര്‍ത്ത കലാകാരനായിരുന്നു ഗുരു ചേമഞ്ചേരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഥകളിയിലെ അതുല്യ ഗുരുവായ ചേമഞ്ചേരിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കഥകളിയുടെ പ്രചാരത്തിനും ഇളംതലമുറയെ കഥകളി പരിശീലിപ്പിക്കുന്നതിനും ജീവിതം സമര്‍പ്പിച്ച കലാകാരനായിരുന്നു ഗുരു. 1945-ല്‍ തലശ്ശേരിയില്‍ സ്ഥാപിച്ച നാട്യവിദ്യാലയം ഉത്തര കേരളത്തിലെ ആദ്യ നൃത്തവിദ്യാലയമായിരുന്നു. പിന്നീട്

ഗുരുവിന്റെ ജീവിത യാത്ര, കല

എ സജീവ്കുമാർ കൊയിലാണ്ടി: കഥകളിയിലും നടനകലയിലും ഗുരുവായ ആചാര്യൻ പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയയിലെ മടയൻ കണ്ടി ചാത്തുക്കുട്ടി നായരുടേയും കിണറ്റിൻകര കുഞ്ഞമ്മക്കുട്ടിയമ്മയുടേയും മകനായാണ് ജനനം. ഇദ്ദേഹത്തിന് രണ്ടര വയസ്സ് പ്രായമായപ്പോൾ അമ്മയും പതിമൂന്നാം വയസ്റ്റിൽ അച്ഛനും മുപ്പത്തിയെട്ടാം വയസ്സിൽ ഭാര്യ ജാനകിയും നഷ്ടപ്പെട്ടു. പ്രയാസകരമായ കുടുംബ ജീവിതത്തിനിടയിൽ നാലാം ക്ലാസിൽ

ഗുരുവിന്റെ ഭൗതിക ശരീരം കൊയിലാണ്ടിയിൽ പൊതുദർശനത്തിന് വെക്കും

കൊയിലാണ്ടി: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഭൗതിക ശരീരം കൊയിലാണ്ടിയിൽ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 12.30ന് കൊയിലാണ്ടി ടൗൺ ഹാളിലാണ് പൊതുദർശനത്തിന് വെക്കുന്നത്. കൊയിലാണ്ടിയിൽ ചേലിയയിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന അതുല്യ പ്രതിഭയാണ് ഗുരു. കഥകളി, കേരള നടനം എന്നിവയിലെ

പൊയിൽക്കാവ് ക്ഷേത്രോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രോത്സവത്തിന് ഞായറാഴ്ച രാത്രി കൊടിയേറി. കോവിഡ്നിയന്ത്രണങ്ങൾ പാലിച്ചുനടത്തുന്ന ഉത്സവത്തിന് ദീപാരാധനയ്ക്കുശേഷം ആദ്യം വനദുർഗാക്ഷേത്രമായ പടിഞ്ഞാറെ കാവിലും തുടർന്ന് കിഴക്കെക്കാവിലും കൊടിയേറി. കൊടിയേറ്റത്തിന് തന്ത്രി പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. 15-ന് രാത്രി ഹരിമാധവ്, അനന്ദുകൃഷ്ണ എന്നിവരുടെ ഇരട്ടത്തായമ്പക, 16-ന് ബാലുശ്ശേരി ഷിനോജ് മാരാരുടെ തായമ്പക, 17-ന് ചെറിയവിളക്ക് ദിവസം കാഞ്ഞിലശ്ശേരി വിഷ്ണുപ്രസാദിന്റെ

error: Content is protected !!