Tag: Koyilandi

Total 372 Posts

യുഡിഎഫ് സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യൻ പത്രിക സമർപ്പിച്ചു

കൊയിലാണ്ടി: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അസി.റിട്ടേണിംഗ് ഓഫീസറായ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ഫത്തീല മുൻപാകെയാണ് പത്രികാ സമർപ്പണം നടത്തിയത്. ഡി.സി.സി പ്രസിഡൻ്റ് യു.രാജീവൻ, ടി.ടി.ഇസ്മായിൽ, യു.ഡി.എഫ്. തിരഞ്ഞെടുപ്പു കമ്മറ്റി മണ്ഡലം ചെയർമാൻ മഠത്തിൽ അബ്ദുറഹിമാൻ, വി.പി.ഭാസ്കരൻ എന്നിവർക്കൊപ്പമാണ് പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് നേതാക്കളായ സി.വി.ബാലകൃഷ്ണൻ, പി.രത്നവല്ലി, മഠത്തിൽ

പ്രധാനാധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: കെ.എസ്.ടി.എ യുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഉപജില്ലയിലെ പ്രധാനാധ്യാപകർക്കറ്റു ശില്പശാല സംഘടിപ്പിച്ചു. ശമ്പള നിർണയവുമായി ബന്ധപ്പെട്ടാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. കെ.എസ്.ടി.എ സബ് ജില്ലാ പ്രസിഡൻ്റ് ഗണേശ് കക്കഞ്ചേരി യോഗം ഉദ്ഘാടനം ചെയ്തു. എം.വി.വിജയൻ ക്ലാസ്സ് നയിച്ചു. വി.സിദ്ധിഖ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഡി.കെ.ബിജു മുഖ്യ പ്രഭാഷണം നടത്തി. കെ.എം.ലൈല, ബി.പി.സി. ഗിരി.ഒ,

കോവിഡ് കാലത്തും ‘മാജിക് യാത്ര’ തുടർന്ന് ശ്രീജിത്ത് വിയ്യൂർ

കൊയിലാണ്ടി: മാജിക്കിൻ്റെ ലോകം വെറും പ്രശസ്തിയ്ക്കും പണത്തിനും വേണ്ടി മാത്രമല്ലെന്നും, സമൂഹ നന്മയ്ക്കായി പലതും ചെയ്യാനുണ്ടെന്ന ഉത്തമ ബോധ്യത്തിലാണ്, സാമൂഹിക ഇടപെടൽ മാജിക്കിലൂടെ എന്ന ലക്ഷ്യവുമായി ഈ കോവിഡ് കാലത്തും മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ തൻ്റെ മാന്ത്രിക യാത്ര തുടരുന്നത്. ഈ കോവിഡിൻ്റെ അടച്ചുപൂട്ടൽ കാലത്ത് ചെയ്ത നിരവധി ബോധവൽക്കരണ മാജിക്ക് വീഡിയോകളും, മറ്റു നല്ല

വൈദ്യുതി മേഖല സ്വകാര്യ വൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം നാടിന് ആപത്ത്; കെടി.കുഞ്ഞിക്കണ്ണൻ

പയ്യോളി: കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു വടകര ഡിവിഷൻ കുടുംബ സംഗമം പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കേളു വേട്ടൻ പഠന ഗവേഷണം കേന്ദ്രം ഡയറക്ടർ കെ.ടി.കുഞ്ഞിക്കണ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. വൈദ്യുതി മേഖല സ്വകാര്യ വൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം നാടിന് ആപത്താണെന്ന് അദ്ധേഹം പറഞ്ഞു. ഡിവിഷൻ പ്രസിഡന്റ് പി.ടി.പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു.

തപാൽ വോട്ട്; അറിയേണ്ട വസ്തുതകൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ആബ്സൻറീ വോട്ടർമാർക്ക് തപാൽ വോട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. 80 വയസിനുമുകളിലുള്ള മുതിർന്ന പൗരൻമാർ, വോട്ടർപട്ടികയിൽ ഭിന്നശേഷിക്കാർ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവർ, കോവിഡ് 19 ബാധിച്ചവരോ, രോഗമുണ്ടെന്ന് സംശയിക്കുന്നവരോ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അവശ്യ സർവീസുകളിൽ ഉൾപ്പെട്ടവർ എന്നിവർക്കാണ് തപാൽ ബാലറ്റ് അനുവദിക്കുന്നത്. തപാൽ

കേരളത്തിൽ നിന്നുള്ളവർക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കർണാടക

ബെംഗളൂരു: കേരളത്തിൽ നിന്നുള്ളവർക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കർണാടക. കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് ഇപ്പോൾ നിയന്ത്രണമുള്ളത്. ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ അറിയിച്ചു. 72 മണിക്കൂറില്‍ കൂടാത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.

കൊയിലാണ്ടിയിൽ അശാസ്ത്രീയ റോഡ്സൈഡ് ഫില്ലിംഗ്; ദുരിതത്തിലായി യാത്രക്കാർ

കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി ടൗണിന് വടക്ക് ഭാഗത്ത് റോഡരികിൽ കോൺക്രീറ്റ് മാലിന്യങ്ങളും, ടാർ പൊളിച്ച വലിയ കട്ടകളുമുപയോഗിച്ച് ദേശീയപാതയോരം നിരപ്പാക്കിയത് കാരണം യാത്രക്കാർ ദുരിതത്തിൽ. സിവിൽ സ്റ്റേഷന് സമീപവും, ശോഭിക ടെക്സ്ടൈൽസിന് എതിർവശവുമാണ് ഇത്തരത്തിൽ അശാസ്ത്രീയമായി റോഡ് സൈഡ് ഫില്ലിംഗ്‌ നടത്തിയത്. റോഡ്, പാലം തുടങ്ങിയവ പൊളിച്ച മാലിന്യമാണ് നിക്ഷേപിച്ചത്. റോഡിനേക്കാൾ ഉയർത്തിയാണ് നിരപ്പാക്കാതെ ഇവ

സുബ്രഹ്മണ്യന് കെട്ടിവയ്ക്കാനുള്ള കാശ് നല്‍കി പാണക്കാട് തങ്ങൾ

കോഴിക്കോട്: കൊയിലാണ്ടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്മണ്യന് കെട്ടിവയ്ക്കാനുള്ള തുക പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നല്‍കി. ചൊവ്വാഴ്ച കാലത്താണ് സുബ്രഹ്മണ്യന്‍ പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടിലെത്തി തങ്ങളെ കണ്ടത്. കൊയിലാണ്ടിയില്‍ നിന്ന് നിങ്ങള്‍ ജയിച്ചു വരുമെന്നു പറഞ്ഞ് തങ്ങള്‍ സുബ്രഹ്മണ്യനെ അനുഗ്രഹിച്ചു. കൊയിലാണ്ടി മണ്ഡലം ഇക്കുറി വമ്പിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് തിരിച്ചു പിടിക്കുമെന്നും വിജയം

എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീല പത്രിക സമർപ്പിച്ചു

കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കാനത്തിൽ ജമീല നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അസി.റിട്ടേണിംഗ് ഓഫീസറായ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ഫത്തീലക്ക് മുൻപാകെയാണ് പത്രികാ സമർപ്പണം നടത്തിയത്. കെ ദാസൻ എംഎൽഎ, എൽഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പു കമ്മറ്റി ചെയർമാൻ എംപി.ശിവാനന്ദൻ എന്നിവർക്കൊപ്പമാണ് പത്രിക സമർപ്പിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ.പി.സതീദേവി, ജില്ലാ

ഗുരുവിനെ ചേർത്ത് പിടിച്ച ഇടതുപക്ഷം; പ്രചാരണം തുടർന്ന് കാനത്തിൽ ജമീല

എ സജീവ്കുമാർ കൊയിലാണ്ടി: പത്മശ്രി ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ മരണം ഉണർത്തിയ ദു:ഖം നിറഞ്ഞ അന്തരീക്ഷത്തിലാണ് കാനത്തിൽ ജമീലയുടെ തിങ്കളാഴ്ചത്തെ പര്യടനം ആരംഭിച്ചത്. എൽഡിഎഫ് 1996 ൽ സംസ്ഥാന ഭരണത്തിലെത്തിയപ്പോഴാണ് ഗുരു ചേമഞ്ചേരിക്കും അദ്ദേഹത്തിൻ്റെ കഥകളി വിദ്യാലയത്തിനും ആദ്യമായ സർക്കാർ തലത്തിൽ അംഗീകാരം ലഭിച്ചത്. ടികെ രാമകൃഷ്ണൻ സാംസ്ക്കാരിക മന്ത്രി എന്ന നിലയിൽ അനുവദിച്ച

error: Content is protected !!