Tag: Koyilandi

Total 372 Posts

എൻ സുബ്രഹ്മണ്യൻ കൊയിലാണ്ടി ഹാർബർ സന്ദർശിച്ചു

കൊയിലാണ്ടി: തീരദേരത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉറപ്പു നൽകി സുബ്രഹ്മണ്യൻ്റെ ഹാർബർ സന്ദർശനം. ആഴക്കടൽ മത്സബന്ധനവുമായി ബന്ധപ്പെട്ട് കടലിൻ്റെ മക്കളുടെ വിട്ടൊഴിയാത്ത ആശങ്കക്കും കടലോരത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപതയ്ക്കും പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു. കടലോരത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന തായിരുന്നു കടലോരവാസികളുടെ ആവശ്യങ്ങളിലൊന്ന്. ഉദ്ഘാടനം നടത്തിയെങ്കിലും ഹാർബർ ഇനിയും പ്രവർത്തന സജ്ജമായിട്ടില്ല. ഹാർബറിൽ ശുചിമുറി

എൻഡിഎ സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള കാശ് നൽകി മത്സ്യത്തൊഴിലാളികൾ

കൊയിലാണ്ടി: എൻഡിഎ സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള സംഖ്യ കൊയിലാണ്ടി കടലോരത്തെ മൽസ്യതൊഴിലാളികൾ നൽകി. കൊല്ലം ഗുരുകുലം ബീച്ചിലെ അയോദ്ധ്യാ വഞ്ചിയിലെ മത്സ്യതൊഴിലാളികളാണ് കെട്ടിവെക്കാനുള്ള സംഖ്യനൽകിയത്. വഞ്ചിലീഡർ പി.കെ.ശിശുപാലൻ സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണന് തുക കൈമാറി. ബിജെപിയുടെ മത്സ്യത്തൊഴിലാളി മോർച്ചയുടെ സംസ്ഥാന നേതാവാണ് എൻഡിഎ സ്ഥാനാർത്ഥി രാധാകൃഷ്ണൻ. ചടങ്ങിൽ ടി.സി.സുമേഷ്, ടി.സി.പ്രജോഷ്, ടി.വി.സുനിൽ, ടി.സി.ശ്രീനു, കൗൺസിലർമാരായ സിന്ധു

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു, 24 മണിക്കൂറിനിടെ 35,871 രോഗികള്‍; 2.5 ലക്ഷത്തിലധികം പേര്‍ ചികിത്സയില്‍

കോഴിക്കോട്: രാജ്യത്തെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 35,871 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മൂന്നര മാസത്തിനിടെ ഏറ്റവും ഉര്‍ന്ന പ്രതിദിന രോഗബാധ നിരക്കാണിത്. 172 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 17,741 പേര്‍ രോഗമുക്തരായി. ആകെ 1,14,74,605 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,59,216 പേര്‍ മരിച്ചു. 1,10,63,025 പേര്‍ രോഗമുക്തരായി. നിലവില്‍ 2,52,364

ഗുരുവിനെ അനുസ്മരിച്ച് ‘ഗുരുപ്രണാമം’

കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ അനുസ്മരിച്ച് കേളപ്പജി നഗർ മദ്യ നിരോധന സമിതി. ഗുരുപ്രണാമമെന്ന പേരിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, പുതുക്കുടി ഹമീദ്, വികെ‌ ദാമോദരൻ, ഇയ്യച്ചേരി പദ്മിനി, വാർഡ് മെമ്പർമാരായ ലതിക പുതുക്കുടി, സുനിത കക്കുഴിയിൽ, ബാലകൃഷ്ണൻ ആതിര, എ.ടി.വിനീഷ്

യുഡിഎഫ് കൊയിലാണ്ടി മുനിസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ

കൊയിലാണ്ടി: യുഡിഎഫ് കൊയിലാണ്ടി മുനിസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡിസിസി പ്രസിഡൻ്റ് യു.രാജീവൻ ഉദ്ഘാടനം ചെയ്തു. കെ.എം.നജീബ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എൻ.സുബ്രഹ്മണ്യൻ അഭിവാദ്യം ചെയ്തു. നേതാക്കളായ മഠത്തിൽ അബ്ദുറഹിമാൻ, ടി.ടി.ഇസ്മായിൽ മഠത്തിൽ നാണു, വി.വി.സുധാകരൻ, പി.രത്നവല്ലി, വി.പി.ഇബ്രാഹിം കുട്ടി, രാജേഷ് കീഴരിയൂർ, സമദ് പൂക്കാട്, നടേരി ഭാസ്കരൻ, അഡ്വ.എം.സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് ഫീസുകൾ കുത്തനെ കൂട്ടുന്നു; ഒക്ടോബർ ഒന്നുമുതൽ പുതിയ നിരക്ക്

തിരുവനന്തപുരം: പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ പരിശോധനാ ഫീസുകൾ കുത്തനെ ഉയർത്തുന്നു. ഇതുസംബന്ധിച്ച കേന്ദ്ര ഭേദഗതി പ്രസിദ്ധീകരിച്ചു. ഒക്ടോബർ ഒന്നുമുതൽ നിരക്കുവർധന പ്രാബല്യത്തിൽ വരും. 15 വർഷം പഴക്കമുള്ള ഇരുചക്രവാഹനത്തിന്റെ രജിസ്‌ട്രേഷൻ പുതുക്കാൻ 300 രൂപ ഈടാക്കിയിരുന്നത് 1000 രൂപയാക്കി. കാറിന്റേത് 600-ൽനിന്ന് 5000 ആയി ഉയരും. ഇറക്കുമതി ചെയ്ത ബൈക്കുകൾക്ക്

എൻഡിഎ കൊയിലാണ്ടി മണ്ഡലം തെരഞ്ഞെടുപ്പ് ഓഫീസ് ആരംഭിച്ചു

കൊയിലാണ്ടി: എൻഡിഎ കൊയിലാണ്ടി നിയോജക മണ്ഡലം സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു. കൊയിലാണ്ടി പഴയ ആർടിഒ ഓഫീസിനു സമീപത്തെ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുക. കൊല്ലം പിഷാരികാവ് ക്ഷേത്രം മുൻ മേൽശാന്തി നാരായണൻ മൂസ്സത് ദീപം കൊളുത്തി ഓഫീസ് ഉദ്ഘാടന ചടങ്ങ് നിർവ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് എസ്.ആർ.ജയ് കിഷ്, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.വി.സത്യൻ,

പയ്യോളിയുടെ ഹൃദയത്തുടിപ്പറിഞ്ഞ് കാനത്തിൽ ജമീല

പയ്യോളി: കാനത്തിൽ ജമീലയുടെ ബുധനാഴ്ചത്തെ മണ്ഡല പര്യടനം കാലത്ത് 8.30ഓടെ വടക്കേ അതിർത്തിയായ കോട്ടക്കലിൽനിന്നും ആരംഭിച്ചു. കൊളാവിപ്പാലം, കോട്ടക്കടപ്പുറത്തെത്തിയ സ്ഥാനാർത്ഥി അവിടെയുള്ള മൽസ്യതൊഴിലാളികളെ കണ്ടു വോട്ട് അഭ്യർത്ഥന നടത്തി. കോട്ടപുഴയുടെ തീരത്ത് മണൽ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ കണ്ടു. തുടർന്ന് അടുത്ത പ്രദേശമായ കാപ്പുംകരയിലേക്ക് പുറപ്പെട്ടു. പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർ

കുട്ടികൾക്ക് കളിക്കാൻ സ്ഥലമില്ല; സ്വന്തമായി സ്ഥലം വാങ്ങി കളിസ്ഥലം നിർമ്മിക്കാനൊരുങ്ങി കൊടക്കാട്ടുമുറിക്കാർ

കൊയിലാണ്ടി: കുട്ടികള്‍ക്ക് കളിച്ചു വളരാന്‍ ഒരു പൊതു കളി സ്ഥലം പോലുമില്ലാത്തത്തിന്റെ കുറവ് മറികടക്കാനുളള ശ്രമത്തിലാണ് കൊടക്കാട്ടും മുറി ഗ്രാമ വാസികള്‍. സ്വന്തമായി സ്ഥലം വിലയ്ക്ക് വാങ്ങി ഒരു പൊതു കളിസ്ഥലവും കായിക പരിശീലന കേന്ദ്രവും സ്ഥാപിക്കാനൊരുങ്ങുകയാണ് ഇവര്‍. ഒരു കാലത്ത് വോളീബോള്‍ കളിക്കാരുടെയും മേളകളുടെയും കേന്ദ്രമായിരുന്ന അകലാപ്പുഴയോരത്തെ കൊടക്കാട്ടും മുറിയെന്ന ഗ്രാമം. കൊയ്ത്തുപാടങ്ങളായിരുന്നു കളിക്കളങ്ങള്‍.

‘നമ്മളെ നയിച്ചവർ ജയിക്കണം, തുടര്‍ച്ചയോടെ നാട് വീണ്ടും ഉജ്വലിക്കണം’ എല്‍.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് ഗാനവുമായി സിത്താര

2021 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണ ഗാനം ഇടതുമുന്നണി പുറത്തിറക്കി. ‘നമ്മളെ നയിച്ചവര്‍ ജയിക്കണം, വരണമിടതുഭരണമിവിടെ വീണ്ടും’ എന്നിങ്ങനെ തുടങ്ങുന്ന വരികളോടെയാണ് ഗാനം മുന്നോട്ട് പോകുന്നത്. സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍ ആണ്. ബി.കെ ഹരിനാരായണനാണ് ഗാനത്തിനായി വരികളൊരുക്കിയിരിക്കുന്നത്. ഉറപ്പാണ് കേരളം എന്ന തലക്കെട്ടോടെയാണ് എല്‍.ഡി.എഫ് കേരള എന്ന യൂട്യൂബ് ചാനലില്‍

error: Content is protected !!