Tag: Koyilandi
സമ്പർക്കം വഴി പതിനൊന്ന് പേർക്ക് കൊയിലാണ്ടിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: പതിനൊന്ന് പുതിയ കോവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു.സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും കോവിഡ് ബാധിച്ചത്. ഇന്നലെയും പതിനൊന്ന് പേർക്ക് സമ്പർക്കം വഴി കൊയിലാണ്ടിയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ അറുപതിലധികം ആളുകൾക്കാണ് കൊയിലാണ്ടിയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരിയിൽ എട്ട് പേർക്കും പയ്യോളിയിൽ പതിനൊന്നു പേർക്കും ഇന്ന് കോവിഡ് പോസിറ്റീവായി.
എല്‍.എ (എന്‍.എച്ച്) ഓഫീസ് മാറ്റി
കൊയിലാണ്ടി: കൊയിലാണ്ടി ലാന്റ് അക്യുസിഷൻ (നാഷണൽ ഹൈവേ) ഓഫീസ് കോതമംഗലത്തെ സ്റ്റില്‍ ഇന്ത്യയുടെ എതിര്‍വശത്തെ കെട്ടിടത്തിലേക്ക് മാറ്റിയതായി എല്‍.എ എന്‍.എച്ച് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.
ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കും, വീട്ടമ്മമാർക്ക് പെൻഷൻ, 40 ലക്ഷം തൊഴിലവസരങ്ങൾ; എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. തുടർഭരണം ഉറപ്പാണെന്ന നിലയിൽ ജനകീയ വിഷയങ്ങൾ ഏറ്റെടുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. രണ്ടു ഭാഗങ്ങളായിട്ടാണ് പ്രകടനപത്രികയിൽ ഉള്ളത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിർദേശങ്ങളാണ് ഉള്ളത്. ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് അഭ്യസ്ഥവിദ്യർക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള
കൊയിലാണ്ടിയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
കൊയിലാണ്ടി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ പി രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.സി.ശശീന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. ശബരിമല വിഷയത്തില്‍ വിശ്വാസികളെ കബളിപ്പിച്ച എല്‍.ഡി.എഫി നെയും യു.ഡി.എഫി നെയും വിശ്വാസികള്‍ പാഠം പഠിപ്പിക്കുമെന്നും, എന്‍.ഡി.എ കേരളത്തില്‍ വന്‍ ശക്തിയാവുമെന്നും എംസി ശശീന്ദ്രന്‍ പറഞ്ഞു. ഉത്തര മേഖലാ വൈസ് പ്രസിഡന്റ് ടി.വി.ഉണ്ണികൃഷ്ണന്‍, എസ്.ആര്‍.ജയ് കിഷ്, വി.കെ.
പുളിയഞ്ചേരിക്കുളങ്ങര നാരായണൻ അടിയോടി അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരികുളങ്ങര നാരായണൻ അടിയോടി 86 വയസ്സ് അന്തരിച്ചു. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: ബാലകൃഷ്ണൻ അടിയോടി, ഇന്ദിര, പ്രഭാകരൻ (സിപിഐഎം മുണ്ട്യാടിത്താഴെ ബ്രാഞ്ച് അംഗം). മരുമക്കൾ: ദാമോദരൻ (മുചുകുന്ന്), അജിത, ഉഷാകുമാരി. സഹോദരങ്ങൾ: അച്ചുതൻ നായർ, പരേതയായ ചിരുതേയ്ക്കുട്ടി അമ്മ, ലക്ഷ്മി അമ്മ.
കോഴിക്കോട് വൻ കഞ്ചാവ് വേട്ട; പത്തരക്കിലോ കഞ്ചാവുമായി രണ്ടുയുവാക്കൾ പിടിയിൽ
കോഴിക്കോട്: നഗരത്തിൽ 10.700 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. തലശ്ശേരി പട്ടന്നൂർ അശ്വന്ത് (21), മുഹമ്മദ് നബീൽ (20) എന്നിവരാണ് പിടിയിലായത്. ജില്ലയിലെ ഇടനിലക്കാർക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു ഇവർ. ടൗൺ പോലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്‌ഷൻ ഫോഴ്സും ചേർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് സി.എച്ച് ഫ്ലൈ ഓവറിനടുത്തെ ലോഡ്ജിൽ വെച്ചാണ് ഇവരെ പിടികൂടിയത്.
ബിനു ഇപ്പോൾ ജീവനോടെയുണ്ടാകാൻ കാരണം ബാബുരാജിന്റെ ശ്രദ്ധയും മനസ്സും; വടകരയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം കാണാം
വടകര: എടോടിയിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാങ്ക് വരാന്തയില്‍ നിന്നു തലകറങ്ങി താഴേക്ക് മറിഞ്ഞ ആളെ സമയോചിതമായ ഇടപെടലില്‍ യുവാവ് രക്ഷപ്പെടുത്തി. അരൂര്‍ സ്വദേശി നടുപ്പറമ്പില്‍ ബിനു (38) ആണ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴെക്ക് വീഴുന്നതിൽ നിന്ന് രക്ഷപ്പെട്ടത്.കീഴല്‍ സ്വദേശി തയ്യല്‍മീത്തല്‍ ബാബുരാജിന്റെ അപ്രതീക്കിതമായ ഇടപെടലാണ് ബിനുവിന്റെ ജീവൻ രക്ഷിച്ചത്. ബാബുവിന്റെ ശ്രദ്ധ
എയ്ഡഡ് അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന ഉത്തരവിന് സ്റ്റേ
ന്യൂഡല്‍ഹി: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പൊതു തെരഞ്ഞടുപ്പുകളില്‍ മത്സരിക്കാനാകില്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. വിധി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ്. സംസ്ഥാന സര്‍ക്കാറിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തില്‍ കോടതി നോട്ടീസ് നല്‍കി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായിട്ടുള്ള ഡിവിഷന്‍ ബെഞ്ചാണ് നേരത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍
നിയാർക്കിന് കൊയിലാണ്ടി പൗരാവലിയുടെ സ്നേഹാദരം
കൊയിലാണ്ടി: കേരള സർക്കാരിന്റെ ഏറ്റവും മികച്ച ഭിന്നശേഷി സ്ഥാപനത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസർച്ച് സെന്ററിന് (നിയാർക്) കൊയിലാണ്ടി പൗരാവലി ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.പി.സുധ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭയുടെ ഉപഹാരം വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ സമർപ്പിച്ചു. പ്രൊഫസർ
ചെങ്ങോട്ടുകാവിന്റേയും ചേമഞ്ചേരിയുടേയും മനസ്സ് കവർന്ന് കാനത്തിൽ ജമീല; സ്വീകരണ കേന്ദ്രങ്ങളിൽ വൻ ആൾക്കൂട്ടം
കൊയിലാണ്ടി: എന്തരോ മഹാനുഭാവലു…,ലോകത്തിൽ എത്രയെത്ര മഹാനുഭാവന്മാരുണ്ടോ അവർക്കെല്ലാം എൻ്റെ വന്ദനങ്ങൾ….. എന്ന് ഹൃദയം കൊണ്ട് പാടിയ ത്യാഗരാജ സ്വാമികളുടെ ജീവചരിത്രം – നാദബ്രഹ്മം തേടി – മലയാളത്തിലെഴുതി ശ്രദ്ധേയനായ കവി മേലൂർദാമോദരൻ കൊയിലാണ്ടിക്കാരനാണ്. മലയാളം ശ്രേഷ്ഠ ഭാഷയാണെന്ന അംഗീകാരത്തിനു പിന്നിൽ മൗനമായി പോരാട്ടം നയിച്ച, മലയാള പരിണാമവാദ ചർച്ചയും, ഭാഷാന്വേഷണവും അക്ഷരകാണ്ഡവുമെല്ലാമെഴുതി മലയാള ഭാഷാഗവേഷകനായ ഡോ