Tag: Koyilandi

Total 369 Posts

പൊളിച്ചു നീക്കിയ കടകള്‍ക്ക് പകരം പുനരധിവാസം ഉറപ്പ് നല്‍കിയവരെവിടെ? കൊയിലാണ്ടിയിലെ വ്യാപാരികള്‍ക്ക് പറയാനുള്ളത്

കൊയിലാണ്ടി: നഗരത്തില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നതിനായി കടകള്‍ പൊളിച്ചുനീക്കേണ്ടിവന്നവരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ രംഗത്ത്. മേല്‍പ്പാലത്തിനടിയില്‍ കടകള്‍ നിര്‍മിച്ച് അതിലേക്ക് പുനരധിവസിപ്പിക്കണമെന്നാണ് ആവശ്യം. പുനരധിവാസം സംബന്ധിച്ച് വ്യാപാരികളും കളക്ടറും തമ്മില്‍ ഉണ്ടാക്കിയ ധാരണ ഇതുവരെ നടപ്പായിട്ടില്ലെന്നാണ് വ്യാപാരികളുടെ ആരോപണം. മേല്‍പ്പാലം നിര്‍മിക്കാനായി ദേശീയപാതയോരത്തെ 19 കടക്കാരെയാണ് 2008-ല്‍ ഒഴിപ്പിച്ചത്. ഒഴിപ്പിക്കലിനെതിരെ വ്യാപാരികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തിരുന്നു.

വില്ലേജ് ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി ഒരു കുടുംബം

കൊയിലാണ്ടി: വസ്തുവിന്റെ മൂല്യ നിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു കിട്ടാത്തതിനെതിരെ പ്രതിഷേധം. പന്തലായനി വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി ചെറിയമങ്ങാട് കിഴക്കെ പുരയില്‍ മല്ലികയും (72) കുടുംബവും. ധര്‍ണ്ണ പി.എം.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.സുധാകരന്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്ന മന്ത്രിമാര്‍ പങ്കെടുത്ത അദാലത്തില്‍ വിഷയം വന്നതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍

താഴെ എടക്കാനത്തിൽ രവീന്ദ്രൻ നായർ അന്തരിച്ചു

കൊയിലാണ്ടി: കോതമംഗലം താഴെ എടക്കാനത്തിൽ രവീന്ദ്രൻ നായർ 68 വയസ്സ് അന്തരിച്ചു. പരേതരായ കൃഷ്ണൻ നായരുടേയും ലക്ഷ്മി അമ്മയുടേയും മകനാണ്. ഭാര്യ: ഷീല. മകൾ: അപർണ്ണ. മരുമകൻ: രോഹിത് (യു.എസ്.എ). സഹോദരങ്ങൾ: രാധ, രാജീവൻ, രമാബായ്. ശവസംസ്ക്കാരം ശനിയാഴ്ച രാവിലെ 11 മണി വീട്ടുവളപ്പിൽ.

പാറപ്പള്ളി ഉറൂസ് സ്വാഗത സംഘം ഓഫീസ് തുറന്നു

കൊയിലാണ്ടി: ഏപ്രിൽ 8, 9, 10, 11 തിയ്യതികളിൽ നടക്കുന്ന ചരിത്ര പ്രസിദ്ധമായ കൊല്ലം പാറപ്പള്ളി മഖാം ഉറൂസിനോടാനുബന്ധിച്ചുള്ള സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം കോഴിക്കോട് വലിയ ഖാളി സയ്യിദ് മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങൾ നിർവ്വഹിച്ചു. കൊല്ലം മഹല്ല് നാഇബ് ഖാളി മുഹമ്മദ്‌ സബറത്ത് റഹ്‌മാനി, മഹല്ല് പ്രസിഡന്റ് സിദ്ദീഖ് കൂട്ടുമ്മുഖം,

അന്താരാഷ്ട്ര വനിതാദിനം ആചരിച്ച് കുടുംബശ്രീ

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.എം.പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. അധ്യക്ഷ എം.പി.ഇന്ദുലേഖ അധ്യക്ഷത വഹിച്ചു. നഗരസഭയിലേക്ക് കൗണ്‍സിലര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് അംഗങ്ങളെയും ലോക്ക്ഡൗണ്‍ കാലത്ത് അവധിയെടുക്കാതെ പ്രവര്‍ത്തിച്ച കുടുംബശ്രീ ഹോട്ടല്‍ പ്രവര്‍ത്തകരെയും വനിതാ ഓട്ടോ ഡ്രൈവര്‍മാരെയും ആദരിച്ചു. ജില്ലാമിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ധന്യ, സി.ഡി.എസ്

ഇടതു സർക്കാർ തുടരുമെന്ന് മാതൃഭൂമി സർവ്വേയും; 79 സീറ്റ് ലഭിക്കും, മുഖ്യമന്ത്രിയുടെ പ്രവർത്തനം മികച്ചത്, പെൻഷനും ഭക്ഷ്യകിറ്റും ഗുണം ചെയ്യും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സർക്കാർ 75 മുതൽ 83 വരെ സീറ്റുകൾ നേടുമെന്ന് മാതൃഭൂമി സിവോട്ടർ അഭിപ്രായ സർവേ. കേരളം കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് മുന്നണി ഭരണം നേടും, കേരളം എങ്ങനെ ചിന്തിക്കുന്നു എന്നറിയാൻ മാതൃഭൂമി ന്യൂസ് നടത്തിയ അഭിപ്രായ സർവേ ഫലത്തിലാണ് ഇടതുമുന്നണിയുടെ തിരിച്ചുവരവ് പ്രവചിക്കുന്നത്. 75 മുതൽ 83 സീറ്റ്

കഥ പറഞ്ഞ് തന്നവരുടെ നാട്ടിൽ, തൊഴിലുറപ്പു തൊഴിലാളികൾക്കൊപ്പം ഉറപ്പുമായി ജമീല

പയ്യോളി: തിക്കോടിയന്റെയും, തൃക്കോട്ടൂർ കഥാകാരൻ യു.എ.ഖാദറിന്റെയും പാദസ്പർശമേറ്റ തിക്കോടി നാടിന്റെ കിഴക്കൻ മേഖലയായ പുറക്കാട്. മിച്ചഭൂമി സമരത്തിലൂടെ കരുത്താർജ്ജിച്ച നാട്, കൊയിലാണ്ടി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കാനത്തിൽ ജമീല തന്റ വെള്ളിയാഴ്ചത്തെ പരിപാടിക്ക് തുടക്കം കുറിച്ചത് അത് ഈ സമരഭൂമിയിൽ നിന്നുമാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 50ആം നമ്പർ ബൂത്ത് കുടുംബ യോഗത്തിൽ പങ്കെടുത്ത് വോട്ടർമാരെ

സമ്പർക്കം വഴി പതിനൊന്ന് പേർക്ക് കൊയിലാണ്ടിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: പതിനൊന്ന് പുതിയ കോവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു.സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും കോവിഡ് ബാധിച്ചത്. ഇന്നലെയും പതിനൊന്ന് പേർക്ക് സമ്പർക്കം വഴി കൊയിലാണ്ടിയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ അറുപതിലധികം ആളുകൾക്കാണ് കൊയിലാണ്ടിയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരിയിൽ എട്ട് പേർക്കും പയ്യോളിയിൽ പതിനൊന്നു പേർക്കും ഇന്ന് കോവിഡ് പോസിറ്റീവായി.

എല്‍.എ (എന്‍.എച്ച്) ഓഫീസ് മാറ്റി

കൊയിലാണ്ടി: കൊയിലാണ്ടി ലാന്റ് അക്യുസിഷൻ (നാഷണൽ ഹൈവേ) ഓഫീസ് കോതമംഗലത്തെ സ്റ്റില്‍ ഇന്ത്യയുടെ എതിര്‍വശത്തെ കെട്ടിടത്തിലേക്ക് മാറ്റിയതായി എല്‍.എ എന്‍.എച്ച് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കും, വീട്ടമ്മമാർക്ക് പെൻഷൻ, 40 ലക്ഷം തൊഴിലവസരങ്ങൾ; എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. തുടർഭരണം ഉറപ്പാണെന്ന നിലയിൽ ജനകീയ വിഷയങ്ങൾ ഏറ്റെടുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. രണ്ടു ഭാഗങ്ങളായിട്ടാണ് പ്രകടനപത്രികയിൽ ഉള്ളത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിർദേശങ്ങളാണ് ഉള്ളത്. ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് അഭ്യസ്ഥവിദ്യർക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള

error: Content is protected !!