Tag: Koyilandi
കൊയിലാണ്ടിയിൽ നാടൻവാറ്റ് സജീവം; പോലീസിന്റെ വ്യാപക പരിശോധന
കൊയിലാണ്ടി: നാടന്‍ ചാരായ നിര്‍മ്മാണം വ്യാപകമെന്ന് പരാതി. മുചുകുന്ന് ഗവ.കോളേജിന് സമീപത്തെ കടയ്ക്ക് പിന്നില്‍ നിന്ന് മദ്യം നിര്‍മ്മിക്കാന്‍ തയ്യാറാക്കിയ ഇരുനൂറ് ലിറ്റര്‍ വാഷും ഉണ്ടശര്‍ക്കരയും കൊയിലാണ്ടി പോലീസ് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് കാലത്തെ അനധികൃത മദ്യ നിര്‍മ്മാണവും വിതരണവും കണ്ടെത്താനുള്ള സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി.നാട്ടുകാരുടെ സഹകരണ ത്തോടെ അനധികൃത ലഹരി
വടക്കെ രാരോത്ത് വിദ്യ അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി വടക്കെ രാരോത്ത് വിദ്യ 34 വയസ്സ് അന്തരിച്ചു. ഭർത്താവ്: നിഷാന്ത്. മകൻ: നിതിൻ കൃഷ്ണ. പിതാവ്: ചെറുവത്തൂർ കളരി പറമ്പത്ത് കൃഷ്ണൻ, മാതാവ്: ശുശീല, സഹോദരൻ: അജേഷ്.
യുഡിഎഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
കൊയിലാണ്ടി: യു.ഡി.എഫ്. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് എം.കെ.രാഘവന്‍ എം.പി. ഉദ്ഘാടനം. ചെയ്തു. കൊയിലാണ്ടി ദേശീയപാതയില്‍ ശോഭിക ടെക്‌സ്‌ടൈല്‍സിന് എതിര്‍വശത്തായാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യന്‍,മഠത്തില്‍ നാണു, വി.പി. ഭാസ്‌ക്കരന്‍, വി.പി. ദുല്‍ഫിക്കല്‍, വി.വി. സുധാകരന്‍, വി.പി. ഇബ്രാഹിം കുട്ടി, രാജേഷ് കീഴരിയൂര്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, കെ.പി. വിനോദ് കുമാര്‍, പി.ടി. ഉമേന്ദ്രന്‍
ഇടത് അഭിഭാഷകരുടെ താലൂക്ക് കണ്‍വെന്‍ഷന്‍
കൊയിലാണ്ടി : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഇടത് അഭിഭാഷകരുടെ താലൂക്ക് കണ്‍വെന്‍ഷന്‍ നടന്നു. കണ്‍വന്‍ഷന്‍ കെ. ദാസന്‍ എംഎൽഎ ഉത്ഘാടനം ചെയ്തു. ലോയേഴ്‌സ് യൂനിയന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. ടി.കെ.രാധാകൃഷ്ണന്‍, പി.പ്രശാന്ത്, കെ.കെ.വത്സന്‍, എൽ.ജി.ലിജീഷ്, ആർ.എൻ.രഞ്ജിത്, സ്മിത എന്നിവര്‍ സംസാരിച്ചു. എസ്.സുനില്‍ മോഹന്‍ സ്വാഗതവും ജതിന്‍.പി നന്ദിയും
പ്രചാരണച്ചൂടില്‍ എന്‍ഡിഎ, കൊയിലാണ്ടിയില്‍ വോട്ടഭ്യര്‍ത്ഥിച്ച് എന്‍ പി രാധാകൃഷ്ണന്‍
കൊയിലാണ്ടി: എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി എന്‍.പി.രാധാകൃഷ്ണന്‍ പയ്യോളിയില്‍ സന്ദര്‍ശനം നടത്തി. പയ്യോളി സൗത്തിലെ കുറിഞ്ഞി താര, കരുമുള്ളിക്കാവ്, കീഴൂര്‍, തച്ചന്‍കുന്ന്, തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടര്‍മാരെ വീടുകളില്‍ കണ്ടും ,വ്യാപാര സ്ഥാപനങ്ങളില്‍ എത്തിയും, വോട്ടഭ്യര്‍ത്ഥന നടത്തി. തിക്കോടി, കൃഷ്ണഗിരിയിലും, പയ്യോളിയിലും, കണ്‍വെന്‍ഷനിലും. കണ്‍വെന്‍ഷനില്‍ പങ്കെടുത്തു, കൊയിലാണ്ടി നഗരസഭയിലെ നോര്‍ത്ത് മേഖലകളില്‍ കെ.റെയിലിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ സങ്കടങ്ങള്‍ കേട്ട് മനസ്സിലാക്കി
കാറ്, മലഞ്ചരക്ക്, വീട്ടു സാധനങ്ങൾ മുജീബ് മോഷണ പരമ്പരയിലെ കുറ്റവാളി; പിടിയിലായത് ബാങ്ക് കൊള്ളയ്ക്ക് പദ്ധതിയിട്ടതിനിടെ, കാപ്പാട് ബാറിൽ പോലീസ് നടത്തിയത് നാടകീയ നീക്കം
കൊയിലാണ്ടി: കുപ്രസിദ്ധ മോഷ്ടാവ് കുന്ദമംഗലം പെരിങ്ങളം സ്വദേശി മുജീബിനെ പോലീസ് വലയിലാക്കിയത് അതിവിദഗ്ധമായി. കൊയിലാണ്ടി കാപ്പാട് സ്വകാര്യ ബാറിൽ മദ്യപിക്കുന്നതിനിടെയാണ് നിരവധി മോഷണകേസുകളിൽ പ്രതിയായ ഇയാൾ പിടിയിലായത് മോഷ്ടിച്ച മലഞ്ചരക്ക് സാധനങ്ങള്‍ വില്‍പന നടത്തുന്ന ഒരു യുവാവ് സ്ഥിരമായി പകല്‍ സമയത്ത് ബാറിലെത്തി മദ്യപിക്കുന്നുണ്ടെന്ന വിവരം ലഭിച്ച പോലീസ് ഇയാളെ കണ്ടെത്തുന്നതിനായി ശ്രമം നടത്തി വരികയായിരുന്നു.
മോഷ്ടിച്ച കാറുമായി കുപ്രസിദ്ധ മോഷ്ടാവ് കൊയിലാണ്ടിയിൽ വെച്ച് പിടിയിൽ
കൊയിലാണ്ടി: കരിപ്പൂര്‍ കൊണ്ടോട്ടിയിലെ കാര്‍ ഷോറൂമില്‍ നിന്ന് മോഷ്ടിച്ച കാറുമായി കറങ്ങി മോഷണം പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് കൊയിലാണ്ടിയിൽ വെച്ച് അറസ്റ്റില്‍. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശി എ.പി.മുജീബിനെയാണ് (33) എടച്ചേരി സിഐ വിനോദ് വലിയാറ്റൂര്‍ അറസ്റ്റ് ചെയ്തത്. 2020 ഒക്ടോബര്‍ 12 ന് കരിപ്പൂര്‍ കുളത്തൂര്‍ നീറ്റാണീമ്മലിലെ മാരുതി പോപ്പുലര്‍ ഷോറൂമിന്റെ ഷട്ടര്‍ അറുത്ത്
കൊയിലാണ്ടി ഉറപ്പാക്കാന്‍ എല്‍ഡിഎഫ് , പ്രചാരണത്തില്‍ സജീവമായി കാനത്തില്‍ ജമീല
കൊയിലാണ്ടി : തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല.കുറുവങ്ങാട് കയര്‍ സൊസൈറ്റിയിലെ തൊഴിലാളികള്‍ കാനത്തില്‍ ജമീലയെ വലിയ ആവേശത്തില്‍ വരവേറ്റു. ഇന്നലെ രാവിലെ കുട്ടത്തു കുന്നില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. മരളൂര്‍,കൊല്ലം,തുടങ്ങിയ പ്രദേശങ്ങളില്‍ സ്വീകരണപരിപാടി സംഘടിപ്പിച്ചു. അന്താരാഷ്ട്ര നിലവാരത്തിലെത്തിയ കുറുവങ്ങാട് ഗവ ഐടി ഐ യില്‍ കുട്ടികളും അധ്യാപകരുമൊന്നിച്ചാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. മര്‍ക്കസ്
ആനക്കുളത്തുവെച്ചുണ്ടായ വാഹനാപകടത്തിൽ മൂടാടി സ്വദേശി മരണപ്പെട്ടു
കൊയിലാണ്ടി: ടൗണിലെ പ്ലാസ ഹോട്ടൽ ജീവനക്കാരൻ മൂടാടി ഹിൽ ബസാർ സ്വദേശി കളരി വളപ്പിൽ ലത്തീഫ് 42 വയസ്സ്, വഹാനപകടത്തിൽ മരിച്ചു. ശനിയാഴ്ച വൈകീട്ട് ആനക്കുളത്ത് വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികനായിരുന്നു ലത്തീഫ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലത്തീഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല. പരേതനായ
മീത്തലെ അറത്തിൽ നാരായണൻ അന്തരിച്ചു
കൊയിലാണ്ടി: എൻ.എഫ്.പി.ടി പ്രവർത്തകനും റിട്ട.പോസ്റ്റ്മാനുമായ കൊല്ലം മീത്തലെ അറത്തിൽ നാരായണൻ 93 വയസ്സ് അന്തരിച്ചു. ഭാര്യമാർ: പരേതയായ രമ, കമല (റിട്ട.പോസ്റ്റ് മാസ്റ്റർ, കൊല്ലം), മക്കൾ: എ.രാമദാസൻ, ഷീല, പ്രസീത (റിട്ട.അധ്യാപിക, കൊല്ലം എൽ.പി സ്കൂൾ), സ്മിത, സുധീർദാസ് (സി.പി.എം.ബ്രാഞ്ച് കമ്മിറ്റി അംഗം). മരുമക്കൾ: കെ.കെ.ദയാനന്തൻ (റിട്ട.പോസ്റ്റ്മേൻ അത്തോളി), രാജൻഎളോടി (മേലൂർ, റിട്ട.അസിസ്റ്റൻ്റ് റജിസ്ട്രാൾ കൊയിലാണ്ടി),