Tag: Koyilandi
കൊയിലാണ്ടി സ്വദേശി കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ചു
കോഴിക്കോട്: കൊയിലാണ്ടി സ്വദേശി കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ചു. സൈദ് ഹൈദ്രോസ് സഖാഫ് ആണ് മരിച്ചത്. 59 വയസായിരുന്നു. കൊവിഡ് ബാധിച്ച് മിഷ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എയ്‌സ് ഹാര്‍ഡ് വെയര്‍ ജീവനക്കാരനായിരുന്നു.40 വര്‍ഷമായി കുവൈറ്റിലാണ് ജോലി ചെയ്തിരുന്നത് പിതാവ് സയ്യിദ് അബ്ദുല്‍ ഖാദര്‍ സഖാഫ്. മാതാവ് ശരീഫ ഐഷാബീവി. ഭാര്യയും മകള്‍ ഹീനയും നിലവില്‍
എൻ.ഡി.എ സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ മുചുകുന്നിലെ കോളനികൾ സന്ദർശിച്ചു
കൊയിലാണ്ടി: എൻ.ഡി.എ സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ മുചുകുന്ന് കോളനികളിലും, ഓട്ട് കമ്പനിയിലും സന്ദർശനം നടത്തി. വലിയമല കോളനി, ചെറിയ കോളനി, മുചുന്ന് നീര ഫാക്ടറി, കേരള ഗാന്ധി കേളപ്പജിയുടെ ജന്മ വീട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. വലിയ മല കോളനിയിലെയും, ചെറിയ കോളനിയിലെയും, പൊതുവായ പ്രശ്നങ്ങൾ. വീട്ടുകാർ രാധാകൃഷ്ണനെ ധരിപ്പിച്ചു. പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പു
പൂമരത്തളിരുകൾ; യു.എ.ഖാദറിൻ്റെ ഓർമ്മളുടെ നിറച്ചാർത്തായി മാറി
കൊയിലാണ്ടി: തൃക്കോട്ടുരിന്റെ കഥാകാര യു.എ.ഖാദർ അനുസ്മരണാർത്ഥം കൊയിലാണ്ടി ഗവ: മാപ്പിള വി.എച്ച്.എസ്.എസ് ൽ ഒരുക്കിയ സംസ്ഥാന തല ചിത്രകലാ ക്യാമ്പ് ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ വിശുദ്ധിയുടെ സർഗ്ഗാത്മക സഞ്ചാരത്തിലൂടെ യു.എ.ഖാദർ വരച്ചു വെച്ച അക്ഷര ചിത്രങ്ങളെ ക്യാൻവാസിൽ ആവിഷ്കരിക്കാൻ കേരളത്തിലെ മുപ്പതിൽപരം ചിത്രകാരന്മാർ അണി ചേർന്നു. ഖാദറിൻ്റെ ബാല്യകൗമാരജീവിതവും പന്തലായനിയുടെ സാംസ്കാരിക ഭൂമികയും
വ്യാജ വോട്ടുകൊണ്ടു വിജയിക്കാമെന്ന വ്യാമോഹം നടക്കില്ല: രമേഷ് ചെന്നിത്തല
പയ്യോളി: യുഡിഎഫിനെ ഇല്ലാതാക്കാന്‍ ഭരണപക്ഷം അഴിമതിപ്പണം ഒഴുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ വോട്ടു കൊണ്ട് വിജയിക്കാമെന്ന വ്യാമോഹം നടക്കാന്‍ പോകുന്നില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ടു കൊണ്ടാണ് അവര്‍ക്ക് വിജയിക്കാനായത്. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വോട്ടു വ്യത്യാസം ഒന്നോ ഒന്നര ലക്ഷമോ മാത്രമാണ്. എന്നാല്‍ വ്യാജ വോട്ടുകളുടെ എണ്ണം നാല് ലക്ഷമാണ്. ഇക്കാര്യത്തില്‍
എന്‍.സുബ്രഹ്‌മണ്യന്‍ തിക്കോടിയില്‍ പര്യടനം നടത്തി
കൊയിലാണ്ടി: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി എന്‍.സുബ്രഹ്‌മണ്യന്‍ തിക്കോടി ഗ്രാമപഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. ബുധനാഴ്ച രാവിലെ ആവിക്കലില്‍ ഉതിരുപറമ്പില്‍ കോളനിയിലായിരുന്ന തുടക്കം. സ്വീകരണ യോഗങ്ങളില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥി എന്‍.സുബ്രഹ്‌മണ്യന്‍, മഠത്തില്‍ അബ്ദുറഹിമാന്‍, മഠത്തില്‍ നാണു, സന്തോഷ് തിക്കോടി, കെ.പി.രമേശന്‍, മമ്മദ് ഹാജി, രാജീവന്‍ കൊടലൂര്‍, ഒ.കെ.ഫൈസല്‍, ടി.ടി.പത്മനാഭന്‍, ഫൈസല്‍ കണ്ണോത്ത്, ജയകൃഷ്ണന്‍ ചെറുകുറ്റി
കാനത്തില്‍ ജമീലയുടെ ഒന്നാംഘട്ട മണ്ഡല പര്യടനം സമാപിച്ചു
കൊയിലാണ്ടി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ ഒന്നാംഘട്ട മണ്ഡല പര്യടനത്തിന് സമാപനമായി. നാലു ദിവസങ്ങളിലായി നൂറോളം സ്വീകരണ കേന്ദ്രങ്ങളിലെത്തിയത് വന്‍ ജനക്കൂട്ടമാണ്. ഇന്നലെ രാവിലെ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ മാടാക്കരയിലായിരുന്നു ആദ്യ സ്വീകരണം. ഞാണം പൊയിലിലും മേലൂര്‍ സെന്ററിലും എളാട്ടേരിയിലും ആളുകള്‍ തിങ്ങിക്കൂടി. കലോപ്പൊയിലിലേയും ചാത്തനാടത്തേയും ആവേശകരമായ സ്വീകരണമായിരുന്നു. തൂവപ്പാറയിലും കോച്ചേരി വയലിലും കാഞ്ഞിലശ്ശേരിയിലും വന്‍ ജനസഞ്ചയമാണ്
പ്രകടനപത്രികയിലെ പ്രഖ്യാപനം വാഗ്ദാനത്തില്‍ ഒതുങ്ങരുത് : എസ്.വൈ.എസ്
കൊയിലാണ്ടി: രാഷ്ട്രീയ മുന്നണികള്‍ പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പ്രഖ്യാപനത്തില്‍ ഒതുക്കാതെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ജനപ്രതിനിധികള്‍ ജാഗ്രത കാണിക്കണമെന്ന് കൊയിലാണ്ടി സോണ്‍ എസ് വൈ എസ് . രാഷ്ട്രീയ വിചാരം പരിപാടിയിലാണ് പ്രതികരണം. സോണ്‍ കേരള മുസ്ലിം ജമാഅത്ത് ജന.സെക്രട്ടരി അഫ്‌സല്‍ കൊളാരി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ല പ്രസിഡന്റ് അബ്ദു റശീദ് സഖാഫി
‘മത്സ്യത്തൊഴിലാളികളുടെ മനസറിഞ്ഞവരാണ് ഇടതുപക്ഷം’
കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബര്‍ പൂര്‍ത്തീകരിച്ചത് നാടിന് ഏറെ ഗുണം ചെയ്‌തെന്ന് പ്രദേശവാസികള്‍. കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചത്. അതോടെ കിലോമീറ്ററുകള്‍ താണ്ടി ചോമ്പാലിലും പുതിയാപ്പയിലും കടലിലിറങ്ങേണ്ടുന്ന അവസ്ഥയില്‍ നിന്ന് കൊയിലാണ്ടി കടലോരത്തെ അയ്യായിരത്തോളം മത്സ്യത്തൊഴിലാളികള്‍ക്ക് മോചനം ലഭിച്ചു. 1996ലാണ് കൊയിലാണ്ടി ഹാര്‍ബറിനായി എംഎല്‍എയായിരുന്ന പി വിശ്വന്‍
ആവേശോജ്വലം, സ്വീകരണ കേന്ദ്രങ്ങൾ
കൊയിലാണ്ടി: എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ മണ്ഡലം പര്യടനത്തിൻ്റെ മൂന്നാം ദിവസം രാവിലെ കൊല്ലത്തു നിന്നാരംഭിച്ചു. ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാർത്ഥിയെ കാണാനായി നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്. തോരണങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ട മുഴുവൻ കേന്ദ്രങ്ങളിലും തികച്ചും വേറിട്ട രീതിയിലാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നത്. നെല്യാടിയിലും, ഇല്ലത്തു താഴെയും സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനപങ്കാളിത്തമായിരുന്നു. ഇല്ലത്തുതാഴെ ഒരു വലിയ വാഴക്കുല
താഴത്തയിൽ ക്ഷേത്രോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം തുടങ്ങി. ചൊവ്വാഴ്ച രാവിലെ കൊടിയേറ്റം, വൈകുന്നേരം കുട്ടിച്ചാത്തൻ തിറ തുടങ്ങിയവ നടന്നു. ബുധനാഴ്ച നാലിന് അരിങ്ങോല വരവ്, നാഗകാളികാവിലേക്ക് എഴുന്നള്ളിപ്പ്, ഭദ്രകാളിക്ക് ഗുരുതിയും തിറയും പ്രധാന പരിപാടികളാണ്. ചടങ്ങുകൾക്ക് തന്ത്രി മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി യും മേൽശാന്തി നാരായണൻ മൂസതും നേതൃത്വം നൽകി.