Tag: Koyilandi
കൊയിലാണ്ടിയില്‍ കെ.എസ്.ടി.എ യാത്രയയപ്പ് സമ്മേളനവും അനുമോദന ചടങ്ങും നടത്തി
കൊയിലാണ്ടി: കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ യാത്രയയപ്പ് സമ്മേളനം നഗരസഭ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഗണേശ് കക്കഞ്ചേരി അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ വി.രമേശന്‍ ഉപഹാരങ്ങള്‍ നല്‍കി. കെ.എസ്.ടി.എ സംഘടിപ്പിച്ചസംസ്ഥാന തല ഓണ്‍ലൈന്‍ കലോത്സവ വിജയികളായ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. ഡോ: പി.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ആര്‍.എം.രാജന്‍ (കെ.എസ്.ടി.എ ജില്ലാ.ജോ :
കൊയിലാണ്ടി ചാലോറ ക്ഷേത്രോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: പെരുവട്ടൂര്‍ ചാലോറ ക്ഷേത്രോത്സവത്തിന് കൊടിയേറി. ഇന്നലെ ചാലോറ ഇല്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ഇന്ന് സര്‍പ്പക്കാവില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടാകുമെന്ന് അറിയിപ്പ്. മാര്‍ച്ച് 27-നാളെ നാല് മണിക്ക് പൂക്കുട്ടിച്ചാത്തന്‍ തിറ, നാലരയ്ക്ക് ഭഗവതിക്ക് ഗുരുതി എന്നിവ ഉണ്ടാകും. പിന്നീട് വിവിധ ദേവതകളുടെ തിറകളോടെ ഉത്സവം സമാപിക്കും.കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചാണ് ഉത്സവം സംഘടിപ്പിക്കുന്നതെന്ന്
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരം പരിസ്ഥിതി സൗഹൃദമാക്കുന്നു
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസ്ഥിതി സൗഹൃദമാക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി.ദേശീയ ഹരിത ട്രിബ്യൂണലിന്റെയും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പരിസ്ഥിതി സൗഹൃദമാക്കുക. റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ റെയില്‍വേ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബ്രിയോണ്‍ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം കൊയിലാണ്ടിയിലെത്തി വിവിധ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. പാസഞ്ചേഴ്സ് അസോസിയേഷന്‍, സന്നദ്ധ
കൊയിലാണ്ടിയിൽ കോൺഗ്രസ്സിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു
പയ്യോളി: പയ്യോളി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സിപിഎമ്മിൽ ചേർന്നു. മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി, കോട്ടക്കൽ കയർ സൊസൈറ്റി പ്രസിഡണ്ട് എന്നീ ചുമതലകൾ വഹിച്ചിരുന്ന ടി.ഉമാനാഥ് ആണ് കോൺഗ്രസ് വിട്ടത്. കെ.ദാസൻ എംഎൽഎ ചെങ്കൊടിനൽകി അദ്ദേഹത്തെ സിപിഐ(എം) ലേക്ക് സ്വീകരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കാനത്തിൽ ജമീലയുടെ വമ്പിച്ച വിജയത്തിനുവേണ്ടി സജീവമായി പ്രവർത്തിക്കുമെന്ന്
എ സോൺ ഫുട്‌ബോൾ മത്സരം മുചുകുന്ന് ഗവ. കോളേജിൽ
കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എ സോൺ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ഗവ.കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കും. മാർച്ച് 28 മുതൽ 31 വരെയാണ് മത്സരങ്ങൾ. നവീകരിച്ച സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യത്തെ ഇന്റർ കോളേജിയറ്റ് മത്സരമാണിത്. കോഴിക്കോട്, വയനാട് ജില്ലകളിലെ പതിനൊന്നു ടീമുകൾ ഏറ്റുമുട്ടും. ദിവസവും രാവിലെ 7.30 മുതൽ 9.30 വരെയും വൈകുന്നേരം 3.00
റംല ‘ഗ്രെയ്സ്’ അന്തരിച്ചു
കൊയിലാണ്ടി: സഹകരണ ആശുപത്രിക്ക് സമീപം ‘ഗ്രെയ്സ്’ൽ റംല 58 വയസ്സ് അന്തരിച്ചു. പിതാവ്: മർഹൂം വി.സി.അബ്ദുൾ റഹിമാൻ ഹാജി (വടകര). മാതാവ്: നഫീസ. ഭർത്താവ്: അഡ്വ.വി.പി.മുഹമ്മദലി. മക്കൾ: ശഹജർ അലി (ഖത്തർ), സഫ്ദർ (ഖത്തർ, ഷാദിയ ഇക്ബാൽ. മരുമക്കൾ: ഇക്ബാൽ, റിഷാന, ഫർസാന. മയ്യത്ത് നമസ്കാരം മീത്തലക്കണ്ടി ജുമാഅത്ത് പള്ളിയിൽ നടന്നു.
മൊളോങ്കണ്ടി കൃഷ്ണൻ നായർ അന്തരിച്ചു
കൊയിലാണ്ടി: കൊടക്കാട്ടും മുറിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ മൊളോങ്കണ്ടി കൃഷ്ണൻ നായർ 94 വയസ്സ് അന്തരിച്ചു. ഭാര്യ: നാണി അമ്മ. മക്കൾ: അശോകൻ, ലത, അനീഷ്, അനില. മരുമക്കൾ: സജിത, വിജില, രവീന്ദ്രൻ (വടകര), സജീവൻ (ഒഞ്ചിയം). സഹോദരങ്ങൾ: ബാലൻ നായർ, അച്ചുതൻ നായർ, മാളുഅമ്മ, പരേതരായ ഗോവിന്ദൻ നായർ, പെണ്ണുട്ടി അമ്മ.സഞ്ചയനം ഞാഴറാഴ്ച.
മൃദംഗ, തബല നിര്‍മ്മാതാവ് പരമേശ്വരന്‍ ഇനി ഓര്‍മ്മ
കൊയിലാണ്ടി: കൊയിലാണ്ടി ബപ്പന്‍കാട് റോഡിലെ ഇടുങ്ങിയ മുറിയിലിരുന്നു മൃദംഗവും, തബലയും നിര്‍മ്മിക്കുന്ന പരമേശ്വരൻ വിട പറഞ്ഞു. കോവിഡ് ബാധിതനായ അദ്ദേഹം പാലക്കാട് വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. പാലക്കാട് പെരുവനം സ്വദേശിയായ പരമേശ്വരന്‍ കൊയിലാണ്ടിയുടെ ഭാഗമായിട്ട് നാല്‍പ്പത് വര്‍ഷത്തിലെറെയായി. കൊയിലാണ്ടിയില്‍ വീട് വാടകയ്ക്ക് എടുത്തായിരുന്നു താമസം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള മൃദംഗ തബല കലാകാരന്‍മാര്‍ പരമേശ്വരനെ തേടി
വികസനഗാഥയുമായി ജമീല, ഗ്രാമങ്ങളെ തൊട്ടറിഞ്ഞ് സുബ്രഹ്മണ്യന്‍, കടലോരത്തിന്റെ കാറ്റേറ്റ് രാധാകൃഷ്ണന്‍; പോരാട്ടച്ചൂടിൽ കൊയിലാണ്ടി
കൊയിലാണ്ടി: ചൊവ്വാഴ്ച രാവിലെ പത്തര. പന്തലായനി വെളളിലാട്ട് താഴ, ചുവന്ന കൊടി തോരണങ്ങളാല്‍ പ്രദേശമാകെ അലങ്കരിച്ചിട്ടുണ്ട്. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ പ്രചരണ വാഹനങ്ങള്‍ ഒന്നൊന്നായി കടന്നു വരികയാണ്. കൊയിലാണ്ടിയുടെ വികസന തുടര്‍ച്ചയ്ക്ക് എല്‍.ഡി.എഫ് വരണമെന്ന് മൈക്ക് അനൗണ്‍സ്‌മെന്റ്. സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ.രവീന്ദ്രന്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ തുറന്ന വാഹനത്തില്‍ ജമീലയെത്തി. മുന്നില്‍
വാഹനനികുതി; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ
കൊയിലാണ്ടി: നാലു വർഷത്തിൽ കൂടുതൽ നികുതി കുടിശ്ശികയുള്ള വാഹനങ്ങൾക്കുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021 മാർച്ച് 31ന് അവസാനിക്കുന്നു. കൈമാറിപ്പോയതോ, പൊളിച്ചു പോയതോ, മോഷണം പോയതോ ആയ എല്ലാ തരം വാഹനങ്ങളുടെയും പഴയ നികുതി ബാധ്യത ഇത്തരത്തിൽ ഒഴിവാക്കാം. കൂടുതൽ വിവരങ്ങൾക്കായി കൊയിലാണ്ടി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുമായി ബന്ധപ്പെടണമെന്ന് കൊയിലാണ്ടി ജോയിന്റ് ആർടിഒ അറിയിച്ചു.