Tag: Koyilandi
ഏപ്രില്‍ ഒന്ന് മുതല്‍ കിറ്റ് വിതരണം; അരി തടഞ്ഞതിനെതിരെ നിയമനടപടിക്കൊരുങ്ങി ഭക്ഷ്യവകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഭക്ഷ്യകിറ്റ് വിതരണം ഏപ്രില്‍ ഒന്നിന് തുടങ്ങാന്‍ ഭക്ഷ്യവകുപ്പിന്റെ തീരുമാനം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെപഷ്യല്‍ അരി വിതരണം തടഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കിറ്റ് വിതരണം നീട്ടുന്നത്. ഏപ്രില്‍ 1 മുതല്‍ എല്ലാ വിഭാഗത്തിനും വിഷു കിറ്റ്
വലിയമുറ്റത്ത് കല്ല്യാണി അന്തരിച്ചു
കൊയിലാണ്ടി: അണേല വലിയമുറ്റത്ത് കല്ല്യാണി 85 വയസ്സ് അന്തരിച്ചു.ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി കുറുപ്പ്. മക്കൾ: ഗോപി, ദേവി, വിശ്വൻ, സുധ, വിനോദ്. മരുമക്കൾ ഉഷ (വട്ടോളി), വിശ്വൻ (അത്തോളി), ഉഷ (നന്തി), ശശി (ഉള്ളൂർ), ബിനില (പേരാമ്പ്ര).
പിണറായി വിജയന്‍ നാളെ കൊയിലാണ്ടിയില്‍; കാനത്തില്‍ ജമീലയുടെ പ്രചാരണറാലിയില്‍ പങ്കെടുക്കും
കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഞായറാഴ്ച കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ പ്രചാരണ റാലിയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലാണ് പരിപാടി. റാലിക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി കെ.കെ.മുഹമ്മദ് പറഞ്ഞു. പതിനായിരം ആളുകള്‍ക്ക് ഇരുന്ന് പരിപാടി കാണാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അദ്ധേഹം പറഞ്ഞു.
എൻ.പി.രാധാകൃഷ്ണന്റെ വിജയത്തിനായി മഹിളാസംഗമം സംഘടിപ്പിച്ചു
കൊയിലാണ്ടി: എൻ.ഡി.എ സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി മഹിളാ സംഗമം സംഘടിപ്പിച്ചു. ആർ.എസ്.എസ് പ്രാന്തീയ കാര്യസദസ്യൻ പി.ഗോപാലൻകുട്ടി മാസ്റ്റർ ഉൽഘാടനം ചെയ്തു. ശബരിമലയിൽ വിശ്വാസികളെ വഞ്ചിച്ച ഇടത് വലത് മുന്നണികൾക്കെതിരെ പ്രതികരിക്കാനുള്ള അവസരമാക്കി മാറ്റി എൻ.ഡി.എയ്ക്ക് ശക്തി പകരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.നിഷ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ചാ സംസ്ഥാന വനിതാ കോർഡിനേറ്റർ എൻ.പി.ശിഖ മുഖ്യ പ്രഭാഷണം
കാവുംപുറത്ത് കുഞ്ഞിപെണ്ണ് അന്തരിച്ചു
കൊയിലാണ്ടി: കൊടക്കാട്ടുംമുറി കാവുംപുറത്ത് കുഞ്ഞിപ്പെണ്ണ് 95 വയസ്സ് അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ വൈദ്യർ. മക്കൾ: കുഞ്ഞിക്കേളപ്പൻ (അജിതാ ബേക്കറി പുറക്കാട്), പരേതയായ ലീല, രാഘവൻ (അജിതാ ബേക്കറി മുചുകുന്ന്), രാധ (രാജീവ് ഗാന്ധി ഹോസ്പിറ്റൽ പയ്യോളി), വനജ, ബാലകൃഷ്ണൻ, ലക്ഷ്മി, ബാബു, ബേബി. മരുമക്കൾ: ബാലകൃഷ്ണൻ, വനജ, സഹദേവൻ, കനക, ശിവൻ, പ്രഭ, വിനീത.
കൊല്ലം പിഷാരികാവിലെ തീയ്യപ്പുര പുനഃസ്ഥാപിക്കണം
കൊയിലാണ്ടി: കൊല്ലം പിഷാരികാവിലെ ക്ഷേത്ര ചുറ്റുമതിലിനുള്ളിൽ തീയ്യ സമുദായത്തിന് നൽകിയിരുന്ന തീയ്യപ്പുര എന്ന അവകാശം പുനഃസ്ഥാപിച്ച് നൽകണമെന്ന് തീയ്യ മഹാസഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സതീഷ് കൊല്ലംകണ്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റിലേഷ് ബാബു, മാമിയിൽ സുനിൽ കുമാർ, ലങ്കയിൽ രാധാകൃഷ്ണൻ, പ്രദീപൻ ചാലക്കുഴി, പൃഥ്വിരാജ് നാറാത്ത്, സുനിൽ പയേരി, എം.എം. ബിന്ദു,
റോഡ് താഴ്ചയ്ക്ക് പരിഹാരം : ഏഴുകുടിക്കല്‍ പാലത്തിന് സംരക്ഷണ കവചമൊരുക്കുന്നു
കൊയിലാണ്ടി : കാപ്പാട്-കൊയിലാണ്ടി തീരദേശപാതയിലെ ഏഴുകുടിക്കല്‍ പാലത്തിന്റെ സമീപറോഡ് താഴുന്നത് പരിഹരിക്കാന്‍ നടപടി. കടലാക്രമണത്തെത്തുടര്‍ന്ന് പാലത്തിന്റെ തൂണിനടിയില്‍നിന്ന് മണല്‍ ഊര്‍ന്ന് പോകുന്നതുകാരണം സമീപത്തെ റോഡ് അപകടകരമാംവിധം താഴ്ന്നിരുന്നു. ഇത് തടയാന്‍ തൂണിനുചുറ്റും കരിങ്കല്ലും കോണ്‍ക്രീറ്റുമുപയോഗിച്ച് സംരക്ഷണകവചം നിര്‍മിക്കാനാണ് തീരുമാനം. 35 ലക്ഷം രൂപയുടെ തീരപാത നവീകരണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. രണ്ടുദിവസം കടല്‍ ചെറിയതോതില്‍ പ്രക്ഷുബ്ധമായതിനാല്‍ പണി
വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കാനത്തില്‍ ജമീല
കൊയിലാണ്ടി : ഇടത് മുന്നണി സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്. മത സ്പര്‍ദയുളവാക്കുന്ന തരത്തില്‍ കാനത്തില്‍ ജമീല പ്രസംഗിച്ചതായാണ് വീഡിയോയുടെ ഉള്ളടക്കം. 12 വര്‍ഷം മുമ്പ് കോഴിക്കോട് വെച്ച് കാനത്തില്‍ ജമീല നടത്തിയ ഒരു പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ വെട്ടി മാറ്റിയും മറ്റ് ചില ഭാഗങ്ങള്‍
കൊയിലാണ്ടിയില്‍ ആരും വിശന്നിരിക്കില്ല; കരുതലായി കൂടെയുണ്ട് ഡിവൈഎഫ്‌ഐ
കൊയിലാണ്ടി: കൊവിഡ് കാലത്ത് രാജ്യം ലോക്ഡൗണിലായപ്പോളാണ് ഡിവൈഎഫ്‌ഐ ഹൃദയപൂര്‍വ്വം പദ്ധതി ആരംഭിച്ചത്. ഒരു വര്‍ഷത്തിനിടയില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്. ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച പ്രഭാത രാത്രി ഭക്ഷണ വിതരണ പരിപാടിയാണ് ഹൃദയപൂർവ്വം. ജന്മദിനങ്ങള്‍, വാര്‍ഷികങ്ങള്‍, ഓര്‍മ്മ ദിനങ്ങള്‍, മറ്റ് പ്രധാന ദിവസങ്ങള്‍ എന്നീ
മത്സ്യഗ്രാമങ്ങളിൽ ആവേശം വിതച്ച് എൽഡിഎഫിന്റെ തീരദേശ ജാഥ സമാപിച്ചു
കൊയിലാണ്ടി: കടലോര ജനതക്ക് താങ്ങും തണലുമായ ഇടതുപക്ഷ സർക്കാർ വീണ്ടും വരണമെന്ന തീരദേശ ജനതയുടെ താൽപര്യം പ്രായോഗികമാക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലക്ക് വോട്ടു നൽകണമെന്നഭ്യർത്ഥിച്ചു കൊണ്ട് കെ.ദാസൻ എംഎൽഎ നയിച്ച തീരദേശ ജാഥ കണ്ണങ്കടവിൽ സമാപിച്ചു. രണ്ടാം ദിവസം ഗുരുകുലം ബീച്ചിൽ നിന്നാരംഭിച്ച ജാഥ ഹാർബർ പരിസരം, ചെറിയമങ്ങാട്, വളപ്പിൽ, തൂവപ്പാറ, കാപ്പാട് എന്നിവിടങ്ങളിൽ