Tag: Koyilandi

Total 372 Posts

അയനിക്കാട് ബൈക്കിലെത്തി വീട്ടമ്മയുടെ മാലകവർന്ന പ്രതി മറ്റൊരു കവർച്ചയ്ക്കിടെ പിടിയിൽ

പയ്യോളി: അയിനക്കാട് ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവർന്ന കേസിലെ പ്രതി പോലീസ് പിടിയിലായി. മേപ്പയ്യൂർ നരക്കോട് മരുതേരിപ്പറമ്പത്ത് അൻഷാദ് സമാൻ 21 വയസ്സ് ആണ് പിടിയിലായത്. കണ്ണൂർ ചൊക്ലിയിൽ വെച്ച് മാറ്റാരു മാല മോഷണശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപത്ത് വെച്ച് ബൈക്കിലെത്തി മാല തട്ടിപ്പറിക്കാനുള്ള ശ്രമം വീട്ടമ്മ

പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് നാളെ കൊടിയേറും

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. ഏപ്രിൽ 6 ന് രാത്രി 11.25 നും 11.50നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ വാളകം കൂട്ടുന്നതോടെ ഈ വർഷത്തെ കാളിയാട്ട മഹോത്സവത്തിന് പരിസമാപ്തിയാവും. നാളെ കാലത്ത് 6.30ന് മേൽശാന്തി ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ചടങ്ങിന് ശേഷമാണ് കൊടിയേറ്റം നടക്കുക. തുടർന്ന് രാവിലത്തെ പൂജ, കാഴ്ചശീവേലി, ശിവപൂജ, പന്തീരടി പൂജ

കൊയിലാണ്ടിയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ്

കൊയിലാണ്ടി: എട്ടു പുതിയ കോവിഡ് കേസുകള്‍ കൂടി കൊയിലാണ്ടിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ന് കൊയിലാണ്ടി. കോഴിക്കോട് ജില്ലയില്‍ ഇന്ന് 184 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട്

എൻ.സുബ്രഹ്മണ്യൻ കൊയിലാണ്ടി നഗരസഭയിൽ പര്യടനം പൂർത്തിയാക്കി

കൊയിലാണ്ടി: യുഡിഎഫ് സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യൻ്റെ കൊയിലാണ്ടി നഗരസഭയിലെ രണ്ടാം ഘട്ടപര്യടനം സിൽക്ക് ബസാറിൽ മുസ്ലീം ലീഗ്‌ ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് യു.രാജീവൻ മാസ്റ്റർ, എം.എ.റസാഖ് മാസ്റ്റർ, കെ.എം.നജീബ് എന്നിവർ സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വി.പി.ഭാസ്കരൻ, പി.രത്നവല്ലി, വി.ടി.സുരേന്ദ്രൻ, വി.വി.സുധാകരൻ, രാജേഷ് കീഴരിയൂർ, കെ.പി.വിനോദ് കുമാർ, കെ.കെ.റിയാസ്,

നടന്‍ വിജിലേഷ് വിവാഹിതനായി, സംഭാവന നല്‍കിയത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് ഭക്ഷണപ്പൊതികള്‍

കൊയിലാണ്ടി : കൊയിലാണ്ടി കാരയാടില്‍ നടന്‍ വിജിലേഷ് വിവാഹിതനായി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന ഭക്ഷണ വിതരണ പദ്ധതിയ്ക്കായി ഒരു ദിവസത്തെ ഭക്ഷണത്തിന്റെ ചിലവ് സംഭാവനയായി നല്‍കിയാണ് വിജിലേഷ് വിവാഹിതനായത്. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. മുന്‍പ് തനിക്കൊരു വധുവിനെ വേണമെന്ന് പറഞ്ഞ് വിജിലേഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ്

കൊയിലാണ്ടിയില്‍ ഹ്രസ്വചലച്ചിത്രമേള ഒരുക്കുന്നു, ഏപ്രില്‍ 8 മുതല്‍ എന്‍ട്രികള്‍ സ്വീകരിക്കും

കൊയിലാണ്ടി: ചലച്ചിത്രകൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി ഓഫ് കേരളയുടെ ഹ്രസ്വചലച്ചിത്ര മേളയുടെയും ഓണ്‍ലൈന്‍ പേജുകളുടെ ഔദ്യോഗിക ഉദ്ഘാടനം പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിര്‍വഹിച്ചു. ക്യൂ.എഫ്.എഫ്.കെ കോഡിനേറ്റര്‍മാരായ പ്രശാന്ത് ചില്ല, സുബോധ് ജീവന്‍, കിഷോര്‍ മാധവന്‍, സിനോജ് ടി.കെ, ആന്‍സണ്‍ ജേക്കബ്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചലച്ചിത്ര നാടക രംഗത്തുള്ള രനിരവധി കലാകാരന്മാരെ അണിചേര്‍ത്തുകൊണ്ടാണ് കൂട്ടായ്മക്ക്

അണേല റോഡിൽ പരന്നൊഴുകി കനാൽ വെള്ളം

കൊയിലാണ്ടി: റോഡാകെ പരന്നൊഴുകി കനാൽ വെള്ളം. കനാല്‍ വെളളം റോഡരികിലെ ഓവുചാലുകളിലേക്ക് ഒഴുകിയെത്തിയതിനെ തുടര്‍ന്ന് റോഡില്‍ വെളളക്കെട്ട്. കൊയിലാണ്ടി-അണേല റോഡില്‍ കുറുവങ്ങാട് ശക്തി തിയ്യേറ്റേഴ്‌സിന് സമീപമാണ് റോഡ് നിറയെ വെളളം കെട്ടി നില്‍ക്കുന്നത്. ഓവുചാലുകളിലെ തടസ്സങ്ങള്‍ നീക്കാത്തതു കാരണമാണ് വെളളം കെട്ടി നില്‍ക്കാന്‍ ഇടയാക്കിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. നാടൊട്ടുക്കും ശുദ്ധജല ക്ഷാമം അനുഭവിക്കുമ്പോഴാണ് കനാല്‍ വെളളം

മുഖ്യമന്ത്രിയപ്പൂപ്പനോടൊപ്പം ഫോട്ടോയെടുത്ത് കൊച്ചുമിടുക്കി

കൊയിലാണ്ടി: ‘മുഖ്യമന്ത്രി അപ്പൂപ്പനോടൊപ്പം ഒരു ഫോട്ടോയെടുക്കുക…’ കൊയിലാണ്ടി കൊല്ലം സ്വദേശിനിയായ അനീനയ്ക്ക് വളരെ നാളായുള്ള ആഗ്രഹമായിരുന്നു ഇത്. കൊല്ലം യുപി സ്‌കൂളില്‍ ആറാം തരത്തില്‍ പഠിക്കുന്ന അനീന സ്റ്റീഫന്‍ മുഖ്യമന്ത്രി കൊയിലാണ്ടി വരുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു. രണ്ടാഴ്ച മുന്‍പ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കൊയിലാണ്ടി വരുമ്പോള്‍ ഫോട്ടോ എടുക്കാം എന്ന വാര്‍ത്ത അനീനയുടെ മനസിനെ

ചേമഞ്ചേരി, ചെങ്ങോട്ട്കാവ്; വോട്ടർമ്മാരുമായി നേരിട്ട് സംവദിച്ച് കാനത്തിൽ ജമീല

കൊയിലാണ്ടി: എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ ഞായറാഴ്ചത്തെ പര്യടനം ചേമഞ്ചേരി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളിലായിരുന്നു. രാവിലെ ചേമഞ്ചേരി പഞ്ചായത്തിൽ കാപ്പാട് മേഖലയിൽ ചില കോളനി സന്ദർശനവും കുടുംബയോഗങ്ങളുമായിരുന്നു. സുനാമി കോളനി, സ്വർണ്ണകുള പരിസരം, തൂവപ്പാറ കോളനി, കണ്ണഞ്ചേരി കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന എൽഡിഎഫ് റാലിക്കായി കൊയിലാണ്ടിയിലേക്ക്. തുടർന്ന് പൊയിൽക്കാവിൽ, ചേലിയ ഇയ്യക്കണ്ടി

കൊയിലാണ്ടി നഗരത്തെ ആവേശത്തിലാക്കി പിണറായി വിജയന്റെ മണ്ഡലംറാലി

കൊയിലാണ്ടി: സംസ്ഥാനത്ത് എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ അഞ്ച് ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊയിലാണ്ടി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ തൊഴില്‍ പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കും. യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. തദ്ദേശ

error: Content is protected !!