Tag: Koyilandi

Total 369 Posts

പെരുവട്ടൂരിൽ അവശ വിഭാഗത്തിലുള്ള വേട്ടറെ കോൺഗ്രസ് സ്വാധീനിച്ച് വോട്ടു ചെയ്യിച്ചു. ക്രമവിരുദ്ധമെന്ന് ഇടതുമുന്നണി; വിവാദം കനക്കുന്നു

കൊയിലാണ്ടി: പെരുവട്ടൂർ 121 അം നമ്പർ ബൂത്തിൽ അവശ വിഭാഗത്തിലുള്ള വോട്ടറെ ക്രമവിരുദ്ധമായി വോട്ടു ചെയ്യിച്ചതായി പരാതി. ബൂത്തിലെ ബിഎല്‍ഒ യെയും ബിഎല്‍എ യെയും അറിയിക്കാതെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിർദേശാനുസരണം തെരഞ്ഞെടുപ്പുദ്യോഗസ്ഥർ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയത്. കൊയിലാണ്ടിയിലെ 121 ആം ബൂത്തില് ഫാത്തിമകുട്ടി എന്ന വീട്ടമ്മയുടെ വോട്ടിലാണ് ആരോപണം ഉന്നയിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. എണ്‍പത്

കെ റെയിൽ വരാതിരിക്കാൻ സുബ്രഹ്മണ്യനെ വിജയിപ്പിക്കണം- ഉമ്മൻ ചാണ്ടി; കൊയിലാണ്ടിയിൽ ഉമ്മൻ ചാണ്ടി എത്തിയത് നാല് മണിക്കൂർ വൈകി

കൊയിലാണ്ടി: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊയിലാണ്ടിയിലെത്തിയത് പ്രഖ്യാപിച്ചതിിലും നാലു മണിക്കൂർ വൈകി. നൂറുകണക്കിന് പ്രവർത്തർ കൊയിലാണ്ടിയിൽ കാത്തിരുന്നു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കെ. റെയിൽ നടക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കൊലാണ്ടിയിൽ എൻ.സുബ്രഹ്മണ്യൻ്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം. മoത്തിൽ അബ്ദു റഹ്മാൻ അധ്യക്ഷത വഹിച്ചു. അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് കൊണ്ടുവന്ന

മോഹനൻ നടുവത്തൂരിന് യാത്രയയപ്പ് നല്‍കി

കൊയിലാണ്ടി: സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകനും സാഹിത്യകാരനുമായ മോഹനന്‍ നടുവത്തൂരിന് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സ്‌കൂള്‍ കോഡിനേറ്റര്‍മാരുടെ സംഗമത്തില്‍ യാത്രയയപ്പ് നല്‍കി. സാഹിത്യകാരന്‍ യു.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു. എഇഒ പി.പി.സുധ അധ്യക്ഷത വഹിച്ചു. ഷാജി എന്‍.ബല്‍റാം, പന്തലായനി ബി.പി.സി. ഗിരി, ബിജു കാവില്‍, കിഷോര്‍, ഉഷശ്രീ, സുസ്മിത ഗിരീഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സമ്മാന വിതരണവും

യുഡിഎഫിന്റെ അരി പിടിക്കൽ നാടകം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

കൊയിലാണ്ടി: യുഡിഎഫ് നടത്തിയ അരി പിടിക്കൽ നാടകം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. ഏതുവിധേനയും തങ്ങളുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനായി ഓടിത്തളരുന്ന യുഡിഎഫ് ചൊവ്വാഴ്ച കളിച്ച അരി പിടിക്കൽ നാടകം വേറിട്ടതായി. കുട്ടികൾക്ക് കൊടുക്കാനായി സ്കൂളുകളിലേക്ക് കൊണ്ടു പോകുന്ന മോശമായ അരി തങ്ങൾ ഗോഡൗണിന് സമീപം പിടിച്ചു വച്ചിരിക്കുന്നു എന്ന് പറഞ്ഞ് ചാനലുകളടക്കമുള്ള മാധ്യമ പ്രവർത്തകരെ

പ്രഭാകരന്‍ നായര്‍ അന്തരിച്ചു

കൊയിലാണ്ടി: ആനക്കുളം വടക്കേ കുറ്റിയത്ത് പ്രഭാകരന്‍ നായര്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു . മക്കള്‍ പ്രീതി, പ്രബീഷ്, പ്രബിത, മരുമക്കള്‍ സന്തോഷ് (ആലുവ), ലിനീഷ്(കൊട്ടൂര്‍ ), പ്രിയ (ചെങ്ങോട്ട് കാവ് ) ഭാര്യ തങ്കം.

കൊണ്ടാടുംപടിയിൽ നിന്ന് ആദ്യ അവകാശവരവെത്തി; പിഷാരികാവിൽ ഉത്സവമേളം

കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായ ആദ്യ അവകാശ വരവ് ക്ഷേത്രസന്നിധിയിൽ എത്തി. കൊല്ലം ശ്രീ കൊണ്ടാടും പടിക്ഷേത്രത്തിൽ നിന്നാണ് പിഷാരികാവിലേക്ക് എത്തുന്ന ആദ്യ അവകാശ വരവ്. ഈ വരവ് ക്ഷേത്ര സന്നിധിയിലെത്തിയ ശേഷമേ മറ്റു വരവുകൾ കാവിലെത്തുക പതിവുള്ളൂ. വടക്കെ മലബാറിലെ പൂരമെന്ന് കേൾവികേട്ട ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ പുണ്യ ദിനങ്ങളിൽ കൊല്ലത്തിന്റെ

കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോൽസവത്തിന് കൊടിയേറി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. ഇന്ന് കാലത്ത് 6.30ന് മേൽശാന്തി ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ചടങ്ങിന് ശേഷമുള്ള ശുഭ മുഹൂർത്തത്തിലാണ് കൊടിയേറ്റം നടന്നത്. കൊടിയേറ്റത്തിന്റെ ദൃശ്യം കാണാം കൊടിയേറ്റത്തിന് ശേഷം രാവിലത്തെ പൂജ, കാഴ്ചശീവേലി, ശിവപൂജ, പന്തീരടി പൂജ എന്നിവ നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് കൊണ്ടാട്ടുംപടി ക്ഷേത്രത്തിൽ നിന്നുള്ള അവകാശ വരവ് ക്ഷേത്രനടയിൽ

അയനിക്കാട് ബൈക്കിലെത്തി വീട്ടമ്മയുടെ മാലകവർന്ന പ്രതി മറ്റൊരു കവർച്ചയ്ക്കിടെ പിടിയിൽ

പയ്യോളി: അയിനക്കാട് ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവർന്ന കേസിലെ പ്രതി പോലീസ് പിടിയിലായി. മേപ്പയ്യൂർ നരക്കോട് മരുതേരിപ്പറമ്പത്ത് അൻഷാദ് സമാൻ 21 വയസ്സ് ആണ് പിടിയിലായത്. കണ്ണൂർ ചൊക്ലിയിൽ വെച്ച് മാറ്റാരു മാല മോഷണശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപത്ത് വെച്ച് ബൈക്കിലെത്തി മാല തട്ടിപ്പറിക്കാനുള്ള ശ്രമം വീട്ടമ്മ

പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് നാളെ കൊടിയേറും

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. ഏപ്രിൽ 6 ന് രാത്രി 11.25 നും 11.50നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ വാളകം കൂട്ടുന്നതോടെ ഈ വർഷത്തെ കാളിയാട്ട മഹോത്സവത്തിന് പരിസമാപ്തിയാവും. നാളെ കാലത്ത് 6.30ന് മേൽശാന്തി ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ചടങ്ങിന് ശേഷമാണ് കൊടിയേറ്റം നടക്കുക. തുടർന്ന് രാവിലത്തെ പൂജ, കാഴ്ചശീവേലി, ശിവപൂജ, പന്തീരടി പൂജ

കൊയിലാണ്ടിയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ്

കൊയിലാണ്ടി: എട്ടു പുതിയ കോവിഡ് കേസുകള്‍ കൂടി കൊയിലാണ്ടിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ന് കൊയിലാണ്ടി. കോഴിക്കോട് ജില്ലയില്‍ ഇന്ന് 184 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട്

error: Content is protected !!