Tag: Koyilandi
കൊയിലാണ്ടിയിൽ കൊട്ടിക്കലാശത്തിന് നിയന്ത്രണം
കൊയിലാണ്ടി: നിയമസഭ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന് നിയന്ത്രണമേർപ്പെടുത്താൻ ധാരണയായി. വെള്ളിയാഴ്ച കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിൽ വെച്ച് ചേർന്ന വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സംയുക്ത യോഗമാണ് തീരുമാനമെടുത്തത്. ഏപ്രിൽ 4 ന് വൈകീട്ട് 5 മണിയോടെ രാഷ്ട്രീയപ്പാർട്ടികളുടെ ഇലക്ഷൻ പരസ്യ പ്രചരണം അവസാനിപ്പിക്കും. കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് പ്രചരണ വാഹനങ്ങൾ മറ്റ് സ്ഥലങ്ങളിൽ നിന്ന് ടൗണിൽ വന്ന്
രാഹുൽ ഗാന്ധി നാളെ കൊയിലാണ്ടിയിൽ
കൊയിലാണ്ടി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി നാളെ കൊയിലാണ്ടിയിൽ നടക്കുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുൽ കൊയിലാണ്ടിയിൽ എത്തുന്നത്. ശനിയാഴ്ച രാവിലെ 11.40 ന് കൊയിലാണ്ടി സ്റ്റേഡിയത്തിലാണ് രാഹുൽ ഗാന്ധി പ്രസംഗിക്കുക. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും രാവിലെ ഹെലിക്കോപ്റ്ററിലാണ് രാഹുൽ കൊയിലാണ്ടിയിൽ എത്തുക. യു.ഡി.എഫിന്റെ പ്രമുഖ
സാമുദായിക സൗഹാർദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരേ ജാഗ്രത വേണം: കാന്തപുരം
കോഴിക്കോട്: സമുദായങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദമാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമായി നിലനിർത്തുന്നതെന്നും അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരേ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കാരന്തൂർ മർകസ് 43 ആം വാർഷിക സമ്മേളനത്തിൽ ബിരുദദാനപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതനേതാക്കൾ സ്നേഹസന്ദേശങ്ങൾ അണികളിലേക്കു പകരണം. രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി സാമുദായിക സൗഹാർദം തകർക്കാൻ ആരും
കോഴിക്കോട് കളക്ടറുടെ കാറിന്റെ ചില്ല് തകർത്ത യുവാവ് അറസ്റ്റിൽ
കോഴിക്കോട്: കളക്ടറേറ്റിലെ പോർച്ചിൽ നിർത്തിയിട്ട കളക്ടർ ഡോ.എസ്.സാംബശിവ റാവുവിന്റെ ഔദ്യോഗിക വാഹനത്തിന്റെ ചില്ലുകൾ തകർത്ത യുവാവ് അറസ്റ്റിൽ. വ്യാഴാഴ്ച രാവിലെ കളക്ടർ കാറിൽ നിന്നിറങ്ങി ഓഫീസിലെത്തിയപ്പോഴായിരുന്നു സംഭവം. ചില്ലുതകർത്ത പുതിയങ്ങാടി എടക്കാട് സ്വദേശിയായ നാൽപ്പത്തിരണ്ടുകാരനെ നടക്കാവ് പോലീസാണ് അറസ്റ്റുചെയ്തത്. ഇയാൾ നേരത്തേ മാനസിക രോഗത്തിന് ചികിത്സതേടിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കുശേഷം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
21 ലക്ഷത്തിന്റെ കുഴൽപ്പണവുമായി കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ
കോഴിക്കോട്: ഇരുപത്തിയൊന്ന് ലക്ഷത്തിന്റെ കുഴൽപ്പണം അനധികൃതമായി സ്കൂട്ടറിൽ കടത്തുന്നതിനിടയിൽ കുന്ദമംഗലം സ്വദേശികളായ മൂന്നു യുവാക്കൾ പോലിസ് പിടിയിലായി. മുറിയനാൽ അബാബീൽ വീട്ടിൽ ഫവാസ് (23), പതിമംഗലം വട്ടുവാൾ വീട്ടിൽ ഷാദിൽ (20), കൊട്ടക്കായ വയൽ കോട്ടക്കൽ വീട്ടിൽ മുഹമ്മദ് അസ്‌ലം (21) എന്നിവരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് എ.സി.പി. മുരളീധരന്റെ മേൽനോട്ടത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും
ആവേശത്തിരയിളക്കി സുബ്രഹ്മണ്യൻ്റെ തീരദേശ യാത്ര
പയ്യോളി: കൊയിലാണ്ടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എൻ.സുബ്രഹ്മണ്യൻ നയിക്കുന്ന തീരദേശ യാത്രക്ക് ആവേശകരമായ തുടക്കം. അയനിക്കാട് വെച്ച് ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. അമേരിക്കൻ കമ്പനിക്ക് അറബിക്കടൽ കൊള്ളയടിക്കാൻ തുറന്ന് കൊടുത്ത സി.പി.എം. നയത്തിനെതിരെയുള്ള വിധിയെഴുത്താവണം നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച പയ്യോളി നഗരസഭയിലെ കോട്ടക്കലിൽ നിന്നും ആരംഭിച്ച യാത്ര വിവിധ
പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പിച്ച് ജമീലയുടെ രണ്ടാംഘട്ട പര്യടനം അവസാനിച്ചു
പയ്യോളി: എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ രണ്ടാംഘട്ട മണ്ഡല പര്യടനം അവസാനിച്ചു. വ്യാഴാഴ്ച രാവിലെ 9ന് തിക്കോടി അരവത്ത് നിന്നും പര്യടനം ആരംഭിച്ചു. രാവിലെ തന്നെ എത്തിച്ചേർന്ന സ്ത്രീകളും കുട്ടികളും സ്ഥാനാർത്ഥിയെ കൊന്നപ്പൂക്കൾ നൽകി സ്വീകരിച്ചു. പത്തുമണിയോടെ തിക്കോടിയിലെ വരിക്കോളി സ്വീകരണ കേന്ദ്രത്തിലും വൻജനാവലി കാത്തുനിൽപ്പുണ്ടായിരുന്നു. തൃക്കോട്ടൂർ പുളിയുള്ളതിൽ മുക്കിലും ആവേശകരമായ സ്വീകരണങ്ങൾ തന്നെയായിരുന്നു സ്ഥാനാർത്ഥിക്ക് ലഭിച്ചത്.
ജോലിഭാരം, അവധിയില്ല, മാർച്ച് പാസ്റ്റ് പൊരിവെയിലിൽ; കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർക്കിടയിൽ അസംതൃപ്തി പുകയുന്നു
കൊയിലാണ്ടി: അർഹതപ്പെട്ട ഡ്യൂട്ടി ഓഫും അത്യാവശ്യ കാര്യത്തിനായി ലീവും അനുവദിക്കാത്തതിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പോലീസുകാർ ക്കിടയിൽ മുറുമുറുപ്പുയരുന്നു. തിരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള മാർച്ച് പാസ്റ്റ് നടത്തുന്നത് പൊരിവെയിലത്താണ്. തെരഞ്ഞെടുപ്പ് വന്നതോടെ കുടുംബം പോറ്റാൻ ജോലി ചെയ്യുന്ന പോലീസുകാരന് വീട്ടുകാര്യങ്ങളിലൊന്നും പങ്കെടുക്കാനോ ശ്രദ്ധിക്കാനോ പറ്റാത്ത സ്ഥിതിയാണെന്ന് ഇവർ അടക്കം പറയുന്നു. പോലീസ് സേനയായതിനാൽ മറ്റ് സർക്കാർ സർവ്വീസിൽ
സുബ്രഹ്മണ്യന്റെ വിജയത്തിനായി കെ.എസ്.യുവിന്റെ ‘മാർച്ച് ഫോർ വിക്ടറി’
കൊയിലാണ്ടി: യു.ഡി.എഫ് സ്ഥാനാർഥി എൻ.സുബ്രഹ്മണ്യൻ്റെ വിജയത്തിനായി കെ.എസ്.യു കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ‘മാർച്ച് ഫോർ വിക്ടറി’ നടത്തി. മിനിസിവിൽ സ്‌റ്റേഷന് സമീപത്ത് വെച്ച് എൻ.സുബ്രഹ്മണ്യൻ ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച മാർച്ച് പുതിയ ബസ്റ്റാൻ്റിന് സമീപം സമാപിച്ചു. സമാപന ചടങ്ങ് ഡി.സി.സി പ്രസിഡൻ്റ് യു.രാജീവൻ ഉദ്ഘാടനം ചെയ്തു. മാർച്ചിന് ജെറിൽ ബോസ്, എ.കെ.ജാനിബ്, കെ.കെ.ഫഹദ്,
വിജയകാഹളം മുഴക്കി കാനത്തിൽ ജമീലയുടെ പര്യടനം
കൊയിലാണ്ടി: എൽഡിഎഫ് കൊയിലാണ്ടി നിയോജക മണ്ഡലം സ്ഥാനാർഥി കാനത്തിൽ ജമീലയുടെ ബുധനാഴ്ചത്തെ പര്യടനം കേരളത്തിലെ പ്രമുഖ ക്ഷേത്രമായ പിഷാരികാവ് ക്ഷേത്രം നിലനിൽക്കുന്ന കൊല്ലം ടൗണിൽ നിന്നും രാവിലെ 9 30 ഓടെ തുടക്കം കുറിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധിയാളുകൾ വളരെ നേരെത്തെ തന്നെ സ്വീകരണ കേന്ദ്രത്തിൽ എത്തിച്ചേർന്നിരുന്നു. ശേഷം കണിയാംകുന്ന്, അട്ടവയൽ, മരളൂർ എന്നിവിടങ്ങളിൽ ഉജ്വല