Tag: Koyilandi
ആചാര പൊലിമയില്‍ പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോല്‍സവം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോല്‍സവത്തിന്റെ ഭാഗമായി കാളിയാട്ടം നടന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍ ഒട്ടെറെ പേര്‍ ക്ഷേത്ത്രതിലെത്തി. വൈകീട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകളും മറ്റ് വരവുകളും ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് ഭഗവതിയെ പുറത്തെഴുന്നളളിച്ചു. പാലച്ചുവട്ടില്‍ ആചാരപ്രകാരമുളള ചടങ്ങുകള്‍ക്ക് ശേഷം കലാമണ്ഡലം ശിവദാസന്‍ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം നടന്നു. പാണ്ടി മേളത്തിന് ശേഷം
ജാതിഭേദത്തെ പടിക്ക് പുറത്ത് നിർത്തിയ പിഷാരികാവ്; ചരിത്രം കഥ പറയുന്നു
കൊയിലാണ്ടി: മലബാറിലെ മറ്റ് ക്ഷേത്രോത്സവങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് പിഷാരികാവിലെ ഉത്സവം. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ എന്നീ അനാചാരങ്ങൾ നിലനിന്നിരുന്ന കാലത്തും പിഷാരികാവ് ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളിൽ സമസ്ത ജാതിക്കാരും പങ്കെടുത്തിരുന്നു. നമ്പൂതിരി, വൈശ്യർ, നായർ, മൂസത്, നമ്പീശൻ, പട്ടർ, വെളുത്തേടൻ, കണിയാർ, വാണിയർ, ചാലിയർ, ഈഴവർ, മുക്കുവർ, വേട്ടുവർ, വണ്ണാൻമാർ, തട്ടാൻമാർ, മലയർ, പുലയർ തുടങ്ങി നാനാജാതി
പിഷാരികാവ് ഭക്തിസാന്ദ്രം; ഇന്ന് വലിയവിളക്കുത്സവം
കൊയിലാണ്ടി: പിഷാരികാവിൽ ഇന്ന് വലിയ വിളക്കുത്സവം. വലിയ വിളക്ക് ദിവസം രാവിലെ മന്ദമംഗലത്ത് നിന്നുളള ഇളനീര്‍കുലവരവും, വസൂരിമാല വരവും. വൈകീട്ട് മൂന്ന് മണി മുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഇളനീര്‍കുല വരവ്, അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെളളിക്കുട വരവ്, കൊല്ലന്റെ തിരുവായുധ വരവ്, മറ്റ് അവകാശ വരവുകളും ക്ഷേത്രത്തിലെത്തും. രാത്രി 11 മണിക്ക്
കൂടത്തിൽ രാജൻ നായർ അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂർ കൂടത്തിൽ രാജൻ നായർ 67 വയസ് അന്തരിച്ചു. ഭാര്യ: പരേതയായ സുമതി. മക്കൾ: രജനി, രഞ്ചിത്ത്, രമേശൻ. മരുമക്കൾ: രമേശൻ, വിജില, സിനി. സഹോദരങ്ങൾ: പരേതാനായ ഗംഗധരൻ നായർ, ശ്രീധരൻ നായർ. സഞ്ചയനം: വ്യാഴാഴ്ച.
വോട്ടുറപ്പിച്ച് എൻ.സുബ്രഹ്മണ്യൻ്റെ പരസ്യ പ്രചാരണത്തിന് സമാപനം
കൊയിലാണ്ടി: നിയോജക മണ്ഡലത്തിലെ പ്രധാന വീഥികളിലും നാട്ടുവഴികളിലും വോട്ടർമാരെ നേരിട്ട് കണ്ട് യു.ഡി.എഫ്. സ്ഥാനാർഥി എൻ.സുബ്രഹ്മണ്യൻ്റെ പരസ്യ പ്രചാരണം സമാപിച്ചു. കവലകളിലെ യോഗങ്ങളും വിവാഹ വീട് സന്ദർശനവുമെല്ലാമായി ഞായറാഴ്ച മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളിലും അദ്ദേഹം വോട്ടു തേടിയെത്തി. രാവിലെ കൊയിലാണ്ടി കടപ്പുറത്തും ബീച്ച് റോഡ്, മുബാറക്ക് റോഡ് എന്നിവിടങ്ങളിലും വോട്ടർമാരെ നേരിൽ കണ്ട് വോട്ടു തേടി.
ഇന്ന് ചെറിയ വിളക്കാഘോഷം, കോമത്ത് പോയി ഉത്സവം ക്ഷണിച്ചു; പിഷാരികാവ് ഭക്തിസാന്ദ്രം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോല്‍സവത്തിന്റെ ഭാഗമായി ഞായറാഴ്ച ചെറിയ വിളക്ക്. ഇന്ന് രാവിലെ കാഴ്ച ശീവേലിക്ക് ശേഷം ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ കോമത്ത് പോക്ക് ചടങ്ങ് നടന്നു. വൈകീട്ട് പാണ്ടിമേള സമേതമുളള കാഴ്ച ശീവേലിയുണ്ടാവും. ചെറിയ വിളക്ക് ദിവസം ക്ഷേത്രത്തിലെ പ്രധാന കോമരം കോമത്ത് പോകുന്ന ചടങ്ങാണ് കോമത്ത് പോക്ക്. ഉത്സവത്തിന് കോമത്ത്
കാനത്തിൽ ജമീലയുടെ വിജയത്തിനായി കൊയിലാണ്ടിയിൽ മഹിളകളുടെ വിളംബര ജാഥ
കൊയിലാണ്ടി: എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ പ്രചരണാർത്ഥം മഹിളകളുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരത്തിൽ നടന്ന വിളംബര ജാഥയിൽ നൂറുകണക്കിന് വനിതകളാണ് അണിനിരന്നത്. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ കേരളീയ വസ്ത്രം ധരിച്ച് സ്ഥാനാർത്ഥിയുടെ കട്ടൗട്ടറുകളും, പ്ലെക്കാർഡുകളുമേന്തിയുള്ള ജാഥ നഗരവീഥികളെ ആവേശത്തിലാഴ്ത്തി. കാനത്തിൽ ജമീല ജാഥയുടെ മുന്നിൽ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു.
പിഷാരികാവ് കാളിയാട്ട മഹോല്‍സവം; നാളെ ചെറിയ വിളക്ക്
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോല്‍സവത്തിന്റെ ഭാഗമായി ഞായറാഴ്ച ചെറിയ വിളക്ക് ഉല്‍സവം നടക്കും. ചെറിയ വിളക്ക് ദിവസം രാവിലെ കാഴ്ച ശീവേലിക്ക് ശേഷം കോമത്ത് പോക്ക് ചടങ്ങ് നടക്കും. വൈകീട്ട് പാണ്ടിമേള സമേതമുളള കാഴ്ച ശീവേലിയുണ്ടാവും. അഞ്ചിനാണ് വലിയ വിളക്ക്. വലിയ വിളക്ക് ദിവസം രാവിലെ മന്ദമംഗലത്ത് നിന്നുളള ഇളനീര്‍കുലവരവും, വസൂരിമാല വരവും.
ഇടത് സർക്കാർ മത്സ്യത്തൊഴിലാളികളെ പിന്നിൽ നിന്ന് കുത്തി: രാഹുൽ ഗാന്ധി
കൊയിലാണ്ടി: അറബിക്കടലിലെ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനിക്ക് നൽകാൻ രഹസ്യമായി കരാറുണ്ടാക്കിയതിലൂടെ കേരളത്തിലെ ഇടത് സർക്കാർ മത്സ്യത്തൊഴിലാളികളെ പിന്നിൽ നിന്ന് കുത്തുകയയാരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. പറഞ്ഞു. കൊയിലാണ്ടിയിൽ യു.ഡി..എഫ് തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. ഇത്തരമൊരു ഉടമ്പടിയുണ്ടാക്കുമ്പോൾ അത് പരസ്യമാക്കേണ്ടേയെന്നും രാഹുൽ ചോദിച്ചു. അവരുടെ മനോഭാവമാണ് ഇതിൽ പ്രതിഫലിക്കുന്നത്. മനോഭാവം പെട്ടെന്ന് മാറില്ല.
മോദിയും പിണറായിയും മത്സ്യത്തൊഴിലാളി മേഖലയെ അവഗണിച്ചു: മുല്ലപ്പള്ളി രാമചന്ദ്രൻ
കൊയിലാണ്ടി: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയും സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയനും മത്സ്യത്തൊഴിലാളി കളുടെ കഞ്ഞിയിൽ മണ്ണിടുന്ന നിലപാടാ ണെടുക്കുന്നതെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാർഥി എൻ. സുബ്രഹ്മണ്യൻ നയിക്കുന്ന തീരദേശ യാത്രയുടെ രണ്ടാം ദിവസത്തെ പര്യടനം കൂത്തംവള്ളി ക്ഷേത്ര പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ മത്സ്യസമ്പത്ത് അമേരിക്കൻ