Tag: Koyilandi

Total 372 Posts

പാറക്കൽ ജമീല അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മാവിൻചുവടിൽ പാറക്കൽ ജമീല 55 വയസ്സ് നിര്യാതയായി. ഭർത്താവ് പരേതനായ അബ്ദുറഹിമാൻ. മക്കൾ: റഹിയാനത്ത്, അൻവർ, ജമാലുദ്ദീൻ, ഇസ്മായിൽ. മരുമക്കൾ: മുഹമ്മദ്, ജഹാന പർവീൻ, അമീന ഷെറിൻ, ഷാദിയ.

ഗ്യാസ് സിലിണ്ടർ ലോറി ഓട്ടോയിലിടിച്ചു; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോഴിക്കോട്: നടക്കാവിൽ ലോറി ഓട്ടോയിൽ ഇടിച്ചു. ഗ്യാസ് സിലിൻഡറുമായി വരികയായിരുന്ന ലോറിയാണ് ഓട്ടോയിൽ ഇടിച്ചത്. ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഡ്രൈവർ ബാഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 10.15-ഓടെയാണ് അപകടം നടന്നത്. നടക്കാവ് അംബിക ഹോട്ടലിനുസമീപമാണ് അപകടം. വയനാടുഭാഗത്തുനിന്ന് വരികയായിരുന്ന ലോറി മറ്റൊരു വാഹനത്തിനെ മറികടക്കുമ്പോൾ ഓട്ടോയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓട്ടോ കോഴിക്കോട് നിന്ന്

മൻസൂറിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം

കൊയിലാണ്ടി: പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തക മൻസൂറിനെ വെട്ടികൊലപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. കൊയിലാണ്ടി, മേപ്പയ്യൂർ, പയ്യോളി, നന്തി എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കൊയിലാണ്ടി ടൗണിൽ യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് സമദ് നടേരി, പി.പി.ഫാസിൽ, ടി.സി.നിസാർ, അൻവർ വലിയമങ്ങാട്, വി.വി.നൗഫൽ, ബാസിത്ത് മിന്നത്ത്, കെ.എം.ഷമീം, ആസിഫ് കലാം, ജസാർ, ആഖിൽ അബ്ദുള്ള,

മേലേപ്പുറത്ത് കുമാരൻ അന്തരിച്ചു

കൊയിലാണ്ടി: കോതമംഗലം മേലേപ്പുറത്ത് കുമാരൻ 82 വയസ് അന്തരിച്ചു. പൂനെയിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ: രാധ. മക്കൾ: മനോജ് കുമാർ (ആഫ്രിക്ക), വിനോദ് കുമാർ (പൂനെ), പ്രമോദ് കുമാർ (ദുബായ്). മരുമക്കൾ: റീത്തു, ഷീന, അമൃത.

നരിനിരങ്ങിക്കുനി കുട്ടികൃഷ്ണൻ അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർനരിനിരങ്ങികുനി നീലാംബരിയിൽകുട്ടികൃഷ്ണൻ 67 വയസ്സ് അന്തരിച്ചു.ഭാര്യ: വത്സല. മക്കൾ: ബിജീഷ് (വിദ്യഭ്യാസ ഉപഡയറക്ടർ ഓഫീസ്, കോഴിക്കോട്),പരേതനായ സജീഷ്. മരുമകൾ: ബവിത.സഹോദരങ്ങൾ: കുഞ്ഞിരാമൻ, കല്ല്യാണി,പാർവ്വതി, തങ്കം, ലക്ഷ്മിക്കുട്ടി,പരേതനായ കുഞ്ഞിക്കണാരൻ നായർ.

മംഗലം പോലെ പ്രധാനം സമ്മതിദാന അവകാശവും; ഫിദ വോട്ട് ചെയ്തു, പിഷാരികാവ് ദേവസ്വം എൽപി സ്കൂളിൽ

കൊയിലാണ്ടി: വിവാഹ ദിവസം വോട്ടു ചെയ്യാനെത്തി മണവാട്ടി. കൊല്ലം സ്വദേശി പുന്നത്തിൽ സമദിന്റെ മകൾ ഫിദ നസ്റിൻ ആണ് വിവാഹദിനത്തിൽ വോട്ടു ചെയ്യാനെത്തിയത്. കൊല്ലം പിഷാരികാവ് ദേവസ്വം എൽപി സ്കൂളിലെ 83 ആം നമ്പർ ബൂത്തിലാണ് ഇവർ വോട്ടു ചെയ്തത്. രാജ്യത്തിലെ പൗര എന്ന നിലയിൽ വോട്ടവകാശം വിനിയോഗിക്കൽ എന്റെ കടമയാണെന്ന് ഫിദ നസ്റിൻ പഞ്ഞു.

കാളിയാട്ട ദിനത്തിലും പോളിംഗ് ബൂത്തിലേക്ക് ഒഴുകി ജനം; ദേവസ്വം എൽ പി സ്കൂളിലെ മൂന്ന് ബൂത്തുകളിലുമായി 84 ശതമാനം വോട്ടർമാരും എത്തി

കൊയിലാണ്ടി: പിഷാരികാവ് ഉത്സവം തെരഞ്ഞെടുപ്പ് പോളിംഗിനെ ബാധിച്ചില്ല. കൊല്ലം മേഖലയിലെ ബൂത്തുകളിൽ നല്ല പോളിംഗാണ് രേഖപ്പെടുത്തിയത്. പിഷാരികാവ് കാളിയാട്ട ദിവസംതന്നെ വോട്ടെടുപ്പും വന്നത് പ്രദേശത്തെ പോളിംഗിനെ ബാധിക്കുമോ എന്ന ആശങ്ക രാഷ്ട്രീയപ്പാർട്ടികളിലുണ്ടാക്കിയിരുന്നു. പിഷാരികാവ് കാളിയാട്ടപ്പറമ്പിലുള്ള പിഷാരികാവ് ദേവസ്വം എൽപി സ്കൂളിൽ 83, 84, 85 എന്നീ മൂന്ന് ബൂത്തുകളിലായി 3005 വോട്ടർമ്മാരാണ് വോട്ട് ചെയ്യാൻ എത്തേണ്ടിയിരുന്നത്.

കൊയിലാണ്ടിയിൽ കോവിഡ് രോഗികളും നിരീക്ഷണത്തിലുള്ളവരും വോട്ട് ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിൽ കോവിഡ് രോഗികളും ക്വോറന്റെയിനിൽ കഴിയുന്നവരുമായ നിരവധി പേർ ബൂത്തുകളിലെത്തി വോട്ട് ചെയ്തു. വൈകീട്ട് ആറിന് ശേഷമാണ് ഇവർ പിപിഇ കിറ്റ് ധരിച്ച് ബൂത്തുകളിലെത്തിയത്. പിപിഇ കിറ്റ് ധരിച്ച പോളിംഗ് ഉദ്യോഗസ്ഥരാണ് ഇവർക്ക് വോട്ട് രേഖപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചത്. കൊയിലാണ്ടി മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായി നിരവധിപേർ കോവിഡ് വോട്ടർമാർക്കായി അനുവദിച്ച

അട്ടവയൽക്കുനി പ്രദീപൻ അന്തരിച്ചു

കൊയിലാണ്ടി: ആനക്കുളം അട്ടവയൽക്കുനി പ്രദീപൻ 59 വയസ്സ് അന്തരിച്ചു. ഭാര്യ: ഗീത. മക്കൾ: അമൽജിത്ത്, അരുൺജിത്ത്, മരുമക്കൾ: ദീപ്തി, രജിന.

ഇകെ.വിജയൻ എംഎൽഎ യുടെ മാതാവ് അന്തരിച്ചു

കൊയിലാണ്ടി: ഇ.കെ.വിജയൻ എംഎൽഎ യുടെ മാതാവ് ഇ.കെ.കമലാക്ഷി അമ്മ 86 വയസ്സ് അന്തരിച്ചു. ഭർത്താവ്: പരേതനായ കോമത്ത് ബാലകൃഷ്ണൻ കിടാവ്. മറ്റ് മക്കൾ ഇകെ.നിർമ്മല (ചിങ്ങപുരം),ഇ.കെ.അജിത് (റിട്ട. അധ്യാപകൻ സി.കെ. ജി ഹൈസ്കൂൾ ചിങ്ങപുരം, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കൊയിലാണ്ടി നഗരസഭ), മരുമക്കൾ: പി.ബാലകൃഷ്ണൻ (റിട്ട. എ ടി ഒ), പി.അനിത (ഫിഷറീസ് ഓഫീസർ തിക്കോടി),

error: Content is protected !!