Tag: Koyilandi

Total 369 Posts

കാവുംവട്ടം യു.പി സ്കൂളിൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭയുടെയും, അരിക്കുളം ആരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കാവുംവട്ടം യു.പി സ്കൂളിൽ വെച്ച് കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. 45 വയസ്സിന് മുകളിലുള്ളവർക്കാണ് വാക്സിൻ നൽകിയത്. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്ത് വാക്സിൻ സ്വീകരിച്ചു. കൊയിലാണ്ടി നഗരസഭയിൽ നടേരി മേഖലയിലെ 19 മുതൽ 24 വരെയുള്ള വാർഡുകൾ അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അരിക്കുളം ആരോഗ്യ കേന്ദ്രത്തിലെ

കഞ്ചാവ്, ബ്രൗൺഷുഗർ കൊയിലാണ്ടി നഗരത്തിൽ ലഹരി ഒഴുകുന്നു; മേൽപ്പാലത്തിന്റെ കോണിപ്പടി വിൽപ്പന കേന്ദ്രം, പോലീസിന്റേയും എക്സൈസിന്റെയും കണ്ണ് കോണിപ്പടിയിൽ എത്തുന്നില്ല

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ മേല്‍പ്പാലത്തിന്റെ അടിഭാഗം കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന വീണ്ടും തകൃതി. രണ്ട് മാസം മുമ്പ് ലഹരി വില്‍പ്പനയ്ക്കെതിരെ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് പോലീസും എക്‌സൈസ് റെയ്ഡ് ശക്തമാക്കുകയും സ്ഥലത്ത് കനത്ത ജാഗ്രത പുലര്‍ത്തുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പോലീസ് പരിശോധന കുറഞ്ഞു. ഇതോടെ ലഹരി മാഫീയ വീണ്ടും സജീവമായിരിക്കുകയാണ്. വൈകുന്നേരമായാല്‍ ചെറുപ്രായത്തിലുളളവര്‍ ധാരാളമായി

പറക്കും പടക്കം, വെള്ളത്തിലിട്ടാലും കത്തും കമ്പിത്തിരി; വിഷു കളറാക്കാൻ എത്തീ പടക്ക ശേഖരം

കൊയിലാണ്ടി: ഇനി മൂന്നുനാൾ കഴിഞ്ഞാൽ വിഷു. പടക്കമില്ലാതെ വിഷു ആഘോഷമില്ല. അതിനാൽ പുതുമകളുടെ നിരയൊരുക്കി വിപണി ഉണർന്നു. പറക്കും പടക്കമാണ് പുതുമ. ഡ്രോൺ എന്നുപേര്. വില 300 രൂപ. കഴിഞ്ഞവർഷം വിഷുക്കാലം ലോക്ഡൗണായിരുന്നു.അതിനാൽ വർഷത്തിൽ ഏറ്റവും കൂടുതൽ കച്ചവടം കിട്ടുന്ന വിഷുവിന് അന്ന് കച്ചവടം നനഞ്ഞ പടക്കംപോലെയായി. എന്നാൽ, ഈ വർഷം പടക്കവിപണി രണ്ടുവർഷം മുമ്പത്തെ

കേന്ദ്ര സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു

കൊയിലാണ്ടി: ഫോണുകളിൽ പോഷൺ ട്രാക്കർ ആപ് അപ് ലോഡ് ചെയ്യാത്ത അങ്കണവാടി ജീവനക്കാർക്ക് മാർച്ച് 15ന് ശേഷം ശമ്പളം നൽകില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കൊയിലാണ്ടി ഐസിഡിഎസ് ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ സമരം സിഐടിയു കൊയിലാണ്ടി ഏരിയ പ്രസിഡണ്ട്

ബോട്ട് തകർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

കൊയിലാണ്ടി: ബോട്ട് തകർന്ന് വെള്ളം കയറി കടലിൽ കുടുങ്ങിയ കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശിയുൾപ്പടെ നാല് മത്സ്യത്തൊഴിലാളികളെ എലത്തൂർ കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തി. ബോട്ടുടമ വെള്ളയിൽ അരയൻവീട് രഞ്ജിത്ത് ലാൽ, എരഞ്ഞിക്കൽ കണ്ടൻകുളങ്ങര അബ്ദു, പൊയിൽക്കാവ് ലക്ഷംവീട് കോളനി ഭാഗ്യരാജ്, തലശ്ശേരി തലായ് പുളിക്കൂൽ സുഭാഷ് എന്നിവരെയാണ് രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ചാലിയത്തുനിന്ന് മീൻപിടിക്കാൻപോയ നിർമ്മലൻ

മുട്ടക്കോഴി കുഞ്ഞുങ്ങളെ നൽകുന്നു

കൊയിലാണ്ടി: മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ഗ്രാമശ്രീ ഇനത്തിൽ പെട്ട രണ്ടു മാസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്. ഏപ്രിൽ 12 ന് ഒൻപത് മണി മുതൽ കൊയിലാണ്ടി താലൂക്ക് മൃഗാശുപത്രിയിൽ വെച്ചാന്ന് വിതരണം. ഒന്നിന് 120 രൂപയാണ് വില. വിശദ വിവരങ്ങൾക്ക്: 8943049161

ഒറ്റപ്രസവത്തിൽ മൂന്ന് കിടാക്കളുമായി പൂവാലിപ്പശു

വളയം: ഒറ്റപ്രസവത്തിൽ പശുവിന് മൂന്ന് കുഞ്ഞുങ്ങൾ. വളയം പൂവ്വംവയലിലെ ജിഷ്ണു പ്രണോയ് നഗറിലെ ചാമയുള്ള പറമ്പത്ത് രാജന്റെ ജഴ്സി പശുവാണ് അദ്യപ്രസവത്തിൽ മൂന്ന് കിടാവുകൾക്ക് ജന്മം നൽകിയത്. രണ്ടുവർഷംമുമ്പ്‌ വാങ്ങിയ പശുവാണ്. ‌ ബുധനാഴ്ച രാത്രി ഒരു കുഞ്ഞ് പകുതി പുറത്ത് വന്നനിലയിൽ കണ്ടതിനെത്തുടർന്ന് വെറ്ററിനറി ഡോക്ടറെ വീട്ടിലെത്തിച്ച് കിടാവിനെ പുറത്തെടുക്കുകയായിരുന്നു. പിന്നീട് രണ്ട് കിടാക്കളെക്കുടി

പാറക്കൽ ജമീല അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മാവിൻചുവടിൽ പാറക്കൽ ജമീല 55 വയസ്സ് നിര്യാതയായി. ഭർത്താവ് പരേതനായ അബ്ദുറഹിമാൻ. മക്കൾ: റഹിയാനത്ത്, അൻവർ, ജമാലുദ്ദീൻ, ഇസ്മായിൽ. മരുമക്കൾ: മുഹമ്മദ്, ജഹാന പർവീൻ, അമീന ഷെറിൻ, ഷാദിയ.

ഗ്യാസ് സിലിണ്ടർ ലോറി ഓട്ടോയിലിടിച്ചു; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോഴിക്കോട്: നടക്കാവിൽ ലോറി ഓട്ടോയിൽ ഇടിച്ചു. ഗ്യാസ് സിലിൻഡറുമായി വരികയായിരുന്ന ലോറിയാണ് ഓട്ടോയിൽ ഇടിച്ചത്. ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഡ്രൈവർ ബാഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 10.15-ഓടെയാണ് അപകടം നടന്നത്. നടക്കാവ് അംബിക ഹോട്ടലിനുസമീപമാണ് അപകടം. വയനാടുഭാഗത്തുനിന്ന് വരികയായിരുന്ന ലോറി മറ്റൊരു വാഹനത്തിനെ മറികടക്കുമ്പോൾ ഓട്ടോയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓട്ടോ കോഴിക്കോട് നിന്ന്

മൻസൂറിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം

കൊയിലാണ്ടി: പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തക മൻസൂറിനെ വെട്ടികൊലപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. കൊയിലാണ്ടി, മേപ്പയ്യൂർ, പയ്യോളി, നന്തി എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കൊയിലാണ്ടി ടൗണിൽ യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് സമദ് നടേരി, പി.പി.ഫാസിൽ, ടി.സി.നിസാർ, അൻവർ വലിയമങ്ങാട്, വി.വി.നൗഫൽ, ബാസിത്ത് മിന്നത്ത്, കെ.എം.ഷമീം, ആസിഫ് കലാം, ജസാർ, ആഖിൽ അബ്ദുള്ള,

error: Content is protected !!