Tag: Koyilandi

Total 369 Posts

കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിന് നടപ്പന്തല്‍ സമര്‍പ്പിച്ചു

കൊയിലാണ്ടി: കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തലും കരിങ്കല്ല് പതിച്ച തിരുമുറ്റവും സമര്‍പ്പിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഭക്തരുടെ സാന്നിധ്യം പരമാവധി കുറച്ച് നടന്ന ചടങ്ങില്‍ തന്ത്രി ച്യവനപ്പുഴ കുബേരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ എടവന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി സമര്‍പ്പണം നിര്‍വ്വഹിച്ചു.

അരിക്കുളത്തും ചേമഞ്ചേരിയിലും ചെങ്ങോട്ടുകാവിലുമുള്‍പ്പെടെ ജില്ലയിലെ 12 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ; കടുത്ത നിയന്ത്രണത്തിലേക്ക് ജില്ല

കൊയിലാണ്ടി: ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, അരിക്കുളം ഉൾപ്പടെ ജില്ലയില്‍ കോവിഡ് രോഗ വ്യാപനം രൂക്ഷമായ 12 പഞ്ചായത്തുകളില്‍ ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കുരുവട്ടൂര്‍, കായണ്ണ, പെരുമണ്ണ, വേളം, ചേളന്നൂര്‍, തലക്കുളത്തൂര്‍, ഏറാമല, ചക്കിട്ടപാറ, ഒളവണ്ണ എന്നിവയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച മറ്റ് പഞ്ചായത്തുകൾ. കഴിഞ്ഞ ഒരാഴ്ചയിലെ ടെസ്റ്റ്

നാദാപുരം കൺട്രോൾ റൂം എസ്ഐ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു; കുറുവങ്ങാട് സ്വദേശി സതീശനാണ് മരണപ്പെട്ടത്

കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിയും നാദാപുരം പോലീസ് കൺട്രോൾ റൂം എസ്ഐ യുമായ കൈതവളപ്പിൽ താഴെ സതീശൻ 52 വയസ്സ്, കുഴഞ്ഞ് വീണ് മരിച്ചു. ഇന്ന് കാലത്ത് പേരാമ്പ്രയിൽ വെച്ചാണ് ജോലിക്കിടെ കുഴഞ്ഞ് വീണത്. ഉടൻ തന്നെ പേരാമ്പ്രയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അച്ഛൻ: ശേഖരൻ. അമ്മ: ജാനു. ഭാര്യ: പ്രസീത. മക്കൾ: സ്നേഹ, സാന്ദ്ര. സഹോദരങ്ങൾ:

കൊയിലാണ്ടി താലൂക്ക് ആശുപത്രി; ഇന്നത്തെ ഒപി – 20-04-2021

ജനറൽ: ഉണ്ട് മെഡിസിൻ: ഉണ്ട് സർജറി: ഇല്ല എല്ല് രോഗം: ഉണ്ട് ഇഎൻടി: ഇല്ല കണ്ണ്: ഉണ്ട് സ്ത്രി രോഗം: ഇല്ല കുട്ടികൾ: ഉണ്ട് സ്കിൻ: ഉണ്ട് ചെസ്റ്റ്: ഉണ്ട് പല്ല്: ഉണ്ട് RTPCR ടെസ്റ്റ്: ഉണ്ട് കൂടുതൽ അന്വേഷണങ്ങൾക്ക്0496 2630142 നമ്പറിൽ ബന്ധപ്പെടുക

കൊല്ലം പൂണാട്ടിൽ ബാലൻ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം പൂണാട്ടിൽ ബാലന്‍ 78 വയസ്സ് അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: ശശീന്ദ്രന്‍, ഷൈനി, വിനോദ് (കേരള പോലീസ്), ശ്രീജ.മരുമക്കള്‍: റനിലാ ശശീന്ദ്രന്‍, ജയരാജന്‍, അഞ്ജു ശ്രീ, മനോജ്.

പുളിയഞ്ചേരിയിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി: കോവിഡ് പ്രതിരോധ മെഗാ വാക്സിനേഷൻ ക്യാമ്പ് പുളിയഞ്ചേരിയിൽ പുരോഗമിക്കുന്നു. കാലത്ത് 9.30 നാണ് ക്യാമ്പ് ആരംഭിച്ചത്. പുളിയഞ്ചേരി എൽപി സ്കൂളിൽ നടക്കുന്ന ക്യാമ്പിൽ മുന്നൂറു പേർക്കാണ് വാക്സിൻ നൽകുന്നത്. കൊയിലാണ്ടി നഗരസഭയിലെ രണ്ട് മുതൽ ഏഴ് വരെ വാർഡുകളിലുള്ള 45 വയസ്സിനു മുകളിലുള്ളവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. റജിസ്ട്രേഷൻ പൂർത്തിയായെങ്കിലും നിരവധി പേർ വാക്സിനായി സമീപിക്കുന്നുണ്ട്.

ആനക്കുളം അട്ടവയൽകുനി ശ്രീനിവാസൻ അന്തരിച്ചു

കൊയിലാണ്ടി: ആനക്കുളം അട്ടവയൽകുനി ശ്രീനിവാസൻ 55 വയസ്സ് അന്തരിച്ചു. അച്ഛൻ: പരേതനായ കേളപ്പൻ. ഭാര്യ: ശ്രീജ. മകൻ: ശ്രീലാൽ. ചെറുമകൻ: ആര്യ. സഹോദരങ്ങൾ: പ്രേമ, ഗീത, ശോഭന. സഞ്ചയനം: 22-04-2021 വ്യാഴം.

നടേരി അഞ്ചുകണ്ടത്തിൽ ഷീന അന്തരിച്ചു

കൊയിലാണ്ടി: നടേരി അഞ്ചുകണ്ടത്തിൽ ഷീന 45 വയസ്സ് അന്തരിച്ചു. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ നായർ. അമ്മ: പുത്തൻപുരയിൽ ലീല. ഭർത്താവ്: ബാബു, മക്കൾ: അഞ്ജന, അക്ഷയ് ബാബു. സഹോദരങ്ങൾ: ഷീജ, ഷിബു.

കാസ്റ്റിഫൈഡ്‌സ്

നിവേദ് ശ്രീധർ പതിവ് കർക്കിടക നാളുകളിലെന്നപോലെ ആകാശവും ഭൂമിയും ഇരുണ്ട് തന്നെ ഇരുന്നു. മഴ മണ്ണ് തൊടുന്ന നിമിഷമറിയാനുള്ള കാത്തിരിപ്പ് മാത്രമാണ് എന്നിൽ പ്രതീക്ഷയോടെ ബാക്കികിടന്നത്. ആ മൺതരികളിൽ കിടന്ന്കൊണ്ടും എനിക്ക് കാണാമായിരുന്നു ആ വീടിന്റെ ഉമ്മറ കോലായിലിരിക്കുന്ന ധനേഷിനെയും ദീപുവിനെയും. പിന്നെ അവരിരുവരുടെയും കൈയ്യിൽ ഒരോ ചായ ഗ്ലാസ്സ് ഏൽപിച്ച ശേഷം തന്റെ തട്ടകമായ

പുളിയഞ്ചേരിയിൽ മെഗാ വാക്സിനേഷൻ ക്യാംപ്; 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിനെടുക്കാം, വിശദ വിവരങ്ങൾ അറിയാം

കൊയിലാണ്ടി: കോവിഡ് പ്രതിരോധ മെഗാ വാക്സിനേഷൻ ക്യാമ്പ് പുളിയഞ്ചേരിയിൽ സംഘടിപ്പിക്കുന്നു. ഏപ്രിൽ 17 ശനിയാഴ്ച കാലത്ത് 9.30 മണി മുതൽ പുളിയഞ്ചേരി എൽപി സ്കൂളിലാണ് ക്യാമ്പ് നടത്തുന്നത്. കൊയിലാണ്ടി നഗരസഭയിലെ രണ്ട് മുതൽ ഏഴ് വരെ വാർഡുകളിലുള്ള 45 വയസ്സിനു മുകളിലുള്ളവരാണ് ക്യാമ്പിൽ പങ്കെടുക്കേണ്ടത്. വാക്സിനേഷന് വരുന്നവർ ആധാർ കാർഡ് കൊണ്ടുവരണം.

error: Content is protected !!