Tag: Koyilandi

Total 369 Posts

കേന്ദ്രസർക്കാരിന്റെ വാക്‌സിൻ കച്ചവട നയത്തിന് എതിരെ ഉപവസിച്ചു

കൊയിലാണ്ടി: കോവിഡ് വാക്‌സിൻ കച്ചവടമാക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ ജനതാദൾ (എസ്) പ്രവർത്തകർ ഉപവാസം നടത്തി. ഏപ്രിൽ 25 ഞായറാഴ്ച കാലത്ത് 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് പ്രവർത്തകർ കുടുബത്തോടെ വീടുകളിൽ ഉപവസം സംഘടിപ്പിച്ചത്. ജനതാദൾ (എസ്) കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് സുരേഷ് മേലെപ്പുറത്തിന്റെ നേതൃത്വത്തിൽ നടന്ന ഉപവാസത്തിൽ സൂരജ്.എം.പി, പ്രിൻസി

മന്ദമംഗലം മരക്കിനകത്ത് നാരായണി അന്തരിച്ചു

കൊയിലാണ്ടി: മന്ദമംഗലം മരക്കിനകത്ത് നാരായണി (95) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.എം.ചാത്തുകുട്ടി. മക്കൾ: പത്മനാഭൻ, പത്മിനി, ശിവാനന്ദൻ, സഹദേവൻ, സാവിത്രി, ഹരിദാസൻ, കൃഷ്ണൻ, ജയലക്ഷ്മി, ആനന്ദവല്ലി, സിന്ധു. മരുമക്കൾ: കാർത്ത്യായനി, നാരായണൻ, സുഗത, പ്രഭാവതി, പരേതനായ ശശിധരൻ, ഗീത, അനിത, ശ്രീനിവാസൻ, അനീഷ് ബാബു, ദേവദാസ്. സഹോദരങ്ങൾ: ലക്ഷ്മി ടീച്ചർ, പരേതരായ കുഞ്ഞിക്കണ്ണൻ, കല്യാണി. സംസ്കാരം

കോവിഡ് കാലത്ത് അടിയന്തര ഐസിയു കൊയിലാണ്ടി സ്വദേശി ലിജു ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു

അരുൺ മണമൽ കൊയിലാണ്ടി: ഈ കോവിഡ് നാളുകളില്‍ രാജ്യം മുഴുവന്‍ ഒരു കൊയിലാണ്ടിക്കാരന്റെ ഇടപെടലിനെ കൗതുകത്തോടെ വീക്ഷിക്കുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയും ഉള്‍പ്പെടെ ഈ ചെറുപ്പക്കാരന്റെ ഇടപെടലുകളുടെ വിശദാംശങ്ങള്‍ ചോദിച്ചു വാങ്ങുകയും ചെയ്തു. കൊയിലാണ്ടി പന്തലായനി സ്വദേശി ലിജു.എം.കെ യാണ് മെയ്ക്ക് ഷിഫ്റ്റ് ഐസിയു എന്ന സംവിധാനം യാഥാര്‍ത്ഥ്യമാക്കിയതിലൂടെ രാജ്യത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ച് കഴിഞ്ഞിരിക്കുന്നത്.

കൊയിലാണ്ടിയില്‍ 394 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 394 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീരിച്ചു. ഇതസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും കോവിഡ് ബാധ. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഇന്ന് രാവിലെയുണ്ടായ ആശയക്കുഴപ്പം പോലീസെത്തിയാണ് പരിഹരിച്ചത്. അതേ സമയം കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് 274 ആന്റിജന്‍ പരിശോധന നടത്തിയതില്‍ 77

കേന്ദ്ര കോവിഡ് വാക്സിൻ നയം തിരുത്തുക; ജീവനക്കാരും, അധ്യാപകരും പ്രതിഷേധിച്ചു

കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മരുന്ന് കമ്പനികളുടെ താൽപര്യത്തിനനുസരിച്ച് വാക്സിൻ വില വർധിപ്പിച്ച കേന്ദ്ര സർക്കാറിന്റെ തെറ്റായ കോവിഡ് വാക്സിൻ നയം തിരുത്തണം എന്നാവശ്യപ്പെട്ടു കൊണ്ട് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി താലൂക്ക് ഓഫീസിൽ കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.പി.ജിതേഷ് ശ്രീധർ

പുളിന്റെചുവട്ടിൽ സതി അന്തരിച്ചു

കൊയിലാണ്ടി: പുളിൻ്റെചുവട്ടിൽ സതി 80 വയസ്സ് അന്തരിച്ചു. ഭർത്താവ്: പരേതനായ സഹദേവൻ. മക്കൾ: രാജൻ, പത്മനാഭൻ, അജിത, സജിവൻ, സന്തോഷ്, ശ്രീനിവാസൻ. മരുമക്കൾ: പ്രസന്ന, സുനില, ജെസ്സി, ജിജ, ജെനി, ശ്രീനു. സഞ്ചയനം: ശനിയാഴ്ച.

മുത്താമ്പി പണ്ടാരക്കണ്ടി കുഞ്ഞയിശ അന്തരിച്ചു

കൊയിലാണ്ടി: മുത്താമ്പി പണ്ടാരക്കണ്ടി കുഞ്ഞയിശ 68 വയസ്സ് അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഹുസൈന്‍ ഫക്കൂര്‍. മക്കള്‍: ഹാഷിം.പി.കെ മുത്താമ്പി, അസ്മ. മരുമക്കൾ: ഫൈസൽ എളേറ്റിൽ വട്ടോളി, ഹസ്സീന. സഹോദരങ്ങൾ, ബീരാൻ ഹാജി പണ്ടാരക്കണ്ടി, മൊയ്തു.എൻ.എം, മറിയം ക്രസൻ്റ്, പരേതരായ മന്ദങ്കോത്ത് ഖദീജ, തോണിയാടത്ത് ഫാത്തിമ, വടാപ്പുറം കുനി കുഞ്ഞിമ്മായൻ.

കൊയിലാണ്ടി നഗരസഭയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാകുന്നു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കോവിഡ് രോഗികൾക്കായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാകുന്നു. നഗരസഭയുടെ നേതൃത്തിൽ അമൃത സ്കൂളിലാണ് കേന്ദ്രം ഒരുക്കുന്നത്. 150 കിടക്കകളുള്ള എഫ്.എൽ.ടി.സിയാണ് പൂർത്തിയാകുന്നത്. കഴിഞ്ഞ വർഷം 100 കിടക്കകളായിരുന്നു ഒരുക്കിയിരുന്നത്. ജില്ലാ കലക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റ നേതൃത്വത്തിൽ എഫ്.എൽ.ടി.സി സജ്ജീകരിക്കാനാവശ്യ മായ അടിയന്തര പ്രവർത്തനങ്ങൾ

കൊല്ലം ആലോളിക്കണ്ടി ഷിനിൽ കുമാർ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം ആലോളിക്കണ്ടി ഷിനിൽ കുമാർ 49 വയസ്സ് അന്തരിച്ചു. അച്ഛൻ: പരേതനായ കേളപ്പ കുറുപ്പ്. അമ്മ: നാരായണി. ഭാര്യ: ഷീന. മക്കൾ: അമൃത, അനുശ്രീ. സഹോദരങ്ങൾ: സുരേന്ദ്രൻ, വിലാസിനി, ഗീത, ഉഷ, രമ, പരേതരായ ശശി, മുരളി.

റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത സന്തോഷ് കൈലാസിനെ ആദരിച്ചു

കൊയിലാണ്ടി: ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത കൊയിലാണ്ടി സ്വദേശി സന്തോഷ് കൈലാസിനെ ആദരിച്ചു. സാജു കൊരയങ്ങാടിൻ്റെ നേതൃത്വത്തിൽ കൊരായങ്ങാട് കൊമ്പ് വദ്യ സംഘമാണ് സന്തോഷിനെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. നിഖിൽ കൊളപ്പുറത്ത് സ്വാഗതം പറഞ്ഞു. ശ്രീജിത്ത് മാരാമ്മുറ്റം, സുധീഷ് മാരാമുറ്റം, അനീഷ് മാരാമുറ്റം, ലിനീഷ് കൊരായങ്ങട്, മണി പയാട്ടുവളപ്പിൽ, മഹേഷ് മേലൂർ എന്നിവർ

error: Content is protected !!