Tag: Koyilandi
മിമിക്രി കലാകാരനും ഗായകനുമായ ചേലിയ മധു കച്ചേരി അന്തരിച്ചു
കൊയിലാണ്ടി: മിമിക്രി കലാകാരനും ഗായകനുമായിരുന്ന ചെങ്ങോട്ടുകാവ് ചേലിയ കച്ചേരി മധു (43) അന്തരിച്ചു. ബാംഗ്ലൂരിൽ ജോലി ചെയ്തുവരുന്നതിനിടെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായിരുന്നു. വർഷങ്ങളായി ബാലുശ്ശേരിയിലാണ് താമസം. അച്ചൻ: കരുണാകരൻ നായർ. അമ്മ: ദേവകി. സഹോദരങ്ങൾ: മനോജ്, മഹേഷ്, മിനി.
കൊയിലാണ്ടി ഹാജിയാരകത്ത് സാജിത അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ഐസ്പ്ലാന്റ് റോഡ് ഹാജിയാരകത്ത് സാജിത (46) അന്തരിച്ചു. ഭർത്താവ്: പരേതനായ വി.പി.ഹസ്സൻ കോയ (എലത്തൂർ). പിതാവ്: എൻ.കെ.അബൂബക്കർ. മാതാവ്: ഹാജിയാരകത്ത് ബീവി. മക്കൾ: ആമിന അർഫാന, ആമിന അമൽ, റിഫ. മരുമക്കൾ: ഇസ്ഹാഖ് (റിയാദ്), നദീർ (ഒമാൻ ). സഹോദരങ്ങൾ: സുലേഖ, സീനത്ത്, ഇസ്മായിൽ, പരേതയായ സുഹറ.
കുറുവങ്ങാട് വട്ടക്കുന്നത്ത് വി.കെ.നാരായണൻ നായർ അന്തരിച്ചു
കൊയിലാണ്ടി: കുവങ്ങാട് അണേലവട്ടക്കുന്നത്ത് വി.കെ.നാരായണൻ നായർ (75) അന്തരിച്ചു. ഭാര്യ: ദേവി.മകൾ: സന്ധ്യ. മരുമകൻ: പ്രബീഷ് ഊരള്ളൂർ. സഹോദരങ്ങൾ: ജാനു, ലീല.
അരങ്ങാടത്ത് കളരിക്കണ്ടി നാണി അന്തരിച്ചു
കൊയിലാണ്ടി: അരങ്ങാടത്ത് കളരിക്കണ്ടി നാണി (93) അന്തരിച്ചു. ഭർത്താവ്: പരേതനായ കളരിക്കണ്ടി കോരപ്പൻ വൈദ്യർ. മക്കൾ: വേണുഗോപാലൻ (അർച്ചന പൂജാ സ്റ്റോർസ്), സതി, സാവിത്രി, രമണി, പുഷ്പലത, സജീവൻ (അർച്ചന പൂജാ സ്റ്റോർ, തലശ്ശേരി) മരുമക്കൾ: ബേബി, ശങ്കരൻ, അശോകൻ, ജയ, പരേതരായ കുമാരൻ, ശ്രീധരൻ, സഞ്ചയനം തിങ്കളാഴ്ച.
കോവിഡ് പരിശോധനാ ഫലത്തിൽ ക്രിത്രിമം നടത്തി കൊയിലാണ്ടിയിലെ ട്രാവൽ ഏജൻസി പണം തട്ടിയതായി ആരോപണം; പരാതിയുമായി കൊയിലാണ്ടി സ്വദേശി സെറീന രംഗത്ത്
കൊയിലാണ്ടി: ആർ.ടി.പി.സി.ആർ ഫലത്തിൽ കൃത്രിമം നടത്തി കൊയിലാണ്ടിയിലെ ട്രാവൽ ഏജൻസി പണം തട്ടിയതായി പരാതി. കൊയിലാണ്ടി സ്വദേശി സെറീന ഖാലിദ് ആണ് പരാതിയുമായി കൊയിലാണ്ടി പോലീസിനെ സമീപിച്ചത്. കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന ട്രാവൽ ഗൈഡ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനെതിരെയാണ് ആരോപണം. സെറീന ഖാലിദ് ഈ ട്രാവൽ ഏജൻസിയിൽ നിന്ന് റാസൽ ഖൈമയിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
ഇന്ന് നൃത്തത്തിന്റെ ദിവസം, ഈ ദിവസമെങ്കിലും ചർച്ച ചെയ്യാം നൃത്തം ഉപജീവനമാക്കിയവരുടെ പ്രതിസന്ധി
കൊയിലാണ്ടി: നൃത്തത്തെ സ്നേഹിക്കുന്നവരും നൃത്തത്തെ ഉപജീവനമാക്കിയവരും ആഘോഷിക്കുന്ന ദിവസമാണ് ലോക നൃത്തദിനമായ ഏപ്രിൽ 29. കഴിഞ്ഞ രണ്ടു വർഷമായി ഈ മേഖലയുമായി ബന്ധപ്പെട്ട ആളുകളുടെ ജീവിത അവസ്ഥ വളരെ പരിതാപകരമാണ്. കോവിഡ് തീർത്ത പ്രതിസന്ധി ഇക്കൂട്ടരെയും സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് നൃത്ത പരിശീലന ക്ലാസ്സുകൾ കാര്യമായ രീതിയിൽ നടന്നിട്ടില്ല. ഉത്സവ – ആഘോഷ പരിപാടികളും
പിറന്നാൾ ആഘോഷത്തിനു മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെക്ക് നൽകി കൊയിലാണ്ടിയിലെ വിദ്യാർത്ഥി
കൊയിലാണ്ടി: വാക്സിൻ ചാലഞ്ച് ഏറ്റെടുത്ത് കൊയിലാണ്ടിയിലെ വിദ്യാർത്ഥി മാതൃകയായി. തന്റെ പിറന്നാളിനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് കൈമാറിയത് കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സീനിയർ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് തരുൺ എസ്. കുമാറാണ്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ എ.ലളിത തുക ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡണ്ട് അഡ്വ.പി.പ്രശാന്ത്. എസ്.പി.സി
വാഹന പരിശോധന ശക്തമാക്കി പൊലീസ്; മാർക്കറ്റുകളിലും ബസ് സ്റ്റാൻഡിലുമടക്കം പ്രത്യേക പരിശോധന
കൊയിലാണ്ടി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊയിലാണ്ടിയിലും പോലീസ് പരിശോധന ശക്തമാക്കി. കേരളത്തിൽ കൊവിഡ് വ്യാപനത്തിനിടെ വാഹന പരിശോധനയടക്കം ശക്തമാക്കാൻ പൊലീസിന് നിർദേശം ലഭിച്ചിരുന്നു. തിരിച്ചറിയൽ കാർഡില്ലാതെയും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയും നിരത്തുകളിൽ ഇറങ്ങുന്നവരെ പൊലീസ് പിന്തിരിപ്പിക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന. ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കാനും
കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യതൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പൊയിൽക്കാവ് സ്വദേശി പാറക്കൽതാഴ പി.വി.ബാബു (51) ആണ് മരണപ്പെട്ടത്. മത്സ്യ ബന്ധനത്തിനിടയിൽ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.. ബിന്ദുവാണ് ബാബുവിന്റെ ഭാര്യ. വിപിൻ ലാൽ, നീലിമ എന്നിവർ മക്കളാണ്. മരുമകൻ: അനൂപ്. സഹോദരങ്ങൾ: രാജൻ, ഗീത, അനിൽ
പരിഭ്രാന്തരാവേണ്ട; വാക്സിനെടുക്കാം നിർദ്ദേശങ്ങൾ പാലിച്ച്, കൊയിലാണ്ടി സ്വദേശി സിയാബിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു
കൊയിലാണ്ടി: വാക്സിനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെ തിരക്കും ബുദ്ധിമുട്ടുകളും വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ് വാക്സിൻ സംവിധാനത്തെ പറ്റി യുവാവ് നടത്തിയ കുറിപ്പ് ശ്രദ്ധേയമാവുന്നത്. കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശി സിയാബിന്റെ താണ് കുറിപ്പ്. സിയാബിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം ഇന്നലെ രാത്രി നോമ്പ് തുറന്ന് കഴിഞ്ഞ് വെറുതെയൊന്ന് മൊബൈലിൽ കോവിൻ പോർട്ടലിൽ കയറി നോക്കി. ലോഗിൻ ചെയ്ത്