Tag: Koyilandi

Total 369 Posts

ലോക്ഡൗണിന്റെ വിജനതയിൽ സഹജീവി സ്നേഹത്തിന്റെ കരുതലുമായി ഒരു യാത്രക്കാരൻ; കൊയിലാണ്ടി നഗരത്തിൽ നിന്നുള്ള കാഴ്ച

കൊയിലാണ്ടി: ലോക്ഡൗണിന്റെ വിജനതയിൽ സഹജീവി സ്നേഹത്തിന്റെ കരുതലുമായി കൊയിലാണ്ടി നഗരത്തിൽ ഒരു യാത്രക്കാരൻ. ലോക്ഡൗൺ നിബന്ധനകളെ തുടർന്ന് വളരെ കുറച്ച് ആളുകൾ മാത്രമേ ടൗണിലേക്ക് എത്തുന്നുള്ളൂ. ടൗണിലേക്ക് വരുന്ന ആളുകൾ തന്നെ എവിടെയും തങ്ങാതെ സ്വന്തം ആവശ്യങ്ങൾ പൂർത്തിയാക്കി മടങ്ങുന്ന തിരക്കിലാണ്. ദുരിത കാലത്തെ ഈ ഒാട്ടപാച്ചിലിൽ പൊള്ളുന്ന വേനലിൽ ടൗണിലകപ്പെട്ട ഒരു കാക്ക കുഞ്ഞിന്

ആളും ആരവവുമില്ലാതെ നഗരം; ലോക്ഡൗണിനോട് സഹകരിച്ച് കൊയിലാണ്ടിക്കാർ

കൊയിലാണ്ടി: സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ നിബന്ധനകളോട് സഹകരിച്ച് കൊയിലാണ്ടിക്കാർ. മിനി ലോക്ഡൗണിൽ അനുഭവപ്പെട്ട വാഹനങ്ങളുടെ നിരയോ ആൾകൂട്ടമോ ഇന്ന് പ്രകടമല്ല. അവശ്യ സേവനങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ടെങ്കിലും നഗരത്തിലേക്കെത്തുന്ന ആളുകളുടെയും വാഹനങ്ങളുടെയും എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പലപ്പോഴും നഗരമധ്യം വിജനമായിട്ടാണ് അനുഭവപ്പെടുന്നത്. നഗരം കേന്ദ്രീകരിച്ചും സിവിൽ സ്റ്റേഷന്റെ മുന്നിലുമായി ദേശീയ പാതയോരത്ത് പോലീസിന്റെ കർശന പരിശോധന നടക്കുന്നുണ്ട്.

കൊയിലാണ്ടി കൊല്ലം പുന്നംകണ്ടി ഈച്ചരാട്ടിൽ ജാനകി അമ്മ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം പുന്നം കണ്ടി ഈച്ചരാട്ടിൽ ജാനകി അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ തെക്കെകളത്തിൽ അപ്പു നായർ. മക്കൾ: ബാലാമണി അമ്മ, ശശിധരൻ, സത്യനാഥൻ (റിട്ട. ജില്ലാ ലോട്ടറി ഓഫീസ്) ജയചന്ദൻ (ദുബായ്), പരേതനായ ഹരിദാസൻ (റിട്ട.കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ). മരുമക്കൾ: നാരായണൻ നായർ (റിട്ട.ഐ.സി.എഫ് ചെന്നൈ), ഗീത, അജിത, ജയ, പ്രിയ. സഞ്ചയനം വെള്ളിയാഴ്ച.

കൊയിലാണ്ടി അവറാങ്ങാന്റകത്ത് പുതിയപുരയിൽ ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിഅവറാങ്ങാൻ്റകത്ത് പുതിയപുരയിൽ ഫാത്തിമ ഹജ്ജുമ്മ (77) അന്തരിച്ചു. ഭർത്താവ് പരേതനായ പി.അബ്ദുല്ലക്കുട്ടി സാഹിബ്. മക്കള്‍: മുഹമ്മദലി, അബ്ദു സമദ്, നസീർ, സക്കറിയ, ജാഫർ, സിറാജുദ്ദിൻ, ഇമ്പിച്ചി ആയിഷ, സൈനബഅസ്മ, റഹ്‌മ, സാജിത, റൈജു. മരുമക്കൾ: കെ.പി.അബ്ദുൽ റസാഖ്, അബ്ദുൽ ഖാദർ, മുഹമ്മദ്‌ കുറ്റിപ്പുറം, ഇസ്മായിൽ, മുസ്തഫ കാപ്പാട്, ശരീഫ് ദുബൈ, താജുന്നിസ, സബിത, ബദ്രിയ,

ഇ.കെ.വിജയൻ മന്ത്രിപ്പട്ടികയിൽ ഇടംപിടിച്ചേക്കും; പ്രതീക്ഷയോടെ കൊയിലാണ്ടി

കൊയിലാണ്ടി: മന്ത്രിസഭ രൂപവത്കരണ ചര്‍ച്ചകള്‍ സജീവമായിരിക്കേ നാദാപുരം എംഎൽഎ ഇ.കെ.വിജയൻ മന്ത്രിപ്പട്ടികയില്‍ ഇടംപിടിച്ചേക്കും. സി.പി.ഐയുടെ 17 എം..എല്‍.എ മാരില്‍ മലബാറില്‍നിന്ന് രണ്ടു പേരാണുള്ളത്. കാഞ്ഞങ്ങാടുനിന്ന് വിജയിച്ച മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരനും നാദാപുരം എം.എല്‍.എ ഇ.കെ.വിജയനും. സി.പി.ഐയുടെ പാര്‍ട്ടി നയം അനുസരിച്ച്‌ ഒറ്റത്തവണ മാത്രമാണ് മന്ത്രിസ്ഥാനം അനുവദിക്കുക. ഇ. ചന്ദ്രശേഖരന്‍ കഴിഞ്ഞ മന്ത്രിസഭയിലെ അംഗമാണ്. ഇദ്ദേഹത്തെ

കൊയിലാണ്ടി കൊല്ലം വലിയ വീട്ടിൽ മൊയ്തീൻകുട്ടി അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മധുരിമ സ്റ്റോർ നടത്തിയിരുന്ന കൊല്ലം വലിയ വീട്ടിൽ മൊയ്തീൻ കുട്ടി (74) അന്തരിച്ചു. മൂടാടി വെള്ളറക്കാട് റോസ് മഹൽലിലാണ് ഇപ്പോൾ താമസം. ഭാര്യ: കുഞ്ഞാമിന. മക്കൾ: സോഫിയ കൊയിലാണ്ടി, ഫൈസൽ (ഖത്തർ), അബ്ദുൾ ഗഫൂർ, സാജിത, നഹാസ്. മരുമക്കൾ: അബ്ദുൾ ഷുക്കൂർ (ജുമാന സ്റ്റോർ, കൊയിലാണ്ടി), ജുനൈദ് മൂടാടി, ലാഇഖ കൊല്ലം, റുക്കിയ

കാനത്തിൽ ജമീല കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി

കൊയിലാണ്ടി: നിയുക്ത കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു. കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയിലൊരുക്കിയ സജ്ജീകരങ്ങൾ പരിശോധിച്ചു.ആരോഗ്യ പ്രവർത്തകരുമായി സംസാരിച്ചു കാര്യങ്ങൾ വിലയിരുത്തി. അവലോകന യോഗത്തിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയർമാർ അഡ്വ.കെ സത്യൻ, സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻമാരായ കെ ഷിജു മാസ്റ്റർ, ഇ.കെ അജിത്ത് മാസ്റ്റർ, വിജില,

യുഡിഎഫ് കോട്ടകളിൽ മേൽക്കൈ നേടി കാനത്തിൽ ജമീല

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിലെ എല്ലാ തദ്ദേശഭര പരിധിയിയിലും വലിയ മുന്നേറ്റമാണ് എൽഡിഎഫ് സ്ഥാനാർത്ഥി നടത്തിയത്. മൂന്ന് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും വ്യക്തമായ ഭൂരിപക്ഷം നേടി കൊണ്ടാണ് എൽഡിഎഫിന്റെ വിജയം. ചെങ്ങോട്ടു കാവ്, ചേമഞ്ചേരി, മൂടാടി പഞ്ചായത്തുകളിലും കൊയിലാണ്ടി, പയ്യോളി നഗരസഭകളിലും കാനത്തിൽ ജമീല മേൽക്കൈ നേടി. തിക്കോടി പഞ്ചായത്തിൽ മാത്രമാണ് യുഡിഎഫിന് നേരിയ ലീഡ് ഉയർത്താൻ

അഞ്ച് ദിവസം കൊണ്ട് താല്‍ക്കാലിക ആശുപത്രി; കൊയിലാണ്ടിക്കാരൻ ലിജു വീണ്ടും ശ്രദ്ധേയനാകുന്നു

കൊയിലാണ്ടി: കോവിഡ് വ്യാപനത്തെ തുടർന്ന് ഐസിയു ബെഡ്ഡുകള്‍ക്ക് കുറവ് അനുഭവപ്പെട്ടപ്പോള്‍ ‘മെയ്ക്ക് ഷിഫ്റ്റ്’ ഐസിയു എന്ന പുതിയ കാഴ്ചപ്പാട് കേരളത്തിലാദ്യമായി അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനായ കൊയിലാണ്ടിക്കാരന്‍ ലിജു വീണ്ടും ശ്രദ്ധേയനാകുന്നു. ഇത്തവണ താല്‍ക്കാലിക ആശുപത്രി തന്നെ പണി കഴിപ്പിച്ചാണ് അദ്ദേഹത്തിന്റെ ഇടപെടല്‍ ശ്രദ്ധിക്കപ്പെടുന്നത്. ആശുപത്രികളെല്ലാം നിറഞ്ഞ് കവിയുന്ന സാഹചര്യത്തില്‍ വെറും അഞ്ച് ദിവസം കൊണ്ട് 25 കിടക്കകള്‍

കൊയിലാണ്ടി സ്വദേശിനി ബഹറൈനിൽ വെച്ച് നിര്യാതയായി

കൊയിലാണ്ടി: കൊയിലാണ്ടി സക്കിയാസിൽ ഉമ്മുകുൽസു (55) അന്തരിച്ചു. പരേതനായ യു.അഹമ്മദ്കുട്ടി യുടെയും കുഞ്ഞാമിന ഉമ്മയുടെയും മകളാണ്. ബഹറൈനിൽ വെച്ചാണ് മരണം സംഭവിച്ചത്. അമേത്ത് ഹംസയാണ് ഭർത്താവ്. മക്കൾ: അബ്ദുൾ ബാസിത്ത്, അബ്ദുൾ വഹാബ്, ഫഹീം ഹംസ (എല്ലാവരും ബഹറൈൻ), സക്കിയബിൻത് ഹംസ (ദുബൈ). മരുമക്കൾ: ആസിം സഫ്ദാർ (ദുബൈ), ആയിശ റിൻസി, ആയിശ നദ, റാഷിദ

error: Content is protected !!