Tag: koyiandy
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹിതരായ ദമ്പതികൾക്ക് കൊയിലാണ്ടി പോലീസ് മംഗളപത്രം കൈമാറി
കൊയിലാണ്ടി: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹം നടത്തിയ ദമ്പതികളെ കൊയിലാണ്ടി പോലീസ് വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചു. ഇന്ന് വിവാഹിതരായ കീഴരിയൂർ സ്വദേശികളായ ധനൂപ് -സ്മൃതി ദമ്പതികളെയാണ് കോവിഡ് കാലത്ത് മാതൃകാ വിവാഹം നടത്തിയതിന് പോലീസ് അനുമോദിച്ചത്. വരന്റെ വീട്ടിൽ നിന്ന് അഞ്ച് പേരെ മാത്രം ഉൾപ്പെടുത്തിയാണ് ഇവർ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ വധുഗൃഹമായ കോഴിക്കോട്
ആനക്കുളം റെയിൽവെ ഗേറ്റ് ലോറിയിടിച്ച് തകർന്നു, വാഹന ഗതാഗതം നിർത്തിവെച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ആനക്കുളം റെയിൽവെ ഗേറ്റ് ലോറിയിടിച്ച് തകർന്നു. ഇന്ന് വൈകീട്ട് 5.30 നായിരുന്നു സംഭവം. ഗെയ്റ്റ് താഴ്ത്തുന്ന സമയത്ത് പിക്ക് അപ്പ് ലോറി ഗെയ്റ്റിൽ ഇടിക്കുകയായിരുന്നു. കെ.എൽ 50, 8412 നമ്പർ ലോറിയാണ് ഗെയ്റ്റിൽ ഇടിച്ചത്. ഗെയ്റ്റ് തകർന്നതോടെ അതുവഴിയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിടുകയാണിപ്പോൾ. റെയിൽവെ ജീവനക്കാരെത്തി ഗെയ്റ്റ് റിപ്പയർ
കാനത്തിൽ ജമീലയെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു; തീരുമാനം ചൊവ്വാഴ്ച
കൊയിലാണ്ടി: ചരിത്രത്തിൽ രേഖപ്പെടുത്തി തിളക്കമാർന്ന വിജയത്തോടെ കേരളത്തിൽ ഭരണ തുടർച്ച നേടിയിരിക്കയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി. രാഷ്ട്രീയകേന്ദ്രങ്ങളിൽ മന്ത്രിസഭയുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.മന്ത്രി സഭയിലെ അംഗങ്ങളെ ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളും മുന്നണിയും ചേർന്ന് തീരുമാനിക്കേണ്ടതുണ്ട്. സംഘടനാ രംഗത്തെ നേതൃശേഷിയും പ്രവർത്തന മികവും പരിഗണിച്ച് പുതുമുഖങ്ങളെ കൂടെ ഉൾപ്പെടുത്തിയാണ് കഴിഞ്ഞ മന്ത്രിസഭ രൂപീകരിച്ചത്. കഴിഞ്ഞ മന്ത്രിസഭയിൽ ഉണ്ടായിരുന്നത്
മന്ദമംഗലം ചൂരക്കാട്ട് കുനി സെയ്തലവി അന്തരിച്ചു
കൊയിലാണ്ടി: മന്ദമംഗലം സിൽക്ക് ബസാറിൽ ചൂരക്കാട്ട് കുനി സെയ്തലവി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. ഭാര്യ: ഐഷു. മക്കൾ: മുഹമ്മദ് റിയാസ്, അബ്ദുൾ സലാം, അബ്ദുൾ ഹക്കീം. മരുമക്കൾ: ഷെരീഫ, ഹസ്ന ജഹാം.സഹോദരങ്ങൾ: ഹംസ, ബീവി, പരേതരായ അബ്ദുൽ ഖാദർ, ഇബ്രാഹിം. മയ്യത്ത് നിസ്കാരം ഇന്ന്
മുചുകുന്ന് സ്വദേശിയുടെ കാർ മോഷ്ടിച്ച് കടന്നു കളഞ്ഞു; മീത്തലെ പുത്തലത്ത് ഷെരീഫിനായി തിരച്ചിൽ തുടരുന്നു
കൊയിലാണ്ടി: മൂടാടി മുചുകുന്ന് സ്വദേശിയുടെ കാറുമായി കടന്നുകളഞ്ഞതായി പരാതി. രാരോത്ത് ആർ.ജി.അശ്വന്തിന്റെ ഉടമസ്ഥതയിലുള്ള മാരുതി വിറ്റാര ബ്രിസ കാർ (നമ്പർ: KL 56, U 1738) ആണ് മോഷ്ടിക്കപ്പെട്ടത്. വടകര അടക്കാതെരു, മീത്തലെ പുത്തലത്ത് ഷരീഫ് ആണ് കാറുമായി കടന്നുകളഞ്ഞത്. കാർ വാങ്ങാൻ വന്നയാളായാണ് ഷെരീഫ് അശ്വന്തിന്റെ അടുത്തെത്തിയത്. തുടർന്ന് കാർ ഓടിച്ചു നോക്കുക എന്ന
യന്ത്രങ്ങളെത്തി; കുറുവങ്ങാട് കയർ മേഖലയ്ക്ക് ഉണർവ്, കൊയിലാണ്ടി ചൂടിയുടെ പേര് ഇനിയും ഉയരങ്ങളിലേക്ക്
കൊയിലാണ്ടി: പ്രതിസന്ധിയിലായ കയര്‍ മേഖലയുടെ സംരക്ഷണത്തിന് ആധുനിക യന്ത്ര സംവിധാനങ്ങള്‍ തുണയാകുന്നു. കുറുവങ്ങാട് കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ പുതിയ യന്ത്ര സംവിധാനങ്ങള്‍ സ്ഥാപിച്ചതോടെ കയര്‍ ഉല്‍പ്പാദന രംഗത്ത് പുതു ചലനങ്ങള്‍ ദൃശ്യമായിരിക്കുകയാണ്. ആലപ്പുഴയിലെ കേരള സ്റ്റെയിറ്റ് കയര്‍ മെഷിനറി മാനുഫാക്ച്ചറിംങ്ങ് കമ്പനിനിയില്‍ നിന്ന് 10 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനാണ് കുറുവങ്ങാട് കയര്‍ സഹകരണ സംഘത്തില്‍
അഭിമന്യു കൊലപാതകം; കൊയിലാണ്ടിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം
കൊയിലാണ്ടി: എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആര്‍.എസ്സ്.എസ്സ് സിന്റെ നരനായാട്ടില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി ധര്‍ണ സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ധര്‍ണ സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥി ധര്‍ണ്ണ DYFI മുന്‍ ജില്ല പ്രസിഡന്റ് സ: സി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. SFI ജില്ല സെക്രട്ടറിയേറ്റ് അംഗം അമല്‍
ടി.കെ.രാമചന്ദ്രൻ നായർ അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി പാറക്കണ്ടി മുണ്ടപുറത്ത് ടി.കെ.രാമചന്ദ്രൻ നായർ 81 വയസ്സ് അന്തരിച്ചു. ഭാര്യ: ശ്രീദേവികുട്ടി. മക്കൾ: രാജീവ് (വിദ്യഭ്യാസ വകുപ്പ്), ദിലീപ് (ബ്ലോക്ക് ഓഫിസ് പന്തലായനി). മരുമക്കൾ: ധന്യ, ബിനിഷ (ആർ.ടി.ഓഫീസ് കോഴിക്കോട്). സഹോദരങ്ങൾ: പത്മനാഭൻ നായർ, ഗോപാലകൃഷ്ണൻ നായർ, തങ്കമണി അമ്മ, പരേതരായ – ടി.കെ.ഡി.നായർ, ലക്ഷ്മിക്കുട്ടി അമ്മ, ലീലാവതി അമ്മ, സരോജിനി അമ്മ,
കോഴിക്കോട് – കണ്ണൂർ ദേശീയപാതയിൽ നാളെ ഗതാഗത നിയന്ത്രണം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിനായി നാളെ (06-04-2021, ചൊവ്വാഴ്ച) രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുമെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോകുന്ന വാഹനങ്ങൾ പയ്യോളിയിൽ നിന്നും ഇടത്തോട്ട് തിരിഞ് പേരാമ്പ്ര ഉള്ളിയേരി വഴി കോഴിക്കോടേക്ക് പോകേണ്ടതും. കോഴിക്കോട്
പിഷാരികാവ് കാളിയാട്ട മഹോത്സവം; നാളെ വലിയവിളക്ക്
കൊയിലാണ്ടി: പിഷാരികാവില്‍ നാളെ വലിയ വിളക്കുത്സവം. രാവിലെ മന്ദമംഗലത്ത് നിന്നുളള ഇളനീര്‍കുലവരവും, വസൂരിമാല വരവും നടക്കും. വൈകീട്ട് മൂന്ന് മണി മുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഇളനീര്‍കുല വരവ്, അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെളളിക്കുട വരവ്, കൊല്ലന്റെ തിരുവായുധ വരവ്, മറ്റ് അവകാശ വരവുകളും ക്ഷേത്രത്തിലെത്തും. രാത്രി 11 മണിക്ക് ശേഷം ഭഗവതി