Tag: koothali
പേരാമ്പ്ര കൂത്താളിയിലെ വയോധികൻ്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി; മകൻ അറസ്റ്റിൽ
പേരാമ്പ്ര: കൂത്താളിയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി. മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് കൂത്താളി രണ്ടേയാറിലെ ചാത്തങ്കോട്ട് ശ്രീധരൻ (69) നെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. ശ്രീധരനും മകൻ ശ്രീലേഷും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ശ്രീധരനും മകനും തമ്മിൽ വീട്ടിൽ എപ്പോഴും വഴക്ക് നടക്കാറുള്ളതായി നാട്ടുകാർ
‘കുഗ്രാമം എന്ന വാക്ക് പൊളിറ്റിക്കലി ഇന്‍കറക്റ്റായിട്ടല്ല ഉപയോഗിച്ചത്, വിദൂരഗ്രാമം എന്ന അര്‍ത്ഥമാണ് അന്ന് ഞാനുദ്ദേശിച്ചത്, ഇപ്പൊ നാട്ടില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണ്’; സ്വന്തം നാടായ കൂത്താളിയെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ മാപ്പ് ചോദിച്ച് അശ്വന്ത് കോക്ക്
പേരാമ്പ്ര: സ്വന്തം നാടിനെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ മാപ്പ് ചോദിച്ച് അധ്യാപകനും പ്രമുഖ ഓണ്‍ലൈന്‍ സിനിമാ നിരൂപകനുമായ അശ്വന്ത് കോക്ക്. പേരാമ്പ്രയ്ക്ക് അടുത്തുള്ള കൂത്താളി സ്വദേശിയായ അശ്വന്ത് സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജന്മനാടിനെ അധിക്ഷേപിച്ച് സംസാരിച്ചത്. തന്റെ നാടായ കൂത്താളി ഒരു കുഗ്രാമമാണെന്നാണ് കോക്ക് അഭിമുഖത്തില്‍ പറഞ്ഞത്. അന്ന് നടത്തിയ
തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രചരണ ജാഥയ്ക്ക് കൂത്താളിയില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തത് നൂറുകണക്കിന് തൊഴിലാളികള്‍
കൂത്താളി: തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി നൂറുകണക്കിന് തൊഴിലാളികള്‍ കൂത്താളിയില്‍ ഒത്തുചേര്‍ന്നു. എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രചരണ ജാഥയ്ക്ക് കുത്താളിയില്‍ സ്വീകരണം നല്‍കിയ സ്വീകരണത്തിലാണ് തൊഴിലാളികള്‍ പ്രതിഷേധം അറിയിച്ചത്. ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്ക് പണം വെട്ടിക്കുറച്ച നടപടിയ്‌ക്കെതിരെയും പ്രതിഷേധമുയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരുലക്ഷത്തി 25000 കോടിരൂപയാണ് കേന്ദ്രബജറ്റില്‍ ഈ പദ്ധതിക്ക്
സേവാദളിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക്, രാത്രി പകൽ വ്യത്യാസമില്ലാതെ സാധാസേവനമുഖത്ത്; പി.സി കാര്‍ത്ത്യായനിയുടെ വിയോഗത്തോടെ കൂത്താളിക്ക് നഷ്ടമായത് നിസ്വാർത്ഥ പൊതുപ്രവർത്തകയെ
കൂത്താളി: പി.സി കാര്‍ത്ത്യായനിയുടെ വിയോഗത്തോടെ കൂത്താളിക്ക് നഷ്ടമായത് നിസ്വാർത്ഥമായി സേവനം നടത്തിയിരുന്ന പൊതുപ്രവർത്തകയെ. സേവാദളിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കാർത്ത്യായനി മൂന്ന് തവണ പഞ്ചായത്തംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കോൺഗ്രസ് പ്രവർത്തകയായിരുന്നെങ്കിലും രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവർക്കും തന്നാലാകുന്ന സഹായങ്ങൾ ചെയ്യാൻ അവർ ശ്രമിച്ചിരുന്നു. പ്രസിഡന്റായിരുന്ന 2000-05 കാലഘട്ടത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടപ്പാക്കിയത്. ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണ്
മകനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടതറിയാതെ അമ്മ; പിഞ്ചോമനയുടെ മുഖം അവസാനമായി ഒന്നുകാണാന്‍ അച്ഛന്‍ ഗിരീഷ് വിദേശത്തുനിന്നെത്തും: ബക്കറ്റില്‍ വീണ് മരിച്ച കൂത്താളിയിലെ പിഞ്ചുകുഞ്ഞിന്റെ സംസ്‌കാരം നാളെ
കൂത്താളി: കൂത്താളിയില്‍ ബക്കറ്റില്‍ വീണ് മരിച്ച പിഞ്ചുകുഞ്ഞിന്റെ സംസ്‌കാരം നാളെ നടക്കും. ഗള്‍ഫില്‍ ജോലി ചെയ്യുന്ന അച്ഛന്‍ ഗിരീഷ് നാട്ടിലെത്തേണ്ടതിനാല്‍ നാളെയേ പോസ്റ്റുമോര്‍ട്ടം നടക്കൂ. നാളെ പുലര്‍ച്ചെ ഗിരീഷ് നാട്ടിലെത്തുമെന്നാണ് വിവരം. അമ്മ അഞ്ജലിയെ മകന്റെ വിയോഗവാര്‍ത്ത ഇതുവരെ അറിയിച്ചിട്ടില്ല. ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി എന്നാണ് പറഞ്ഞത്. ഒരുവയസും മൂന്നുമാസവും പ്രായമുള്ള കുഞ്ഞ്
കൂത്താളിയിലെ കര്‍ഷകര്‍ക്ക് ഇനി സൗകര്യത്തോടെ പുതിയ കാര്‍ഷിക പാഠങ്ങള്‍ പഠിക്കാം; കൃഷിഭവന്‍ മീറ്റിങ് ഹാളിലിരുന്ന്
കൂത്താളി: കാര്‍ഷകര്‍ക്കും കാര്‍ഷിക കര്‍മ്മസേന അംഗങ്ങള്‍, നെല്‍കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് ആധുനിക രീതിയിലുള്ള പരിശീലനം നല്‍കുന്നതിന് കൂത്താളി ഗ്രാമപഞ്ചായത്തില്‍ കൃഷി ഭവന്‍ മീറ്റിങ് ഹാള്‍ തുറന്നു. പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് മീറ്റിംഗ് ഹാള്‍ നിര്‍മ്മിച്ചത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു മീറ്റിങ് ഹാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.
കൂത്താളിയില്‍ ഇനി ഉത്സവരാവുകള്‍: കമ്മത്തു മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന് തുടക്കമായി
കൂത്താളി: കൂത്താളി കമ്മത്തു മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി കെ മാധവന്‍ ഭട്ടതിരി ഉത്സവാഘോഷത്തിന് കൊടിയേറ്റി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി. സത്യന്‍, കണ്‍വീനര്‍ എന്‍.കെ. ബാലകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.ടി. വിനോദന്‍, ട്രസ്റ്റി ബോര്‍ഡ് ഭാരവാഹികള്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കൂത്താളിയിലെ ദുരന്തമുഖങ്ങളില്‍ കരുത്തായി ഇനി ഇവരുണ്ട്; കൂത്താളി ഗ്രാമ പഞ്ചായത്ത് ദുരന്തനിവാരണസേന ഫ്ലാഗ് ഓഫ് ചെയ്തു
പേരാമ്പ്ര: കൂത്താളി ഗ്രാമ പഞ്ചായത്ത് ദുരന്തനിവാരണസേന ഫ്ലാഗ് ഓഫ് ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ ദുരന്തമുഖങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ സ്വയം സന്നന്ധരായ യുവാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ട് ദുരന്തനിവാരണസേന രൂപീകരിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്കെ.കെ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ