Tag: Koorachund
കൂട്ടാലിടയിൽ ഉണ്ടായ ബൈക്ക് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് മരിച്ചു
കൂരാച്ചുണ്ട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് മരിച്ചു. പൂവത്തുംചോല നടുക്കണ്ടിപറമ്പിൽ അഖില്‍ ശ്രീധരന്‍ (25 വയസ് ) ആണ് മരിച്ചത്. സെപ്തംബര്‍ 14ന് കൂട്ടാലിട തൃക്കുറ്റിശ്ശേരിയിൽ വച്ചായിരുന്നു വാഹനാപകടം. സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന അഖിലിന്റെ ബൈക്കും എതിര്‍ദിശയില്‍ നിന്നും വന്ന സ്‌കൂട്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന്റെ പുറകില്‍ ഇരുന്ന അഖില്‍ റോഡിലേക്ക് തെറിച്ച്
സന്തോഷ് ട്രോഫിയിലെ മിന്നും പ്രകടനം; കേരള ഫുട്ബോള്‍ അസോസിയേഷന്റെ 2023-24ലെ മികച്ച സീനിയര്‍ ഫുട്ബോള്‍ താരമായി കൂരാച്ചുണ്ട് സ്വദേശി
കൂരാച്ചുണ്ട്: കേരള ഫുട്ബോള്‍ അസോസിയേഷന്റെ 2023 – 24 വര്‍ഷത്തെ പുരുഷ വിഭാഗത്തില്‍ മികച്ച സീനിയര്‍ ഫുട്ബോള്‍ താരമായി കൂരാച്ചുണ്ട് സ്വദേശി അര്‍ജുന്‍ ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. അരുണാചല്‍ പ്രദേശില്‍ നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിനുവേണ്ടിയും കേരള പ്രീമിയര്‍ ലീഗില്‍ കെ.എസ്.ഇ.ബിക്കുവേണ്ടിയും മികച്ച പ്രകടനം കാഴ്ചവെച്ചതാണ് അര്‍ജുനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ചൊവ്വാഴ്ച കൊച്ചിയില്‍
കട്ടിപ്പാറയിൽ മരപ്പണിക്കിടെ ഷോക്കേറ്റു ; കൂരാച്ചുണ്ട് സ്വദേശി മരിച്ചു
കട്ടിപ്പാറ: കൂരാച്ചുണ്ട് സ്വദേശിയായ മരപ്പണിക്കാരൻ കട്ടിപ്പാറ ചെമ്പ്രകുണ്ടയിൽ ജോലിയ്ക്കിടെ ഷോക്കേറ്റ് മരിച്ചു. കൂരാച്ചുണ്ട് കല്ലാനോട് 27-ാം മൈൽ പറയംകണ്ടത്തിൽ പ്രദീപാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. കട്ടിപ്പാറ ചെമ്പ്ര കുണ്ട് മുഹമ്മദിന്റെ വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. നാല്പത്തിയാറ് വയസായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക്
കൂരാച്ചുണ്ടില്‍ മധ്യവയസ്കന്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സ്വദേശിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂരാച്ചുണ്ട് വട്ടച്ചിറ കിഴക്കെ പറമ്പിൽ ഷാജു (55) വിനെയാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഷാജുവിനെ ഏതാനും ദിവസങ്ങളായി വീടിന് പുറത്ത് കാണാത്തതും ഷാജുവിന്‍റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതുമായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് അയല്‍വാസി എത്തി പരിശോധിച്ചപ്പോഴാണ് നാലു ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ഉടന്‍
കൂരാച്ചുണ്ടിൽ ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥർ വീട്ടിലെത്തിയതിന് പിന്നാലെ മുറിയ്ക്കുള്ളിൽ കയറി ആത്മഹത്യാ ശ്രമം; നിർണായക സമയത്ത് സ്വന്തം ജീവൻ പോലും നോക്കാതെ ഇടപെട്ട് കൂത്താളി സ്വദേശിയായ പൊലീസ് ഓഫീസർ
പേരാമ്പ്ര: വീട് ജപ്തി ചെയ്യുന്നതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടുടമയെ സ്വജീവൻ പണയംവെച്ച് രക്ഷിച്ച് പേരാമ്പ്ര സ്വദേശിയായ പൊലീസ് ഓഫീസർ. കൂരാച്ചുണ്ട് സ്റ്റേഷനിലെ സി.പി.ഒയും കൂത്താളി സ്വദേശിയുമായ സജിത്ത് നാരായണനാണ് സ്വന്തം സുരക്ഷിതത്വം പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാനായി തക്ക സമയത്ത് ഇടപെട്ടത്. ഇന്നലെ ഉച്ചയോടെ കൂരാച്ചുണ്ട് പൂവത്തുംചോലയിലായിരുന്നു സംഭവം. കോടതി വിധി പ്രകാരം
കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍
കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍. കൂരാച്ചുണ്ട് സ്വദേശിയാണ് കസ്റ്റഡിലായത്. ആണ്‍ സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്ന് യുവതി കെട്ടിടത്തില്‍ നിന്ന് ചാടിയതാണെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ കയ്യില്‍ മുറിവേറ്റ പാടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി. യുവതി അപകടനില തരണം ചെയ്തതായി
കൂരാച്ചുണ്ടിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ കിനാലൂര്‍ സ്വദേശിയായ യുവാവ് മരിച്ചു
ബാലുശ്ശേരി: കൂരാച്ചുണ്ട് പൂവ്വത്തുംചോലയിൽ കഴിഞ്ഞ ദിവസമുണ്ടായ ബൈക്കപകടത്തിൽ കിനാലൂർ സ്വദേശിയായ യുവാവ് മരിച്ചു. കിനാലൂർ കാപ്പിയിൽ പ്രമോദ് കുമാർ ആണ് മരിച്ചത്. നാൽപ്പത്തിയേഴ് വയസായിരുന്നു. കക്കയം കെ.എസ്.ഇ.ബി. കോളനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് വിമുക്തഭടൻ കൂടിയായ പ്രമോദ്. വ്യാഴാഴ്ച രാത്രി സഹപ്രവർത്തകന്റെ ഗൃഹപ്രവേശനച്ചടങ്ങിന് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോളാണ് അപകടം സംഭവിച്ചത്. രാത്രി 11 മണിയോടെയാണ്
ബൂട്ടണിഞ്ഞ് ഗ്രൗണ്ടിലിറങ്ങി കാഴ്ചവെച്ചത് മികച്ച പ്രകടനം; കൂരാച്ചുണ്ടിന്റെ അഭിമാന താരങ്ങളായി കുഞ്ഞാറ്റയും അര്‍ജുനും
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിന്റെ അഭിമാന താരങ്ങളായി മാറി കുഞ്ഞാറ്റയും അര്‍ജുനും. കേരളത്തിനായി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തിലാണ് അര്‍ജുന്‍ ബൂട്ടണിഞ്ഞതെങ്കില്‍, ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ അണ്ടര്‍ 17ടീമിലെ മിന്നും താരമാണ് ഷില്‍ജി ഷാജി എന്ന കുഞ്ഞാറ്റ. ഫുട്‌ബോളിനെ ജീവനായി കാണുന്ന കൂരാച്ചുണ്ടിന്റെ മണ്ണില്‍ നിന്നും പന്ത് തട്ടി ഉയരങ്ങളിലെത്തിയിരിക്കുകയാണ് ഇരുവരും. കാല്‍പന്ത് കളിയില്‍ രാജ്യത്തിന്റെ പ്രതീക്ഷയും കക്കയത്തിന്റെ
ലൈസന്‍സ് കൈപ്പറ്റിയും പണം കെട്ടിയും കച്ചവടം ചെയ്യുന്നവര്‍ക്ക് നഷ്ടം; തെരുവുകച്ചവട നിരോധനം നടപ്പിലാക്കാനാവശ്യപ്പെട്ട് കൂരാച്ചുണ്ടിലെ ചെറുകിട വ്യാപാരികള്‍
കൂരാച്ചുണ്ട്: തെരുവുകച്ചവടക്കാരുടെ വര്‍ധനവിനെ തുടര്‍ന്ന് കച്ചവടം നടക്കാതെ ബുദ്ധമുട്ടിലാണ് കൂരാച്ചുണ്ടിലെ ചെറുകിട വ്യാപാരികള്‍. ടൗണിലും സമീപ പ്രദേശങ്ങളിലും വാഹനങ്ങളിൽ കൊണ്ടുവന്നും മറ്റുമായി നടത്തുന്ന തെരുവ് കച്ചവടം ദിനം പ്രതി പെരുകിവരുന്ന സാഹചര്യത്തില്‍ പഞ്ചായത്ത്, ജി.എസ്.ടി, ഭക്ഷ്യ ലൈസൻസുകള്‍ കൈപ്പറ്റിയും കച്ചവടാനുബന്ധ ഫീസുകള്‍ കൃത്യമായി അടച്ചും അംഗീകൃത കച്ചവടം നടത്തുന്ന വ്യാപാരികളാണ് പെരുവഴിയിലായത്. തെരുവുകച്ചവടം നിരോധിച്ചതായി പഞ്ചായത്ത്
വട്ടവടയില്‍ ഒരു ലൈബ്രറി സ്വപ്നം കണ്ട അഭിമന്യുവിന് കൂരാച്ചുണ്ടിലും ലൈബ്രറിയായി;അഭിമന്യു മഹാരാജാസ് ലൈബ്രറി 29-ന് തുറന്ന് നല്‍കും
കുരാച്ചുണ്ട്: വട്ടവടയിലൊരു ലൈബ്രറി സ്വപ്നം കണ്ട സഖാവ് അഭിമന്യുവിനായി ഇങ്ങ് കൂരാച്ചുണ്ടിലും ഒരു ലൈബ്രറിയൊരുങ്ങിക്കഴിഞ്ഞു. അഭിമന്യു മഹാരാജാസ് എന്ന പേര് നൽകിയ കൂരാച്ചുണ്ടിലെ ഈ മികച്ച വായനശാല നവംബർ 29 നാണ് നാടിനായി തുറന്ന് കൊടുക്കുന്നത്. എ.എ.റഹീം എം.പി. ലൈബ്രറി ഉദ്ഘാടനം നിർവഹിക്കും. കെ.എം.സച്ചിൻ ദേവ് എം.എൽ.എ. ആണ് മുഖ്യാതിഥിയായി എത്തുന്നത്. അഭിമന്യുവിന്റെ വിയോഗ സമയം