Tag: Koduvally

Total 5 Posts

തലശ്ശേരിയില്‍ എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; കൊടുവള്ളി സ്വദേശിയായ മദ്രസാ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

തലശ്ശേരി: എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസാ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി. കൊടുവള്ളി സ്വദേശിയായ മുഹമ്മദിനെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മദ്രസാ അധ്യാപകന്‍ മോശമായി പെരുമാറിയ കാര്യം പെണ്‍കുട്ടി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തലശ്ശേരി പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

ഗ്രില്ലിന്റെ പൂട്ടുപൊളിച്ച് ഷട്ടര്‍ പൂട്ട് തകര്‍ത്തു; കൊടുവള്ളിയില്‍ കട കുത്തിത്തുറന്ന് മോഷ്ടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കൊടുവള്ളി: കട കുത്തിത്തുറന്നു പണവും സാധനങ്ങളും കവരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. വാരിക്കുഴിത്താഴം പാഷാ സ്റ്റോറിലാണ് നവംബര്‍ 19ന് പുലര്‍ച്ചെ മോഷണം നടന്നത്. 15,000 രൂപ, 8,000 രൂപയുടെ സിഗരറ്റ് ഉല്‍പന്നങ്ങള്‍, 2,000 രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഉടമ ജീലാനി പാഷയുടെ വിവിധ രേഖകള്‍ അടങ്ങിയ പഴ്‌സ് തുടങ്ങിയവയാണ് രണ്ടു മോഷ്ടാക്കള്‍ കവര്‍ന്നത്. ബൈക്കിലെത്തിയ മോഷ്ടാക്കള്‍

വാവാട് നിന്നും സ്‌കൂട്ടറും ബൈക്കും മോഷ്ടിച്ച സംഭവം; കൊടുവള്ളിയില്‍ മൂന്ന് കുട്ടികള്‍ അടക്കം നാലുപേര്‍ പിടിയില്‍

കൊടുവള്ളി: സ്‌കൂട്ടര്‍ മോഷണക്കേസില്‍ കുട്ടികളടക്കം നാലുപേര്‍ പിടിയിലായി. മടവൂര്‍ ചെറിയതാഴം ചിക്കു എന്ന അര്‍ജുനും (18) പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരുമാണ് കൊടുവള്ളി പൊലീസിന്റെ പിടിയിലായത്. മുഖ്യപ്രതി വാഹനമോഷണങ്ങള്‍ക്കു പുറമെ മറ്റു മോഷണക്കേസുകളിലും ഉള്‍പ്പെട്ടയാളാണ്. ദേശീയപാതയില്‍ വാവാട് ഇരുമോത്ത് വര്‍ക്ക്‌ഷോപ്പിനു മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറും എം.പി.സി ആശുപത്രി ഷെഡില്‍ നിര്‍ത്തിയിട്ട ബൈക്കും മോഷണം പോയ സംഭവത്തിലാണ് ഇവര്‍ പിടിയിലായത്.

സ്‌കൂട്ടര്‍ മോഷ്ടിച്ചതിന് കൊടുവള്ളിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കൊടുവള്ളി: കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് കടത്തിയ രണ്ടുപേരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കൊടുവള്ളി മദ്രസാ ബസാറില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് കടത്തിയ രണ്ടുപേരാണ് പിടിയിലായത്. പുതുപ്പാടി ഈങ്ങാപ്പുഴ സ്വദേശി സഫ്‌വാന്‍, മലപ്പുറം കൊണ്ടോട്ടി കിഴക്കേയില്‍ ഡാനിഷ് മിന്‍ഹാജ് എന്നിവരാണ് പിടിയിലായത്. കൊടുവള്ളി മദ്രസാബസാര്‍ പിലാത്തോട്ടത്തില്‍ ജിലാന്റെ ആക്ടീവ

കേന്ദ്ര ഏജൻസികളുടെ വിരട്ടൽ കേരളത്തിൽ നടക്കില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

കൊടുവള്ളി: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഏജന്‍സികളുടെ ഭീഷണികള്‍ മറ്റു പലയിടങ്ങളിലും വിലപ്പോവുമായിരിക്കും എന്നാല്‍ അത് ഇവിടെ നടക്കില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കേരളം വിരട്ടലിന് പറ്റിയ മണ്ണല്ല. കേരളത്തിന്റെ വികസനത്തിന് തടയിടാനാണ് ഇവിടുത്തെ ബിജെപിയും യുഡിഎഫും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. കേന്ദ്ര

error: Content is protected !!