Tag: Kochi
കൊച്ചിയില്‍ തെരുവ്‌നായ്ക്കളെ കൊന്ന് കുഴിച്ചിട്ട സംഭവം; മൂന്ന് കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍
കാക്കനാട്: തൃക്കാക്കര നഗരസഭയുടെ മാലിന്യസംഭരണ കേന്ദ്രത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചിട്ട കേസിൽ മൂന്നു പേർ അറസ്റ്റിൽ. നായ് പിടിത്തക്കാരും കോഴിക്കോട് സ്വദേശികളുമായ മാറാട് എസ്.കെ. നിവാസിൽ പ്രവീഷ് (26), പുതിയറ കല്ലുത്താൻകടവിൽ രഘു (47), തിരുവണ്ണൂർ കണ്ണാരിപ്പറമ്പിൽ രഞ്ജിത് കുമാർ (39) എന്നിവരെയാണ് കോഴിക്കോട് പോലീസിന്റെ സഹായത്തോടെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ
എറണാകുളത്ത് യുവാവിനെ വീട്ടിൽ കയറി കുത്തികൊന്നു; തടയാൻ ശ്രമിച്ച പിതാവിനും കുത്തേറ്റു
കൊച്ചി: യുവാവിനെ വീട്ടില് കയറി കുത്തിക്കൊന്നു. എറണാകുളം മുളന്തുരുത്തിയിലാണ് സംഭവം. പെരുമ്ബള്ളി സ്വദേശി 22 വയസ്സുകാരനായ ജോജി ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ച കയറിയാണ് ആക്രമണം നടത്തിയത്. ഇത് തടയാനെത്തിയ ജോജിയുടെ പിതാവിനും കുത്തേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. രണ്ട്
ഇനി പഞ്ചവടിപ്പാലമില്ല, ‘ഉറപ്പുള്ള’ പാലാരിവട്ടം പാലം മാത്രം
കൊച്ചി: പുതുക്കിപ്പണിത പാലാരിവട്ടം മേൽപ്പാലം ഇന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കും. പാലാരിവട്ടം പാലത്തിലൂടെ രണ്ടരവർഷമായി നിലച്ച ഗതാഗതം ഇതോടെ ഞായറാഴ്‌ച വൈകിട്ട് നാലിന് പുനരാരംഭിക്കും. പുനർനിർമാണം മെയ് മാസം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും രണ്ടുമാസം മുമ്പേ പൂർത്തിയാക്കിയാണ് ജനങ്ങൾക്ക് കൈമാറുന്നത്. നൂറുവർഷത്തെ ഈട് ഉറപ്പുനൽകി പുനർനിർമാണം നടത്തിയ മേൽപ്പാലം വൈകിട്ട് നാലിന് പൊതുമരാമത്തുവകുപ്പ് ദേശീയപാത വിഭാഗം ചീഫ് എൻജിനിയറാണ്
കടയില്‍ പോയി വരാന്‍ വൈകി; ഒമ്പത് വയസ്സുകാരന്റെ കാല്‍പ്പാദം പൊള്ളിച്ചു
കൊച്ചി: കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാന്‍ വൈകിയതിന് തൈക്കൂടത്ത് ഒമ്പതു വയസുകാരനെ ചട്ടുകവും തേപ്പ്‌പെട്ടിയും ഉപയോഗിച്ച് പൊള്ളിച്ചു. സംഭവത്തില്‍ അങ്കമാലി സ്വദേശിയായ പ്രിന്‍സ് എന്നയാളെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ രണ്ട് കാല്‍പ്പാദങ്ങളിലും ചട്ടുകം പഴുപ്പിച്ചും തേപ്പുപെട്ടി ചൂടാക്കി വയ്ക്കുകയുമാണുണ്ടായത്. കുട്ടി കരഞ്ഞതോടെ ഇയാള്‍ കുട്ടിയുടെ വായ് പൊത്തിപ്പിടിക്കുകയും ചുമരില്‍ ചേര്‍ത്ത് കഴുത്തിന്