Tag: KK RAMA

Total 11 Posts

വടകര ജൂബിലി കുളത്തിന്റെ ഉദ്ഘാടനത്തിന് എംഎൽഎയെ അപമാനിച്ചെന്ന് ആരോപണം; ന​ഗരസഭാ സെക്രട്ടറിക്ക് മുന്നിൽ പ്രതിഷേധം അറിയിച്ച് യുഡിഎഫ് ആർഎംപിഐ നേതാക്കളും പ്രവർത്തകരും

വടകര: കേന്ദ്ര സർക്കാരിന്റെ നഗരസഞ്ചയം പദ്ധതിയിലൂടെ നവീകരിച്ച വടകര ജൂബിലി കുളം ഉദ്ഘാടനത്തിന് എംഎൽഎയെ അപമാനിച്ചെന്ന ആരോപണവുമായി യുഡിഎഫ് ആർഎംപിഐ നേതാക്കളും പ്രവർത്തകരും. പ്രോട്ടോക്കോൾ അനുസരിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്ത തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന് തൊട്ടു താഴെയുള്ള എം.എൽ.എയുടെ പേര് കീഴ്‌വഴക്കങ്ങൾക്ക് വിരുദ്ധമായി ചെയർപേഴ്സണു താഴെയായി ശിലാഫലകത്തിൽ ചേർത്തെന്നാണ് ആരോപണം.

ചരിത്രം പോരാളികളുടേത്, പാലക്കാടെ വിജയം വടകരയുടെ കൂടെ വിജയം; ഉപതെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിൽ പ്രതികരിച്ച് കെ കെ രമ എംഎൽഎ

വടകര: പാലക്കാടിൻ്റെ വിജയം വടകരയുടെ കൂടെ വിജയമാണെന്ന് കെ കെ രമ എം എൽ എ.വടകരയിൽ നവമാധ്യമങ്ങളിലായിരുന്നു വർഗീയക്കാർഡിറക്കിയതെങ്കിൽ പാലക്കാട്ടത് നേരിട്ട് മാധ്യമങ്ങളിലായിരുന്നു. തോറ്റ സ്ട്രാറ്റജികൾ രണ്ടിടത്തും ഒന്നാണെന്നും തോൽപ്പിച്ച ജനതയും ഒന്നാണെന്നും കെ കെ രമ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചരിത്രം പോരാളികളുടേതാണ് എന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നവരാണ് ഞങ്ങൾ.

‘ദിവ്യയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത് ടിപി കേസിലെ പ്രതിഭാ​ഗം വക്കീൽ, എഡിഎമ്മിന്റെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ട്’; എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരിച്ച് കെ കെ രമ എംഎൽഎ

വടകര: ടി പി കേസിൽ പ്രതിഭാ​ഗത്തിന് വേണ്ടി വാദിച്ച വക്കീലാണ് ദിവ്യയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെ കെ രമ എം എൽഎ. ഇത് ഒരു കൊലപാതകം ആണെന്ന് ശരിവയ്ക്കുന്നതിനുള്ള എല്ലാ തെളിവുകളും ഉണ്ട്. യാത്രയയപ്പ് ചടങ്ങിന് ശേഷം ക്വാട്ടേഴിസിന്റെ താക്കോൽ നവീൻ ബാബു

‘ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ടവരെ പുരധിവസിപ്പിക്കാൻ അടിയന്തിര ഇടപെടൽ ഉണ്ടാവണം’; വടകര എം.എൽ.എ കെ.കെ.രമ വയനാട്ടിലെ ദുരന്തമേഖല സന്ദർശിച്ചു

വടകര: കെ.കെ.രമ എം.എൽ.എ യുടെ നേതൃത്വത്തിൽ ആർ.എം.പി.ഐ നേതാക്കൾ വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖല സന്ദർശിച്ചു. ഉരുൾപൊട്ടലിൽ പെട്ട് വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് അടിയന്തിര പ്രാധാന്യത്തോടെ സർക്കാർ ഇടപെടണമെന്ന് ആർ.എം.പി.ഐ നേതാക്കൾ ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ ബഹുഭൂരിപക്ഷത്തിൻ്റെയും വീടുകൾ മലവെള്ളപ്പാച്ചിലിൽ നഷ്ടമായിട്ടുണ്ട്. കടകളുൾപ്പെടെ ജീവനോപാധികൾ നഷ്ടപ്പെട്ടവരും നിരവധിയാണ്. തൊഴിൽ ചെയ്യാനാകാത്ത വിധം പരിക്കേറ്റവരുമുണ്ട്. ഇവരെയെല്ലാം

വടകര എം.എല്‍.എ കെ.കെ.രമയുടെ പിതാവ് കെ.കെ.മാധവന്‍ അന്തരിച്ചു

നടുവണ്ണൂര്‍: നടുവണ്ണൂരിലെ മുന്‍കാല സി.പി.എം നേതാവും വടകര എം.എല്‍.എ കെ.കെ.രമയുടെ അച്ഛനുമായ കണ്ണച്ചികണ്ടി കെ.കെ.മാധവന്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ സ്വ വതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നടുവണ്ണൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം ബാലുശ്ശേരി ഏരിയാ സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ അംഗമായും ദേശാഭിമാനി ഏരിയാ ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ:

അഴിയൂരിൽ കശുവണ്ടി വികസന കോർപ്പറേഷൻ്റെ യാർഡ് മതിൽ തകർന്ന സ്ഥലം കെ.കെ.രമ എം.എൽ.എ സന്ദർശിച്ചു; അടിയന്തിര നടപടിയുണ്ടാവുമെന്ന് ഉറപ്പുനൽകി

അഴിയൂർ: അഴിയൂർ പഞ്ചായത്തിലെ 16ആം വാർഡിൽ സ്ഥിതി ചെയ്യുന്ന കശുവണ്ടി വികസന കോർപ്പറേഷൻ പഴയ യാർഡിൻ്റെ ചുറ്റുമതിൽ രണ്ടാമതും തകർന്ന സ്ഥലം കെകെ രമ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് യാർഡിൻ്റെ വടക്ക് ഭാഗത്തെ മതിൽ തകർന്ന് വീണത്. വിദ്യാർത്ഥികൾ അടക്കം നിരന്തരം യാത്ര ചെയ്യുന്ന വഴിയിലാണ് മതിൽ തകർന്ന് വീണത്. രാത്രിയായതിനാലാണ് വൻ

‘വടകര ഭാഗത്ത് ദേശീയപാത നിർമ്മാണത്തിൽ ഗുരുതര വീഴ്ച, വഗാഡ് കമ്പനിയുടെത് അശാസ്ത്രീയമായ നിർമ്മാണ രീതി’; നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച് കെ.കെ.രമ എം.എൽ.എ

വടകര: ദേശീയ പാതാ വികസന പ്രവൃത്തിയുടെ ഭാഗമായി വടകരയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന കെ.കെ.രമ എം.എൽ.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. ദേശീയപാതയുടെ മൂരാട് പാലം മുതൽ കുഞ്ഞിപ്പള്ളി വരെയുള്ള വടകര റീച്ചിൻ്റെ നിർമ്മാണത്തിൽ ഗുരുതരമായ അപാകതയുണ്ടെന്ന് കെ.കെ.രമ പറഞ്ഞു. നിരവധി പ്രശ്നങ്ങൾ നേരത്തെയും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും പല വിഷയത്തിലും മന്ത്രി ഇടപെടുകയും

ടി.പി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് നീക്കം; കെ.കെ.രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

വടകര: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ.കെ.രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. കൊളവല്ലൂര്‍ എ.എസ്.ഐ ശ്രീജിത്തിനെയാണ് കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. ശിക്ഷാ ഇളവ് നീക്കത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. ശിക്ഷാ ഇളവിനായുള്ള പട്ടിക ചോര്‍ന്ന സംഭവത്തിലാണ് നടപടി. ടി.പി

‘വൈബ് വിജയാരവം’ നാളെ; വടകരയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്‌

വടകര: കെ.കെ രമ എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ ആഭിമുഖ്യത്തില്‍ വടകര നിയോജകമണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ‘വിജയാരവം’ ഞായറാഴ്ച രാവിലെ 9 മണിക്ക് വടകര ടൗണ്‍ഹാളില്‍ നടക്കും. വിജയാരവത്തിന്റെ ഉദ്ഘാടനവും നൂറുമേനി നേടിയ സ്‌കൂളുകള്‍ക്കുള്ള വൈബിന്റെ അനുമോദനവും നിയുക്ത എം.പി ഷാഫി പറമ്പില്‍ നിര്‍വഹിക്കും.

ടിപിയുടെ ഫോണ്‍ നമ്പര്‍ വീണ്ടും ശബ്ദിക്കും; വിളി കേള്‍ക്കാന്‍ കെ.കെ രമ എംഎല്‍എ

വടകര: കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടിപി ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ ഇനി വടകര എംഎല്‍എയുടെ ഔഗ്യോഗിക നമ്പര്‍. ടിപി മുമ്പ് ഉപയോഗിച്ചിരുന്ന +919447933040 എന്ന നമ്പര്‍ ആണ് ഇനി ടിപിയുടെ ഭാര്യയും വടകര എംഎല്‍എയുമായ കെ കെ രമയുടെ ഔദ്യോഗിക നമ്പര്‍. +914962512020 എന്ന വടകരയിലെ എം.എൽ.എ ഓഫീസ് നമ്പറിന് പുറമേയാണ്

error: Content is protected !!