Tag: kit

Total 6 Posts

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം കിറ്റ് നല്‍കിയാല്‍ മതിയെന്ന അഭിപ്രായമുയരുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇതിനാലാണ് കിറ്റ് വിതരണം പരിമിതപ്പെടുത്താന്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് ആരംഭിച്ച സൗജന്യഭക്ഷ്യക്കിറ്റ്

സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ ഇനിയില്ല; കൊവിഡ് കാലത്ത് ജനങ്ങളുടെ ആശ്വാസമായിരുന്ന കിറ്റുവിതരണം അവസാനിപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമായിരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സർക്കാർ അവസാനിപ്പിച്ചു. അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ലെങ്കിലും കിറ്റ് വിതരണം തുടരേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. ഈ മാസം കിറ്റ് നൽകില്ല. ലോക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിച്ചതിനാലും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലും ഇനിയും കിറ്റ് നൽകുന്നത് ബുദ്ധിമുട്ടാകുമെന്ന് ധനവകുപ്പ് ഭക്ഷ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം തുടരുന്നതിനാൽ

ജൂണ്‍ മാസത്തിലെ ഭക്ഷ്യക്കിറ്റ് വിതരണം ജൂലായി 28 വരെ; കിറ്റ് വാങ്ങാത്തവര്‍ റേഷന്‍ കടയുമായി ബന്ധപ്പെടുക

കോഴിക്കോട് : കോവിഡ് പശ്ചാതലത്തിൽ റേഷൻ കടകൾ വഴി സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ജൂൺ മാസത്തിലെ കിറ്റ് വിതരണം ജൂലായി 28-ന് അവസാനിക്കും. ഇനിയും കിറ്റ് വാങ്ങാനുള്ള കാർഡുടമകൾ എത്രയുംപെട്ടെന്ന് റേഷൻകടയിൽ നിന്ന്‌ കിറ്റുകൾ വാങ്ങേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

ജൂണിലെ ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി

കോഴിക്കോട്: കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ഒരു കുടുംബവും പട്ടിണി കിടക്കാതിരിക്കാന്‍ സര്‍ക്കാരിന്റെ കരുതല്‍ തുടരുന്നു. ജൂണ്‍ മാസത്തില്‍ ജില്ലയില്‍ അനുവദിച്ച സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം വിവിധ റേഷന്‍ കടകളില്‍ ആരംഭിച്ചു. ഏഴര ലക്ഷത്തോളമുള്ള കാര്‍ഡുടമകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കഴിഞ്ഞ മേയിലെ കിറ്റ് വിതരണം ഇപ്പോഴും തുടരുന്നുണ്ട്. ഇതോടൊപ്പം അന്ത്യോദയക്കാര്‍ക്കുള്ള കിറ്റും നല്‍കുന്നു. കഴിഞ്ഞ ലോക്ഡൗണ്‍

ട്രാന്‍സ്ജെന്‍ഡേഴ്സിനും ഭക്ഷ്യധാന്യക്കിറ്റ് ലഭിക്കും

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിന് സൗജന്യ ഭക്ഷ്യധാന്യക്കിറ്റുമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ്. ലോക് ഡൗണില്‍ ജീവനോപാധിക്ക് വകയില്ലാതെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ പ്രയാസം നേരിടുന്നതായി മനസ്സിലാക്കിയാണ് ഇടപെടല്‍. അഞ്ച് കിലോ അരി, ഒരു കിലോ വീതം ചെറുപയര്‍, ആട്ട, പഞ്ചസാര എന്നിവയ്ക്ക് പുറമെ തേയില, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കടല, വെളിച്ചെണ്ണ, മറ്റു പല വ്യഞ്ജനങ്ങള്‍ അടങ്ങുന്നതാണ് കിറ്റ്. സപ്ലൈകോ

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരും; അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യക്കിറ്റ്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. അടുത്ത ആഴ്ച മുതല്‍ കിറ്റുകള്‍ കൊടുത്തു തുടങ്ങുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു. ലോക്ഡൗണ്‍ വേളയില്‍ വാര്‍ഡുതല സമിതിക്കാര്‍ക്ക് രോഗികളുടെ വീടുകളില്‍ പേകേണ്ടതിനാല്‍ വാര്‍ഡുകളില്‍

error: Content is protected !!