Tag: kinaloor

Total 4 Posts

കിനാലൂരിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് കുടുംബം; രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു

ബാലുശേരി: കിനാലൂരില്‍ യുവാവിനെ തോട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി കുടുംബം. ഭാര്യ പോലീസില്‍ പരാതി നല്‍കി. നാലുമാസംമുമ്പായിരുന്നു ദിലീപി (29) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 25-ന് വൈകീട്ട് കാണാതായ ദിലീപിന്റെ മൃതദേഹം തൊട്ടടുത്ത ദിവസം വീടിനുസമീപത്തെ തോട്ടില്‍ കണ്ടെത്തുകയായിരുന്നു. മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ നന്നായി നീന്തല്‍ വശമുള്ള

80 വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടും, മതിയായ നഷ്ടപരിഹാരവും പുനരധിവാസവും സാധ്യമാക്കണം; കിനാലൂരില്‍ എയിംസിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

ബാലുശ്ശേരി: എയിംസിനുവേണ്ടി കിനാലൂരില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി നടത്തിയ സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സംസ്ഥാനവ്യവസായ വകുപ്പിന്റെ കൈവശമുള്ള 153 ഏക്കർ ഭൂമിയും കിനാലൂർ, കാന്തലാട് വില്ലേജുകളിൽനിന്നായി 40.68 ഹെക്ടർ സ്വകാര്യഭൂമിയുമാണ് എയിംസിനായി ഏറ്റെടുക്കാൻ തീരുമാനിച്ചത്. കാറ്റാടി, ഏഴുകണ്ടി, കൊയലാട്ടുമുക്ക്, കുറുമ്പോയില്‍, ചാത്തന്‍വീട്, പയറ്റുകാല എന്നീ പ്രദേശങ്ങളിലെ 34 സര്‍വേ നമ്പറുകളിലായാണ് സ്ഥലം വ്യാപിച്ചുകിടക്കുന്നത്.

പള്ളിയിൽ നിസ്ക്കരിക്കാനെത്തിയ ബാലുശേരി കിനാലൂർ സ്വദേശിയുടെ ലാപ്ടോപ്പും ടാബും മോഷ്ടിച്ചു; ടാബ് വിറ്റ് മൊബെെൽ വാങ്ങി, യുവാവ് അറസ്റ്റിൽ

ബാലുശ്ശേരി: കിനാലൂർ സ്വദേശിയായ യുവാവിന്റെ ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിൽ കാരന്തൂർ സ്വദേശി ജാവേദ്ഖാനെ (20) പോലീസ് പിടികൂടി. രണ്ടുദിവസംമുൻപ് പൊറ്റമ്മലിലെ സലഫി മസ്ജിദിൽ നമസ്കരിക്കാനെത്തിയപ്പോഴാണ് ബാ​ഗ് മോഷണം പോയത്. സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന്റെയും മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെയും നേതൃത്വത്തിലാണ് പിടികൂടിയത്. കിനാലൂർ സ്വദേശിയുടെ ടാബും, ലാപ്‌ടോപ്പും മറ്റു വിലപ്പെട്ട

എയിംസിനായി ബാലുശ്ശേരി കിനാലൂരിൽ സർവേ തുടങ്ങി

ബാലുശ്ശേരി: എയിംസ് സ്ഥാപിക്കുന്നതിനു അനുയോജ്യമാണെന്നു കണ്ടെത്തിയ കിനാലൂരിലെ കെഎസ്ഐഡിസിയുടെ കൈവശമുള്ള സ്ഥലത്ത് സർവേ തുടങ്ങി.150 ഏക്കർ സ്ഥലമാണ് സംസ്ഥാന സർക്കാർ എയിംസിനു വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാന സർക്കാരിന്റെ ഉന്നതതല സംഘങ്ങൾ കിനാലൂർ സന്ദർശിച്ചിരുന്നു. ഇതേ തുടർന്നാണ് സർ‌ക്കാർ നിർദേശ പ്രകാരം സർവേ നടപടികൾ തുടങ്ങിയത്. ഉഷ സ്കൂൾ പരിസരത്ത് നിന്ന് കാറ്റാടി കുറുമ്പൊയിൽ

error: Content is protected !!