Tag: keralolsavam
സംസ്ഥാന കേരളോത്സവമായിട്ടും പഞ്ചായത്ത് സ്പോര്‍ട്സ് ഗെയിംസിന് ചെലവാക്കിയ പണം തിരികെ നൽകിയില്ലെന്ന് ആരോപണം; ഇനിയും നീണ്ടുപോയാൽ ചക്കിട്ടപാറ പഞ്ചായത്തിന് മുന്നിൽ നിരാഹാരമിരിക്കുമെന്ന് പ്രതിഷേധക്കാര്‍
ചക്കിട്ടപ്പാറ: കേരളോത്സവം സംസ്ഥാന തലത്തിലേക്ക് കടന്നിട്ടും പരാതി തീരാതെ ചക്കിട്ടപാറ പഞ്ചായത്ത്. നവംബറിൽ നടന്ന പഞ്ചായത്ത് കേരളോത്സവവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. സ്പോർട്സ് ഗെയിംസിന്റെ സാമ്പത്തിക ചെലവുമായി ബന്ധപ്പെട്ടാണ് പ്രോഗ്രാം കണ്‍വീനറും ക്ലബ്ബ് അംഗങ്ങളും ആരോപണവുമായി രംഗത്തെത്തിയത്. നബംബര്‍ ആറ്, ഏഴ്, പന്ത്രണ്ട് തീയ്യതികളിലായി നടന്ന കേരളോത്സവം സ്പോര്‍ട്സ് ഗെയിംസ് മത്സരങ്ങളുടെ ചിലവുകള്‍ താല്‍ക്കാലികമായി
വാശിയേറിയ മത്സരത്തിനൊടുവില്‍ നൊച്ചാടിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി കൂത്താളിക്ക് വിജയം; പേരാമ്പ്ര ബ്ലോക്ക് കേരളോത്സവത്തിന് തുടക്കം കുറിച്ച് ചെറുവണ്ണൂരില്‍ ട്വന്റി-20 ക്രിക്കറ്റ് മത്സരം
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് ചെറുവണ്ണൂരില്‍ ക്രിക്കറ്റ് മത്സരം ആരംഭിച്ചു. ചെറുവണ്ണൂര്‍ നിരപ്പം കുന്ന് സ്റ്റേഡിയത്തില്‍ നടന്ന ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരത്തില്‍ നൊച്ചാട് പഞ്ചായത്തിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി കൂത്താളി പഞ്ചായത്ത് വിജയം കൈവരിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിയ്ക്ക് ആരംഭിച്ച മത്സരത്തില്‍ പേരാമ്പ്ര, ചെറുവണ്ണൂര്‍, നൊച്ചാട്, കുത്താളി
വരും ദിനങ്ങള്‍ കലാകായിക മാമാങ്കത്തിന്റേത്; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് നാളെ തുടക്കം
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് നാളെ തുടക്കം കുറിക്കും. ഡിസംബര്‍ 6 വരെയാണ് പരിപാടി നടക്കുക. നാലു ദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന കലാ കായിക മത്സരങ്ങളാണ് കേരളോത്സവത്തോടനുബന്ധിച്ച് ഒരുക്കുന്നത്. ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തിയ്യതികളിലായി ചക്കിട്ടപ്പാറ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് കായിക മത്സരങ്ങള്‍ നടക്കുക. ട്വന്റിട്വന്റി ക്രിക്കറ്റ് മത്സരം ഫുട്ബോള്‍ മത്സരം, അത് ലറ്റിക്സ്
കേരളോത്സവത്തിന്റെ കലാകായിക മത്സരങ്ങള്‍ തട്ടിക്കൂട്ട് പരിപാടിയാക്കി, യുവാക്കള്‍ക്ക് അവസരം നിഷേധിച്ചു; അരിക്കുളം പഞ്ചായത്തിലെ കേരളോത്സവ നടത്തിപ്പിനെതിരെ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധം
അരിക്കുളം: പഞ്ചായത്തിലെ കേരളോത്സവ നടത്തിപ്പിനെതിരെ വിമര്‍ശനവുമായി അരിക്കുളം പഞ്ചായത്ത് ഓഫീസിനുമുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധം. ‘കേരളോത്സവം ഒരു നാടിനുണര്‍വ്വ് നല്‍കുന്ന ഉത്സവം, എന്നാല്‍ അരിക്കുളം പഞ്ചായത്തില്‍ വ്യക്തി താല്‍പര്യപ്രകാരം നടത്തുന്ന തട്ടിക്കൂട്ട് പരിപാടി’ എന്നാണ് പോസ്റ്ററുകളിലെ ആരോപണം. കേരളോത്സവവുമായി ബന്ധപ്പെട്ട മത്സരങ്ങള്‍ വെറും തട്ടിക്കൂട്ട് പരിപാടിയാക്കി മാറ്റിയെന്നാണ് പോസ്റ്റര്‍ പതിച്ചവരുടെ ആരോപണം. കായിക മത്സരങ്ങളില്‍ ഫുട്‌ബോള്‍,
കലാ-കായിക മത്സരങ്ങളുടെ താളമേളമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022; നവംബര്‍ 18 മുതല്‍ തുടക്കമാവും, മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022- നവംബര്‍ 18 മുതല്‍ 26 വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കേരള സംസ്ഥാന യുവജന ബോര്‍ഡും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായി കലാ-കായിക മത്സരങ്ങളാണ് ഒരുക്കുന്നത്. കായിക മത്സരങ്ങള്‍ നവംബര്‍ 18,19,20 തിയ്യതികളിലും കലാ മത്സരങ്ങള്‍ നവംബര്‍ 24,25,26 തിയ്യതികളിലുമാണ് നടക്കുന്നത്. മത്സരത്തില്‍