Tag: Kerala

Total 50 Posts

ഡല്‍ഹി നോയിഡയില്‍ മലയാളി നഴ്സിനെ പീഡിപ്പിച്ചു: പ്രതി പിടിയില്‍

ഡല്‍ഹി: നോയിഡയില്‍ മലയാളി നഴ്സിനെ പീഡനത്തിന് ഇരയാക്കി. ജോലി തേടിയെത്തിയ നഴ്സിനെ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്. പ്രതി മലയാളിയെന്ന് വിവരം. യുവാവിനെ പെണ്‍കുട്ടി ബന്ധപ്പെട്ടത് മറ്റൊരു സുഹൃത്ത് വഴിയാണെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 23 വയസുകാരിയെ സ്വന്തം ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ഫ്ളാറ്റില്‍ ഇന്റര്‍വ്യൂ നടക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ പ്രതി യുവതിക്ക് ജ്യൂസ് നല്‍കിയാണ്

ഇത്തിള്‍ത്തോട് ഒഴുകുകയായി ചേമഞ്ചേരിയിലൂടെ; കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തോട് ശുചീകരിച്ചു

ചേമഞ്ചേരി: ഇത്തിള്‍ തോടിനു പുതുജീവന്‍ നല്‍കി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്. ജലസ്രോതസുകളുടെ വീണ്ടെടുപ്പിന് ഹരിത കേരളം മിഷന്‍ ആവിഷ്‌കരിച്ച ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ട ക്യാമ്പയിന്റെ ഭാഗമായി ഇത്തില്‍ തോടിനു പുനര്‍ജ്ജന്മം. കണ്ണങ്കണ്ടി ശൈഖ് പള്ളി ഭാഗത്തില്‍ നിന്നുമാണ് ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, ഹരിത കേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി

കൊയിലാണ്ടിയിലും ഇരിങ്ങലിലുമായി രണ്ടു പേര്‍ക്ക് ഷിഗല്ല; പൊതുജനത്തിന് ജാഗ്രതനിര്‍ദേശം

കോഴിക്കോട് : കൊയിലാണ്ടിയിലും ഇരിങ്ങലിലുമായി രണ്ടു പേര്‍ക്ക് ഷിഗല്ല ബാധ. രണ്ടു പേരെയും ചികിത്സയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടേയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ പൊതുജനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്ത് തുടങ്ങി. ജല സാമ്പിളുകള്‍ പരിശോധനക്കയക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ

വാഗ്ദാനങ്ങള്‍ വെറുതെയല്ല,പ്രകടന പത്രികയിലെ 600ല്‍ 570 എണ്ണവും പൂര്‍ത്തിയാക്കി; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 570 എണ്ണവും പൂര്‍ത്തീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കേവലം വാഗ്ദാനങ്ങളല്ലെന്നും അത് നടപ്പാക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഓഖി, നിപ പ്രളയം, കാലവര്‍ഷക്കെടുതി, തുടരുന്ന കൊവിഡ് മഹാമാരി, ഇതിനൊന്നും ഇടവേള ഉണ്ടായിട്ടില്ല. ഇതിനെ നേരിടാനും അതിജീവിക്കാനും നടക്കേണ്ട വികസന കാര്യങ്ങള്‍ നടപ്പാക്കാനും സര്‍ക്കാരിന്

കേരള- കര്‍ണാടക അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണം

കേരള- കര്‍ണാടക അതിര്‍ത്തിയില്‍ നിയന്ത്രണം വീണ്ടും കര്‍ശനമാക്കി കര്‍ണാടക. കൊവിഡ് വ്യാപന സാഹചര്യത്തിലാണ് നടപടി.അതിര്‍ത്തി വഴിയുള്ള യാത്രയ്ക്ക് നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് നിര്‍ദേശം. തലപ്പാടിയില്‍ വാഹന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു പരിശോധിക്കുന്നുണ്ട്. നാളെ മുതല്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കുമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്.

കൊയിലാണ്ടി കോണ്‍ഗ്രസ് തിരിച്ചു പിടിക്കുമെന്ന് കെ.സി.അബു

കൊയിലാണ്ടി: കൊയിലാണ്ടി യുഡിഎഫ് തിരിച്ചു പിടിക്കുമെന്ന് കെ.സി അബു. യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.സി.അബു.കേരളത്തില്‍ യുഡിഎഫ് ഭരണത്തില്‍ വരുമെന്നും അബു കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് യു.രാജീവന്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യാതിഥിയായിരുന്നു. മഠത്തില്‍ അബ്ദു റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി എന്‍.സുബ്രഹ്‌മണ്യന്‍, സി.വി. ബാലകൃഷ്ണന്‍, മഠത്തില്‍ നാണു, ടി.ടി.

കേരളക്കരയിൽ ഇനി സിനിമാക്കാലം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം, ആദ്യദിനം 18 ചിത്രങ്ങൾ

തിരുവന്തപുരം: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേള നാളെ തിരുവനന്തപുരത്ത് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുക. കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും മികച്ച സിനിമകളാണ് ആസ്വാദകരെ കാത്തിരിക്കുന്നതെന്നാണ് ചലച്ചിത്ര അക്കാദമി ഉറപ്പ് നല്‍കുന്നു. രാജ്യാതിര്‍ത്തികള്‍ അടഞ്ഞ, ലോക്ക്ഡൗണുകളില്‍ ജീവിതം തകര്‍ന്ന മഹാമാരിക്കാലത്തെ മേളയില്‍, ആദ്യദിനം അതിരുകള്‍ ഭേദിച്ച വെളിച്ചമായി ലോകം കേരള മേളയുടെ സ്‌ക്രീനില്‍

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് കൂട്ടി

തിരുവന്തപുരം: കേരളത്തില്‍ കോവിഡ് പരിശോധനാ നിരക്ക് കൂട്ടി. ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്കാണ് വര്‍ധിപ്പിച്ചത്. ആദ്യം 1500 രൂപയായിരുന്ന പരിശോധനാ നിരക്ക് 200 രൂപ കൂട്ടി 1700 രൂപയാക്കി. ആര്‍ടിപിസിആര്‍ പരിശോധനയുടെ ആദ്യ നിരക്ക് 2750 രൂപയായിരുന്നു. ഈ തുക നാലു തവണയായി കുറച്ച് ആരോഗ്യ വകുപ്പാണ് 1500ല്‍ എത്തിച്ചത്. ഈ നിരക്ക് പ്രായോഗികമല്ലെന്ന് കാട്ടി സ്വകാര്യ

റിപ്പബ്ലിക് ദിനാഘോഷത്തിൽ കേര സമൃദ്ധിയുമായി കേരള ടാബ്ലോ; കൊയര്‍ ഓഫ് കേരള

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ കേരളം ഒരുക്കുന്ന കൊയര്‍ ഓഫ് കേരള ഫ്ളോട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 26നു രാജ്പഥില്‍ നടക്കുന്ന 72ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പൂര്‍ണ്ണ ഡ്രസ് റിഹേഴ്സലും ഇന്നു രാവിലെ രാജ്പഥില്‍ നടന്നു. രണ്ടുഭാഗങ്ങളായി തയ്യാറാക്കിയ ഫ്ളോട്ടിന്റെ മുന്‍ഭാഗത്ത് തേങ്ങയുടെയും തൊണ്ടിന്റെയും ചകിരിയുടെയും പശ്ചാത്തലത്തില്‍ കേരളത്തിലെ പരമ്പരാഗത കയര്‍ നിര്‍മ്മാണ ഉപകരണമായ റാട്ടും കയര്‍

വിവാഹത്തിന് പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ മാറ്റം; 200 പേര്‍ വരെയാകാം

തിരുവനന്തപുരം: വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ മാറ്റം. ഇനി മുതല്‍ വിവാഹത്തിന് 200 പേര്‍ക്ക് വരെ പങ്കെടുക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കി. പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹ ചടങ്ങുകളില്‍ ഹാളില്‍ 100 പേര്‍ക്ക് പങ്കെടുക്കാം. ചടങ്ങുകള്‍ നടക്കുന്നത് പുറത്ത് തുറസ്സായ സ്ഥലങ്ങളിലാണെങ്കില്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം. കോവിഡ് പശ്ചാത്തലത്തില്‍ വിവാഹ

error: Content is protected !!