Tag: Kerala
അതീവ ജാഗ്രത, ടൗട്ടോ ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലികാറ്റായി മാറും : ഡോ.പി.സതിദേവി
ടൗട്ടോ ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലികാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ പ്രവാചന വിഭാഗം മേധാവി ഡോ.പി.സതിദേവി പറഞ്ഞു. ടൗട്ടോ ചുഴലിക്കറ്റ് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ പ്രവാചന വിഭാഗം മേധാവി അറിയിച്ചു. അതിതീവ്ര മഴയ്ക്ക് പുറമെ സംസ്ഥാനത്ത് വളരെ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇന്നും
മികച്ച സേവനവുമായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’പദ്ധതി
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം സമൂഹത്തിനു മേല്‍ ഏല്പിക്കുന്ന മാനസിക സമ്മര്‍ദ്ദത്തിന്റെ തീവ്രത കുറയ്ക്കാന്‍ ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ എന്ന സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് പരിപാടിയുമായി കേരള സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് ടീം വളരെ പ്രധാനപ്പെട്ട സേവനമാണ് നല്‍കി വരുന്നത്. ഓരോ ജില്ലയിലേയും മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ടീമിന്റെ നേതൃത്വത്തിലാണ് ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’
കൊവിഡ് പ്രതിരോധം കടുപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ
കോഴിക്കോട്: കൊവിഡ് പ്രതിരോധം കടുപ്പിക്കേണ്ട സാഹചര്യമെന്ന് മന്ത്രി കെ. കെ ശൈലജ. നിയന്ത്രണങ്ങള്‍ തുടരും. എല്ലാ ആശുപത്രികളും സജ്ജമാക്കും. മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട് പറഞ്ഞു. ഐസിയുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഗുരുതര രോഗികളെയാണ് മെഡിക്കല്‍ കോളജുകളില്‍ ചികിത്സിക്കുക. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ പലതും രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ പൂട്ടിയിരുന്നു. ഇത് ആവശ്യം
കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന പൊലീസ് പരിശോധന
തിരുവനന്തപുരം: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നത് കണക്കിലെടുത്ത് നിയന്ത്രണം കടുപ്പിച്ച് കേരളം. ഇന്ന് മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശം. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇന്നലെ ചേര്‍ന്ന കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒരാഴ്ച്ചത്തെ ക്വാറന്റൈന്‍ കര്‍ശനമാക്കി.
കോഴിക്കോട് ജില്ലയില്‍ 1,49,500 കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടിയെത്തി
തിരുവനന്തപുരം : സംസ്ഥാനത്ത് 5,57,350 ഡോസ് കൊവീഷീല്‍ഡ് വാക്‌സിനുകള്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് .തിരുവനന്തപുരത്ത് 1,89,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 2,18,850 ഡോസ് വാക്‌സിനുകളും കോഴിക്കോട് 1,49,500 ഡോസ് വാക്‌സിനുകളുമാണ് എത്തിച്ചത്. സംസ്ഥാനത്ത് ഇതുവരെ 25,19,549 പേര്‍ ഒരു ഡോസ് വാക്‌സിനും 3,82,242 പേര്‍ രണ്ട് ഡോസ് വാക്‌സിനും ഉള്‍പ്പെടെ ആകെ 29,01,791 പേര്‍
കിറ്റും പെന്‍ഷനും വോട്ടിന് വേണ്ടിയല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യകിറ്റ്,പെന്‍ഷന്‍ എന്നിവ പ്രതിപക്ഷം മുടക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റും പെന്‍ഷനും വോട്ടിന് വേണ്ടിയല്ല, ജനങ്ങള്‍ക്ക് ആശ്വാസത്തിനാണെന്നും കിറ്റ് വിതരണം എന്ന തീരുമാനം തെരഞ്ഞെടുപ്പിന്റെ തലേന്നുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് സ്ഥലകാലബോധം നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ വാദികളുടെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ലെന്നും ആര്‍.എസ്.എസ് വോട്ട് ലക്ഷ്യമിടുന്നു എന്നതിന്റെ
സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്യും
തിരുവനന്തപുരം : സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്യും. മാര്‍ച്ചിലെ 1500 രൂപയും ഏപ്രിലിലെ വര്‍ധിപ്പിച്ച 1600 ഉം ചേര്‍ത്ത് 3100 രൂപയാണ് കൈയ്യിലെത്തുക. ഈസ്റ്റര്‍, വിഷു പ്രമാണിച്ചാണ് പരമാവധി നേരത്തെ എല്ലാവര്‍ക്കും പെന്‍ഷന്‍ എത്തിക്കുന്നത്. ബാങ്ക് അക്കൗണ്ട് വഴി പണം ലഭിക്കുന്നവര്‍ക്ക് മാര്‍ച്ചിലെ തുക ഇന്ന് മുതല്‍ അക്കൗണ്ടിലെത്തും. സഹകരണ സംഘങ്ങള്‍വഴി
ഹൈക്കോടതിയില്‍ ബിജെപിക്ക് തിരിച്ചടി
കൊച്ചി : ബിജെപി സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ പത്രിക തള്ളിയ വരണാധികാരിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നാണ് ഹൈക്കോടതിയുടെ വാദം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ വരണാധികാരിക്കാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച പൂര്‍ണ അധികാരമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ അനുകൂലിക്കുകയായിരുന്നു കോടതി. ഇതോടെ തലശേരിയിലും, ഗുരുവായൂരും താമര ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫലം പ്രഖ്യാപനം
കേരളത്തില്‍ ഇന്ന് 1875 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവനന്തപുരം 155, എറണാകുളം 154, കോട്ടയം 144, മലപ്പുറം 139, പത്തനംതിട്ട 115, ഇടുക്കി 112, ആലപ്പുഴ 108, കാസര്‍ഗോഡ് 79, പാലക്കാട് 77, വയനാട് 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ
തിരുവനന്തപുരം വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്ത് പുറംകടലില്‍ മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. നീണ്ടകരയില്‍ നിന്നും പുറപ്പെട്ട വള്ളത്തിലുണ്ടായിരുന്ന ആറു തൊഴിലാളികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വള്ളത്തിലിടിച്ചത് ഓറഞ്ച് വിക്ടോറിയ എന്ന വിദേശ കപ്പലാണെന്ന് തിരിച്ചറിഞ്ഞു. കപ്പലിന്റെ സഞ്ചാരപാത കണ്ടെത്തിയെങ്കിലും എവിടെയെത്തി എന്നത് സംബന്ധിച്ച് വ്യക്തത കൈവരിക്കാനായിട്ടില്ല. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ നീണ്ടകര കോസ്റ്റല്‍ പൊലീസ് കപ്പലിനെതിരെ കേസെടുത്തു