Tag: Kerala University
ലഹരി ഉപയോഗിക്കുന്നവർക്ക് പ്രവേശനം അനുവദിക്കില്ലെന്ന തീരുമാനവുമായി കേരള സർവകലാശാല; വിദ്യാർത്ഥികൾ സത്യവാങ്മൂലം നൽകണം
തിരുവനന്തപുരം: വിദ്യാർഥികൾ ലഹരി ഉപയോഗിക്കില്ല എന്നുറപ്പാക്കാൻ നടപടിയുമായി കേരള സർവകലാശാല. ഇനി മുതൽ സർവകലാശാലയിൽ പഠിക്കണമെങ്കിൽ വിദ്യാർഥ്ഥികൾ ‘ലഹരി ഉപയോഗിക്കില്ല’ എന്ന സത്യവാങ്മൂലം നൽകണം. സർവകലാശാലാ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സാഹചര്യത്തിലാണ് കേരള വൈസ് ചാൻസലർ (വിസി) ഡോ. മോഹനൻ കുന്നുമ്മൽ ഇക്കാര്യം വ്യക്തമാക്കിയത്. ‘മയക്കുമരുന്നിന്റെ കാര്യത്തിൽ ഏറ്റവും വലിയ നടപടിയാണ് കേരള സർവകലാശാല
കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിപ്പ്. ഏപ്രില്‍ 3, 4 തീയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളാണ് മാറ്റിയത്. ബിഎ /ബിഎസ്സി / ബികോം പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള സര്‍വകലാശാല അറിയിച്ചു.
പിണറായി വിജയൻ ക്യാംപസുകളിലേക്ക്
തിരുവനന്തപുരം: വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ ക്യാംപസുകളിലേക്ക് എത്തുന്നു. നവകേരളം-യുവകേരളം-ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തിലാണ് മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളുമായി ആശയ സംവാദം നടത്തുക. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ അഞ്ച് യൂണിവേഴ്സിറ്റി ക്യാംപസുകളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്. ഫെബ്രുവരി 1, 6, 8, 11 തിയതികളിലായാണ് മുഖ്യമന്ത്രി