Tag: Kerala Police
കണ്ണൂരില്‍ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ
കണ്ണൂര്‍: ചെറുപുഴയില്‍ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. ഭൂദാനം സ്വദേശിയായ നാരായണീയെയാണ് മകന്‍ സതീശന്‍ കൊല്ലാന്‍ ശ്രമിച്ചത്. ക്യാന്‍സര്‍ ബാധിതയായ അമ്മയെ പരിചരിക്കാന്‍ കഴിയാത്തതിനാലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ നാരായണിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അവരും സുരക്ഷിതരായി വേണം യാത്ര ചെയ്യാന്‍; കുട്ടികള്‍ക്ക് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും വേണമെന്ന് കേരള പൊലീസ്
കോഴിക്കോട്: ഇരുചക്ര വാഹന യാത്രകളിലും കാര്‍ യാത്രകളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസ്. യാത്രക്കാരായ കുട്ടികള്‍ക്കും ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും വേണമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളെയും കൊണ്ട് പോകുന്ന യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 2019 ല്‍ ഭേദഗതി ചെയ്യപ്പെട്ട മോട്ടോര്‍ വാഹന നിയമപ്രകാരം നാല് വയസിന്
പ്രമുഖ യുവ തമിഴ്‌നടന്റെ ഫാൻസ് വാട്സാപ്പ് ഗ്രൂപ്പ് വഴി പരിചയം, വിവാഹിതയുമായി ഒളിച്ചോടി, കോഴിക്കോട് സ്‌റ്റേഷനിലെത്തിയപ്പോള്‍ വാക്ക് തർക്കം പിന്നാലെ മനംമാറ്റം; യുവാവ് കൈഞരമ്പ് മുറിച്ചു
കോഴിക്കോട്: കാണാതായ യുവതിക്കൊപ്പം കോഴിക്കോട് സിറ്റി വനിതാ പൊലീസ് സ്റ്റേഷനില്‍ ഹാജരായ യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിയും വിവാഹിതയുമായ യുവതിയ്‌ക്കൊപ്പമാണ് നിലമ്പൂര്‍ സ്വദേശിയായ യുവാവ് സ്റ്റേഷനിലെത്തിയത്. വ്യാഴാഴ്ച മുതല്‍ യുവതിയെ കാണാതായതിന് തിരുവനന്തപുരം പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. പൊലീസ് ഇവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടയിലാണ്
നിരന്തരം ദ്രോഹിക്കുന്നു, കള്ളക്കേസുകളില്‍ കുടുക്കാനും ശ്രമം; എസ്.ഐ കുടുംബം തകര്‍ക്കുന്നുവെന്നാരോപിച്ച് ഡി.ഐ.ജിക്ക് എടച്ചേരി സ്വദേശിയുടെ പരാതി
വടകര: എസ്.ഐ കുടുംബം തകര്‍ക്കുന്നുവെന്നാരോപിച്ച് കണ്ണൂര്‍ റെയിഞ്ച് ഡി.ഐ.ജി.ക്ക് അച്ഛന്റെയും മക്കളുടെയും പരാതി. എടച്ചേരി സ്വദേശി കണ്ടിയില്‍ നിജേഷും മക്കളുമാണ് പരാതി നല്‍കിയത്. നേരത്തെ എടച്ചേരി സ്‌റ്റേഷനിലുണ്ടായിരുന്ന ഇപ്പോള്‍ വയനാട് എസ്.ഐയായി ജോലി ചെയ്യുന്ന ജീവനക്കാരനെതിരെയാണ് പരാതി. മക്കള്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് നിജേഷിന്റെ പേരില്‍
കൊലപാതകമടക്കമുള്ള കേസുകളില്‍ പ്രതികളായവര്‍ ഒളിച്ചുതാമസിക്കുന്ന സ്ഥിതി; കോഴിക്കോട് ജില്ലയിലെ എല്ലാ ഇതരസംസ്ഥാന തൊഴിലാളികളുടെയും വിവരം ശേഖരിക്കാന്‍ പൊലീസ് തീരുമാനം
കോഴിക്കോട്: ജില്ലയിലെ പണിയെടുത്ത് താമസിക്കുന്ന എല്ലാ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കാന്‍ പൊലീസ് തീരുമാനം. ഡപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് വിവരശേഖരണം നടത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന നിരവധി ഏജന്റുമാര്‍ ഇവിടെയുണ്ട്. ഇവരെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. പൊലീസ് അന്വേഷണം വരുന്നുണ്ടെന്ന് മനസ്സിലാക്കിയ പല തൊഴിലാളികളും ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് മടങ്ങുകയാണ്.
വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നടുവണ്ണൂര്‍ സ്വദേശി എ.നൗഷാദിന്
പേരാമ്പ്ര: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നടുവണ്ണൂര്‍ മൂലാട് സ്വദേശിയും തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുമായ എ.നൗഷാദിന്. പൊലീസ് സേനയിലെ സേവനത്തിന് സംസ്ഥാന തലത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണിത്. പോലിസ് സേനയിലെ സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിനാണ് അംഗീകാരം. കണ്ടത്തുവയല്‍ കൊലപാതക കേസിലെ പ്രതിയെ പിടികൂടിയതിന് 2018ല്‍ സംസ്ഥാന പോലിസ്
‘പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നു, വീടുകളില്‍ കയറി നരനായാട്ട്’; പേരാമ്പ്ര ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ യു.ഡി.എഫ്
പേരാമ്പ്ര: പേരാമ്പ്ര ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ യു.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ജൂലൈ മൂന്നിനാണ് മാര്‍ച്ച് നടത്തുക. തങ്ങളുടെ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരെയും വീടുകളില്‍ കയറി പൊലീസ് നടത്തുന്ന നരനായാട്ടിനെതിരെയുമാണ് യു.ഡി.എഫ് മാര്‍ച്ച്. പേരാമ്പ്ര നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സി.പി.എം അക്രമങ്ങളില്‍ പൊലീസ് നിസംഗത പാലിക്കുകയാണ്. കോണ്‍ഗ്രസ്, ലീഗ് ഓഫീസുകള്‍
ഹഫീലിന്റെ സ്മാഷുകള്‍ക്ക് ഇനി എസ്.ഐ റാങ്കിന്റെ തിളക്കം; കേരള പൊലീസിന്റെ വോളിബോള്‍ ടീം അംഗമായ പൈതോത്ത് സ്വദേശിക്ക് സ്ഥാനക്കയറ്റം
പേരാമ്പ്ര: കേരള പൊലീസിന്റെ വോളിബോള്‍ ടീം അംഗമായ പേരാമ്പ്രക്കാരന് സ്ഥാനക്കയറ്റം. പൈതോത്ത് സ്വദേശി ഹഫീൽ വി.പിയ്ക്കാണ് സബ് ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചത്. പേരാമ്പ്ര പൈതോത്ത് സ്വദേശിയാണ് ഹഫീല്‍. കേരള വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഹഫീല്‍ പിന്നീട് പൊലീസ് ടീമിലെത്തുകയായിരുന്നു. ഹസന്റെയും സുലൈഖയുടെയും മകനാണ് ഹഫീൽ. മുനീറയാണ് ഭാര്യ. ഹനാൻ ഹഫീൽ, ഹാലിയ ഹഫീൽ, ഹെബ ഹഫീൽ എന്നിവർ
മൂന്ന് ദിവസം മൊബൈലിൽ നോക്കിയിരുന്ന് മുറിയിൽ നിന്ന് പുറത്തിറങ്ങാതെ കോഴിക്കോട്ടുകാരനായ കുട്ടി, തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചത് കേരള പൊലീസിന്റെ ‘ചിരി’; രണ്ട് വർഷത്തിനിപ്പുറം നിരവധി പേരെ ചേർത്ത് പിടിച്ച കഥകളുണ്ട് ‘ചിരി’ക്ക് പറയാൻ
കോഴിക്കോട്: പൊലീസിന്റെ നേതൃത്വത്തിലാരംഭിച്ച കൗണ്‍സലിങ് പദ്ധതി ‘ചിരി’യിലൂടെ ഒട്ടേറെപ്പേര്‍ക്ക് സാന്ത്വനം പകരാനായെന്ന് കണക്കുകള്‍. രണ്ടുവര്‍ഷത്തിനിടെ പദ്ധതിയിലേക്ക് വിളിച്ചത് മുപ്പതിനായിരത്തോളം പേരാണ്. 2020 ജൂലൈയില്‍ ആരംഭിച്ച ‘ചിരി’യിലേക്ക് ഞായറാഴ്ചവരെ 29,508 കോളുകളാണ് വന്നത്. ഇതില്‍ 10,804 എണ്ണം കുട്ടികള്‍ വലിയ സംഘര്‍ഷത്തിലായതിന്റേതും ബാക്കി 18,000 ത്തില്‍ കൂടുതല്‍ വിവരങ്ങളറിയാനും സൗഹൃദ സംഭാഷണത്തിനുമായിരുന്നു. കോവിഡ് കാലത്ത് കുട്ടികളിലുണ്ടായ എല്ലാ
ഇല്ലാത്ത ബന്ദിന്‍റെ പേരില്‍ ജാഗ്രതാ നിര്‍ദേശം; ആശയക്കുഴപ്പമുണ്ടാക്കി കേരള പൊലീസ്
കോഴിക്കോട്: സംസ്ഥാനത്ത് പ്രഖ്യാപിക്കാത്ത ബന്ദിന്‍റെ പേരില്‍ പൊലീസ് ഇറക്കിയ ജാഗ്രതാ നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കി. ബന്ദ് പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ക്ക് ഉൾപ്പെടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ നിര്‍ദേശമാണ് സംസ്ഥാനത്തു പൊലീസ് പുറത്തുവിട്ടത്. അനാവശ്യമായി കടയടപ്പിക്കുന്നവരെ അറസ്റ്റു ചെയ്യുമെന്നാണ് കേരള പൊലീസിന്റെ വാര്‍ത്താക്കുറിപ്പ്. സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെ പൊലീസിന്‍റെ ജാഗ്രതാ നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കി. പൊലീസ് വാര്‍ത്താക്കുറിപ്പിറക്കിയത് മുഖ്യമന്ത്രിയുടെ