Tag: Kerala Police
നാദാപുരത്ത് അഭിഭാഷകന്റെ ഓഫീസിൽകയറി ആക്രമണം; എടച്ചേരി സ്വദേശി പിടിയില്‍
നാദാപുരം: അഭിഭാഷകനെ ഓഫീസില്‍ കയറി അക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. എടച്ചേരി സ്വദേശി കണിയാന്റെ പറമ്പത്ത് ആഷിഖിനെ (29)യാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി അഭിഭാഷകനും ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ പി.സി ലിനീഷിനെയാണ് പ്രതി അക്രമിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. കോർട്ട് റോഡിലുള്ള ലിനീഷിന്റെ ഓഫീസിൽക്കയറിയാണ് പ്രതി
വ്യാജരേഖയുണ്ടാക്കി പതിനാറുകാരിയെ 40കാരൻ വിവാഹം കഴിച്ചു; വടകര പുതിയാപ്പ് സ്വദേശിയായ നവവരനും ഇടനിലക്കാരനും അറസ്റ്റിൽ
മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വ്യാജരേഖയുണ്ടാക്കി വിവാഹം കഴിച്ച നവവരനും വിവാഹം കഴിപ്പിക്കാന്‍ ഇടനില നിന്നയാളും അറസ്റ്റില്‍. പെൺകുട്ടിയെ വിവാഹം ചെയ്ത വടകര പുതിയാപ്പ് കുയ്യടിയിൽ വീട്ടിൽ കെ. സുജിത്ത് (40), ഇടനിലക്കാരൻ പൊഴുതന അച്ചൂരാനം കാടംകോട്ടിൽ വീട്ടിൽ കെ.സി. സുനിൽകുമാർ (36) എന്നിവരാണ് അറസ്റ്റിലായത്. മാനന്തവാടി സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീമിന്റെ
തണ്ണീർപന്തലിൽ മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച് പണം കവർന്ന സംഭവം; പ്രതി അറസ്റ്റില്‍
നാദാപുരം: തണ്ണീർപന്തലില്‍ മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച് പണം കവർന്ന കേസില്‍ പ്രതി അറസ്റ്റില്‍. തണ്ണീർപന്തൽ സ്വദേശി കപ്പള്ളി താഴെ രാംജിത്തിനെയാണ് (27) നാദാപുരം എസ്ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. തണ്ണീർ പന്തലിലെ ടി.ടി ഫ്രൂട്ട് സ്റ്റാള്‍ ഉടമ താവോടിത്താഴെ ഇബ്രാഹിം (53)
ചോമ്പാല ഹാര്‍ബറിലെ കാന്റീന്‍ സാമൂഹ്യവിരുദ്ധര്‍ അടിച്ചു തകര്‍ത്തു; അന്വേഷണം ആരംഭിച്ച് പൊലീസ്
ഒഞ്ചിയം: ചോമ്പാല്‍ ഹാര്‍ബറിലെ ഹാര്‍ബര്‍ വകുപ്പിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന്‍ സാമൂഹ്യ വിരുദ്ധ സംഘം അടിച്ചു തകര്‍ത്തു. ചോമ്പാവട്ടക്കണ്ടി രാജന്‍ നടത്തുന്ന കാന്റീനാണ് കഴിഞ്ഞ ദിവസം അടിച്ചു തകര്‍ത്തത്. ഫര്‍ണിച്ചറുകളും ജനലുകളും അലമാരകളും വ്യാപാര സാമഗ്രികളും തകര്‍ത്തിട്ടുണ്ട്. കാന്റീന് തൊട്ടടുത്ത സിസിടിവിയില്‍ അക്രമണദൃശ്യങ്ങള്‍ പതിഞ്ഞതായാണ് വിവരം. സംഭവത്തില്‍ ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹാര്‍ബര്‍
കേരള പൊലീസിന്റെ പ്രവർത്തനം മാതൃകാപരം, ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെടല്‍ നടത്തണം; ഇരിങ്ങലിലെ കെപിഒഎ വേദിയില്‍ മുഖ്യമന്ത്രി
വടകര: കേരള പൊലീസിന്റെ പ്രവർത്തനം മാതൃകാപരമെന്ന് മുഖ്യമന്ത്രി. മൂന്ന് ദിവസങ്ങളിലായി ഇരിങ്ങല്‍ സര്‍ഗാലയില്‍ നടന്നുവരുന്ന കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 34-)ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സൈബര്‍ കേസുകള്‍ അതിവിദഗ്ദമായി തെളിയിക്കാനും വിദേശങ്ങളില്‍ പോയടക്കം തെളിവെടുക്കാനും കഴിയുന്ന രീതിയിലേക്ക് കേരള പോലീസ് ഉയര്‍ന്നിരിക്കുന്നു. സേനയെ നവീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊല്ലം നല്ല ഫലം
‘പോലീസിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് മറ്റുള്ളവര്‍ കൊണ്ടുപോവുന്നു, വയനാട്ടില്‍ പോലും ആദ്യമെത്തിയത് പോലീസ്’; വടകരയിലെ പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ എഡിജിപി
വടകര: പോലീസിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് മറ്റുള്ളവര്‍ കൊണ്ടുപോകുന്നുവെന്ന് എഡിജിപി എംആര്‍ അജിത്ത് കുമാര്‍. വടകരയില്‍ നടക്കുന്ന പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ ദുരന്തത്തെക്കുറിച്ച് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വയനാട്ടില്‍ പോലും ആദ്യം എത്തിയത് പോലീസുകാരാണ്. എന്നാല്‍ പോലീസിന് ഫോട്ടോ എടുക്കാന്‍ അറിയില്ല. അതിനുള്ള ആളും പോലീസിനില്ല. മറ്റ് സേനാവിഭാഗങ്ങള്‍ ഫോട്ടോ
‘ജനങ്ങളെ സഹായിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു ജോലി വേറെയില്ല’; മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ തിളക്കത്തില്‍ ഇരിക്കൂര്‍ ബ്ലാത്തൂര്‍ സ്വദേശി ദിനേശ്
കണ്ണൂര്‍: ആഗ്രഹിച്ച് സ്വന്തമാക്കിയ ജോലിക്ക് അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇരിക്കൂര്‍ ബ്ലാത്തൂര്‍ സ്വദേശിയായ ദിനേഷ്. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലാണ് ദിനേഷിനെ തേടിയെത്തിരിക്കുന്നത്. പഠനകാലത്ത് തന്നെ പോലീസുകാരനാവണം എന്നതായിരുന്നു ആഗ്രഹം. അതുകൊണ്ടുതന്നെ സ്വപ്‌നം നേടിയെടുക്കാനുള്ള പരിശ്രമങ്ങളായിരുന്നു പിന്നീടുള്ള നാളുകളെല്ലാം. ഏറ്റവുമൊടുവില്‍ 2008ല്‍ എസ്.ഐയായി കണ്ണൂര്‍ പെരിങ്ങോം സ്‌റ്റേഷനില്‍ ജോയിന്‍ ചെയ്തു. ഇന്ന് തിരിഞ്ഞ്‌നോക്കുമ്പോള്‍ സംഭവബഹുലമായിരുന്നു
‘കൂട്ടുകാരുടെ സന്തോഷത്തിന് ഒരു കൈ സഹായം’; കണ്ണൂര്‍ ജില്ലാ ജയിലിലേക്ക് ബീഡിക്കെട്ടുകള്‍ വലിച്ചെറിഞ്ഞ മുൻ തടവുകാരൻ പിടിയിൽ
കണ്ണൂര്‍: ജില്ലാ ജയിലിലേക്ക് ബീഡിക്കെട്ട് എറിഞ്ഞ യുവാവ് പിടിയില്‍. തിരുവല്ല സ്വദേശി അരവിന്ദ് കൃഷ്ണനാണ് അറസ്റ്റിലായത്. ജയിലിനുള്ളിലേക്ക് ബീഡിക്കെട്ട് എറിയുന്നത് കണ്ട ജയില്‍ ജീവനക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു. ജയിലിലെ മുന്‍ തടവുകരാനാണ് പിടിയിലായ അരവിന്ദ്. മൂന്ന് വലിയ ബോക്‌സുകളിലുള്ള ബീഡികളും ഇരുപതോളം പാക്കറ്റുകളുമാണ് ഇയാള്‍ എറിഞ്ഞുകൊടുത്തത്. ജയിലിന് പുറത്തെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന ഷെഡ്ഡിന് സമീപത്ത് നിന്ന്
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: അഞ്ച് പ്രതികള്‍ക്കെതിരെ പൊലീസിന്റെ കുറ്റപത്രം
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. അറുപത് ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. പരാതിക്കാരിയെ ശാരീരികമായി ഉപദ്രവിച്ചെന്നു പറയുന്ന രാഹുലാണ് കേസില്‍ ഒന്നാം പ്രതി. കുട്ടിയെ മാനസികമായി ഉപദ്രവിച്ച രാഹുലിന്റെ അമ്മയും സഹോദരിയും രണ്ടും മൂന്നും പ്രതികളാണ്. രാഹുലിനെ നാടുവിടാന്‍ സഹായിച്ച സുഹൃത്തായ രാജേഷും പന്തീരങ്കാവ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ
കുട്ടികള്‍ക്കെന്താ പോലീസ് സ്റ്റേഷനിൽ കാര്യം ? എടച്ചേരി പോലീസ് സ്റ്റേഷനിലെത്തി ഓർക്കാട്ടേരി എൽ.പി സ്‌ക്കൂളിലെ കുട്ടികൾ
ഓര്‍ക്കാട്ടേരി: വാര്‍ത്തകളിലും കഥകളിലും മാത്രം കണ്ട് പരിചയമുള്ള പോലീസ് സ്‌റ്റേഷനിലേക്ക് ഒരു ദിവസം പോകാമെന്ന് അധ്യാപകര്‍ പറഞ്ഞത് മുതല്‍ ഓര്‍ക്കാട്ടേരി എല്‍.പി സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ആവേശത്തിലായിരുന്നു. പിന്നാലെ ഓരോ ദിവസവും അവര്‍ എണ്ണിയെണ്ണി കാത്തിരുന്നു. ഒടുവില്‍ ഇന്ന് രാവിലെ എടച്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് പോകുമ്പോള്‍ ചിലരുടെ മുഖത്ത് അല്‍പം ഭയമുണ്ടായിരുന്നു. എന്നാല്‍ മധുരവുമായി