Tag: Kayanna
കായണ്ണയില്‍ ആശങ്കയുയര്‍ത്തി കൊവിഡ്: പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണ്‍; വിശദമായി നോക്കാം പഞ്ചായത്തില്‍ അനുവദനീയമായത് എന്തെല്ലാമെന്നും നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്നും
കായണ്ണ ബസാര്‍: കായണ്ണ ഗ്രാമ പഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കിയുള്ള പ്രത്യേകമായ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. 8.45 ശതമാനമാണ് കായണ്ണ പഞ്ചായത്തിലെ കഴിഞ്ഞ ആഴ്ചയിലെ ഡബ്ല്യൂ.ഐ.പി.ആര്‍ നിരക്ക്. എട്ട് ശതമാനത്തിന് മുകളില്‍ ഡബ്ല്യൂ.ഐ.പി.ആര്‍
കായണ്ണ പഞ്ചായത്തിലെ ക്വാറിയുടെ പ്രവര്‍ത്തനം ജനജീവിതത്തിന് ഭീഷണി; ക്വാറിക്ക് സ്റ്റോപ് മെമ്മോ നല്‍കണം, ഓഗസ്റ്റ് 16 മുതല്‍ റിലേ സത്യാഗ്രഹം
കൂരാച്ചുണ്ട്: കായണ്ണ പഞ്ചായത്തിലെ ആറാം വാർഡിൽ ഒട്ടേറെ വീടുകൾക്കും സ്ഥാപനങ്ങൾക്കും ഭീഷണിയായ കരിങ്കൽ ക്വാറിക്ക് സ്റ്റോപ് മെമ്മോ നൽകണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റി ഓഗസ്റ്റ് 16 മുതൽ കായണ്ണ പഞ്ചായത്തിനു മുൻപിൽ റിലേ സത്യഗ്രഹം ആരംഭിക്കും. പ്രദേശവാസികൾക്ക് ഭീഷണിയായ ക്വാറി പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് മാസങ്ങളായി നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പാറ പൊട്ടിക്കൽ തുടരുകയാണ്. ചെയർമാൻ ഐപ്പ് വടക്കേത്തടം
പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികളില്‍ വന്‍വര്‍ധനവ്; ഇന്ന് 226 പേര്‍ക്ക് കൊവിഡ്, ആശങ്കയുയര്‍ത്തി കായണ്ണ, ചങ്ങരോത്ത്, പേരാമ്പ്ര എന്നിവിടങ്ങളിലെ കൊവിഡ് വ്യാപനം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 226 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 226 എന്ന കണക്ക്. കായണ്ണ, ചങ്ങരോത്ത് എന്നീപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 31ുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ലാത്ത്. ചങ്ങരോത്ത് മൂന്ന് പേരുടെയും ചെറുവണ്ണൂരില്‍ ഒരാളുടെയും രോഗ
തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും ചങ്ങരോത്ത് കാറ്റഗറി ഡിയില്‍ തുടരുന്നു; മേപ്പയ്യൂര്‍ കായണ്ണയും ഉള്‍പ്പെടെ പേരാമ്പ്ര മേഖലയിലെ അഞ്ച് പഞ്ചായത്തുകള്‍ ഡി കാറ്റഗറിയില്‍, വിശദമായി നോക്കാം ഇവിടങ്ങളിലെ നിയന്ത്രണങ്ങളും ഇളവുകളും എന്തെല്ലാമെന്ന്
പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ പുതിയ കാറ്റഗറി തീരുമാനമായി. കഴിഞ്ഞ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി അനുസരിച്ചാണ് പഞ്ചായത്തുകളെ പുതിയ കേറ്റഗറിയായി തിരിച്ചത്. ഇത് അടിസ്ഥാനമാക്കിയാണ് വരുന്ന ആഴ്ചയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവുക. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ ഉള്ള പഞ്ചായത്തുകള്‍ കാറ്റഗറി ഡിയിലാണ് ഉള്‍പ്പെടുക.
അപകടാവസ്ഥയിലായ കെട്ടിടം കുട്ടികളുടെ ജീവന് ഭീഷണി; കായണ്ണയിലെ പരവന്‍ചാല്‍ അങ്കണവാടിക്ക് പുതിയ കെട്ടിടം വേണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍
കായണ്ണബസാർ: കായണ്ണ ഗ്രാമപഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പരവന്‍ചാല്‍ അങ്കണവാടിക്കെട്ടിടം കാലപ്പഴക്കത്താല്‍ അപകടാവസ്ഥയില്‍. കെട്ടിടത്തിന്റെ ദയനീയാവസ്ഥയും സൗകര്യക്കുറവും നിര്‍മാണത്തിലെ അപാകവും കാരണം ഗ്രാമത്തിലെ കൊച്ചുകുട്ടികളും ജീവനക്കാരുമാണ് ദുരിതം അനുഭവിക്കുന്നത്. കെട്ടിടത്തിന് 36 വർഷത്തെ പഴക്കമുണ്ട്. മുൻവാർഡ് അംഗമായിരുന്ന അധ്യാപകൻ തെരുവത്ത് മുഹമ്മദ് സൗജന്യമായി നൽകിയ രണ്ടുസെൻറ് സ്ഥലത്ത് നാട്ടുകാർ പിരിവെടുത്തും സമ്മാനകൂപ്പൺ തയ്യാറാക്കിയും സ്വരൂപിച്ച പണം ഉപയോഗിച്ചാണ്
കൺനിറയെ കാഴ്ചകളുമായി മുത്താച്ചിപ്പാറ: ടൂറിസം വികസന സാധ്യത പരിശോധിക്കും; കെ.എം.സച്ചിൻദേവ് എംഎൽഎ
പേരാമ്പ്ര: കായണ്ണ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മുത്താച്ചിപ്പാറ വിനോദ സഞ്ചാരകേന്ദ്രമായി വികസിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കെ എം സച്ചിൻ ദേവ് എംഎൽഎ. വനംവകുപ്പിന്റെ അധീനതയിലുള്ള ഇവിടം സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നതിനായി വനം, ടൂറിസം മന്ത്രിമാരുമായി ചർച്ച നടത്തുമെന്നും മുത്താച്ചിപ്പാറയിലെത്തിയ എംഎൽഎ ഉറപ്പുനൽകി. മുത്താച്ചിപ്പാറ സന്ദർശിക്കാൻ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനെ ക്ഷണിക്കുമെന്നും എംഎൽഎ പറഞ്ഞു.
തെരുവുനായകൾക്കായി കനിവിന്റെ കരങ്ങളുയർത്തി വനിതാ ഓട്ടോഡ്രൈവർ ; കായണ്ണയിൽ കാണാം സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക.
കായണ്ണ: തെരുവില്‍ ഒഴിവാക്കപ്പെടുകയും അപകടത്തില്‍പെടുകയും ചെയ്യുന്ന തെരുവു നായകള്‍ക്കും അവയുടെ കുഞ്ഞുങ്ങള്‍ക്കും ആശ്രയമൊരുക്കി ശ്രദ്ധേയയാവുകയാണ് കായണ്ണയിലെ വനിതാ ഓട്ടോ ഡ്രൈവർ തുമ്പമല പടിഞ്ഞാറെ ചാലിൽ രജിത. കോവിഡ് വ്യാപനം രൂക്ഷമായി കഴിഞ്ഞ വർഷം നാട് അടച്ചുപൂട്ടിപ്പോയതോടെയാണ്, പട്ടിണിയിലായ കായണ്ണയിലെ തെരുവ് നായ്ക്കൾക്ക് മുന്നിൽ ഭക്ഷണവുമായി രജിത എത്തുന്നത്. തുടർന്നിങ്ങോട്ട് നിത്യവും ഇരുപതോളം നായ്ക്കളെ ഊട്ടുന്ന ഉത്തരവാദിത്തം രജിത