Tag: Kayanna Panchyat
വീടുകൾ കയറി സർവ്വേ, നൂറ് പേരടങ്ങുന്ന ക്ലസ്റ്ററുകൾ രൂപീകരിച്ച് ആരോഗ്യ പരിശോധന; ജീവിതശെെലി രോഗങ്ങളെ ചെറുക്കാൻ കായണ്ണ പഞ്ചായത്ത്
കായണ്ണബസാർ: ജീവിത ശൈലീ രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള ‘ജീവതാളം’ പദ്ധതിക്ക് കായണ്ണ പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു. ആദ്യ ഘട്ടത്തിൽ വീടുകൾ കയറി സർവ്വേ നടത്തി വിവര ശേഖരണം നടത്തും. 100 പേരടങ്ങുന്ന ക്ലസ്റ്ററുകൾ രൂപീകരിച്ച് അവരുടെ ആരോഗ്യ നില പരിശോധിക്കും. കൂട്ട നടത്തം, നീന്തൽ, യോഗ തുടങ്ങിയവയും സംഘടിപ്പിക്കും.
800 പേര്‍ക്ക് അഞ്ച് വീതം 4000 കോഴികൾ, കായണ്ണക്കാർക്കിനി മുട്ടക്കായി മറ്റുപ്രദേശങ്ങളെ ആശ്രയിക്കേണ്ടിവരില്ല, മുട്ടഗ്രാമം പദ്ധതിക്ക് തുടക്കമായി
കായണ്ണബസാർ: സ്ത്രീ ശാക്തീകരണവും മുട്ടയുല്‍പാദന വര്‍ധനയും ലക്ഷ്യമിട്ട് കായണ്ണ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന മുട്ടഗ്രാമം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ക്ക് മുട്ടകോഴികള്‍ വിതരണം ചെയ്തു. 800 പേര്‍ക്ക് അഞ്ച് എന്ന തോതില്‍ 4000 കോഴികളെ വിതരണം ചെയ്തു. സര്‍ക്കാര്‍ അംഗീകൃത ഫാമുകളില്‍നിന്ന് വാങ്ങുന്ന
ലോകോത്തര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം കേരളത്തില്‍ സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്; മുളിയങ്ങല്‍-കൈതക്കൊല്ലി റോഡ് നാടിന് സമര്‍പ്പിച്ചു
കായണ്ണബസാര്‍: ലോകോത്തര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം കേരളത്തില്‍ സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മൊത്തം പി.ഡബ്ല്യൂ.ഡി റോഡുകളുടെ അമ്പത് ശതമാനത്തിലധികം ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലെവല്‍ ക്രോസുകളില്ലാത്ത കേരളം സ്വപ്ന പദ്ധതിയാണ്. ഇതിന്റെ ഭാഗമായി ഒമ്പത് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം ഒന്നിച്ച്
വിവിധ സര്‍ക്കാര്‍ പദ്ധതികളും ആനുകൂല്യങ്ങളും; കായണ്ണയില്‍ സംരംഭകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു
കായണ്ണബസാര്‍: കായണ്ണ ഗ്രാമപ്പഞ്ചായത്ത് സംസ്ഥാന വാണിജ്യവകുപ്പിന്റെ സഹകരണത്തോടെ നടത്തിയ സംരംഭകത്വ ശില്‍പശാല പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനംചെയ്തു. സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, വിവിധതരം സര്‍ക്കാര്‍ പദ്ധതികള്‍, ആനുകൂല്യങ്ങള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ മുതലായ വിഷയങ്ങളില്‍ ക്ലാസ് നല്‍കി. അല്‍ഫോണ്‍സ, വിവേക് എന്നിവര്‍ ക്ലാസ് നയിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി
സംശിക്കേണ്ട ഉണ്ണീ ഇത് ഗ്രാമസഭയാ…. കായണ്ണയില്‍ ഗ്രാമസഭയ്‌ക്കൊപ്പം കാഴ്ച പരിശോധന ക്യാമ്പും സംഘടിപ്പിച്ച് ആറാം വാര്‍ഡ്
കായണ്ണബസാര്‍: വികസന കാര്യങ്ങളും സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചും മാത്രമല്ല ആരോഗ്യത്തിനും പ്രാധാന്യമുണ്ടെന്ന് ജനങ്ങളെ ഓര്‍മ്മപ്പെടുത്തുകയാണ് കായണ്ണ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ചേര്‍ന്ന ഗ്രാമ സഭ. പത്ത് മണിക്കാരംഭിച്ച ഗ്രാമസഭയുടെ നടപടിക്രമങ്ങള്‍ അവസാനിച്ച ശേഷമാണ് വേദിയില്‍ സൗജന്യമായി കാഴ്ച പരിശോധന നടത്തിയത്. ഗ്രാമസഭ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പി.ടി. ഷീബ പദ്ധതി
പഞ്ചായത്തിലേക്ക് ഓടേണ്ട; കായണ്ണയില്‍ സേവനങ്ങള്‍ ഇനിമുതല്‍ വിരല്‍ത്തുമ്പില്‍
കായണ്ണ ബസാര്‍: കായണ്ണ പഞ്ചായത്തില്‍ നിന്നുള്ള സേവനങ്ങള്‍ ഇനിമുതല്‍ വിരല്‍ത്തുമ്പില്‍. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച ഐ.എല്‍.ജി.എം.എസ് സോഫ്റ്റ് വെയര്‍ പഞ്ചായത്തില്‍ വിന്യസിച്ചു. കെ.എം സച്ചിന്‍ ദേവ് എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. സേവനങ്ങള്‍ വിരല്‍ തുമ്പില്‍ പദ്ധതിയിലൂടെ പൊതു ജനങ്ങള്‍ക്ക് വിവിധ അപേക്ഷകള്‍ പഞ്ചായത്തില്‍ നേരിട്ടെത്താതെ സ്മാര്‍ട്ട് ഫോണില്‍നിന്ന് ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയും. സേവനങ്ങള്‍
കൊവിഡ് വ്യാപനം: കായണ്ണ പഞ്ചായത്തില്‍ റോഡുകള്‍ അടച്ചു; നിയന്ത്രണങ്ങള്‍ കടുപ്പിക്കും, കൊവിഡ് പരിശോധന വര്‍ധിപ്പിക്കാനും തീരുമാനം, നോക്കാം വിശദമായി
കായണ്ണ ബസാര്‍: കായണ്ണ പഞ്ചായത്തിലെ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ട് ശതമാനത്തിന് മുകളിലായതിനെ തുടര്‍ന്ന് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടയിലാണ് പഞ്ചായത്തില്‍ കൊവിഡ് രോഗികള്‍ വര്‍ധിച്ചത്. നിലവില്‍ 169 പേരാണ് പഞ്ചായത്തില്‍ ചികിത്സയിലുള്ളത്. ഇവിരില്‍ ഭൂരിപക്ഷം പേര്‍ക്കും വീടുകളില്‍ നിന്ന് തന്നെയാണ് രോഗം ബാധിച്ചതെന്നും, പഞ്ചായത്തില്‍
കായണ്ണയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍, കടുത്ത നിയന്ത്രണങ്ങള്‍, നോക്കാം വിശദമായി
കായണ്ണബസാര്‍: കായണ്ണ ഗ്രാമപഞ്ചായത്തില്‍ കൊവിഡ് വ്യാപനം രൂക്ഷം. കഴിഞ്ഞ രണ്ടു ദിവസം മാത്രം ഇരുപതിന് മുകളില്‍ ആളുകള്‍ക്കാണ് പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. അവശ്യ സര്‍വ്വീസൊഴികെ മറ്റൊന്നും അനുവദനീയമല്ല. ടി പി ആര്‍ നിരക്ക് 15 ശതമാനത്തിന് മുകളിലായതോടെ പഞ്ചയാത്ത്