Tag: Kayanna
കായണ്ണയിൽ ഇടിമിന്നലേറ്റ് ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
പേരാമ്പ്ര: കായണ്ണയിൽ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്കേറ്റു. കായണ്ണ 12-ാം വാർഡിൽ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കനത്ത മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് ആറ് സ്ത്രീ തൊഴിലാളികൾക്ക് പരുക്കേറ്റത്. നമ്പ്രത്തുമ്മൽ കദീശ (60), നമ്പ്രത്തുമ്മൽ നസീമ (42), നമ്പ്രത്തുമ്മൽ അനിത (38), നമ്പ്രത്തൂമ്മൽ സുമിഷ (39), നമ്പ്രത്തുമ്മൽ റുഖിയ (45), നമ്പ്രത്തുമ്മൽ കല്യാണി (73)
മുത്താച്ചിപ്പാറ ടൂറിസം അടക്കം 57 പദ്ധതികള്‍ പ്ലാനില്‍; സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കായണ്ണയെ ദത്തെടുത്ത് എം.പി, ഗ്രാമപഞ്ചായത്ത് വില്ലേജ് ഡെവലപ്പ്‌മെന്റ് പ്ലാനിന് അംഗീകാരം
കായണ്ണ: ഗ്രാമപഞ്ചായത്തിന്റെ വില്ലേജ് ഡെവലപ്‌മെന്റ് പ്ലാനിന് അന്തിമ അംഗീകാരമായി. എളമരം കരീം എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്ലാന്‍ അംഗീകരിച്ചത്. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (സാഗി) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കായണ്ണയെ എം.പി ദത്തെടുത്തത്. എസ്.സി/എസ്.ടി കോളനികളുടെ നവീകരണം, മുത്താച്ചിപാറ ടൂറിസം പദ്ധതി, പൊതു ശൗചാലയങ്ങളുടെ നിര്‍മ്മാണം, പഞ്ചായത്തിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പദ്ധതികള്‍, നീന്തല്‍,
നടപ്പന്തൽ ക്ഷേത്രത്തിന് സമർപ്പിച്ചു; കായണ്ണ ഭഗവതിക്ഷേത്ര ആറാട്ടുത്സവത്തിന് കൊടിയേറി
കായണ്ണബസാർ: കായണ്ണ ഭഗവതിക്ഷേത്ര ആറാട്ടുത്സവത്തിന് കൊടിയേറി. ക്ഷേത്രംതന്ത്രി മേപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിന്റെയും ക്ഷേത്രമേൽശാന്തി ഹരിനാരായണൻ നമ്പൂതിരിയുടെയും കാർമികത്വത്തിലാണ് ഉത്സവത്തിന് കൊടിയേറ്റിയത്. നടപ്പന്തൽ സമർപ്പണം ക്ഷേത്രം തന്ത്രി നടത്തി. ആധ്യാത്മികപ്രഭാഷണം, തായമ്പക, തിരുവായുധം വരവ്, മലക്കളി, ചുറ്റുവിളക്ക് എന്നിവ നടന്നു.
കായണ്ണയിലെ ആള്‍ദൈവം ചാരുപറമ്പില്‍ രവിയുടെ കേന്ദ്രത്തിലേക്ക് സര്‍വ്വകക്ഷി നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്; പ്രതിഷേധക്കാരെ തടഞ്ഞ് പൊലീസ്
പേരാമ്പ്ര: വിവാദ ആള്‍ദൈവം പേരാമ്പ്ര കായണ്ണയില്‍ ചാരുപറമ്പില്‍ രവി നടത്തുന്ന മന്ത്രവാദ കേന്ദ്രം അടച്ചു പൂട്ടുക എന്ന ആവശ്യവുമായി രവിയുടെ വീട്ടിലേക്ക് സര്‍വ്വകക്ഷി നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തി. മാര്‍ച്ച് കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശി മാര്‍ച്ച് ഉദ്ഘാനം ചെയ്തു. ഇന്ന് രാവിലെയായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രദേശത്തെ വിവിധ രാഷ്ട്രീയപാര്‍ട്ടികളെല്ലാം ഒരുമിച്ച് നിന്നാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
ശേഖരിക്കുന്ന ജൈവ-അജൈവ പാഴ് വസ്തുക്കളുടെ വിവരങ്ങൾ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മനസിലാക്കാം; ഹരിതമിത്രം പദ്ധതിക്ക് കായണ്ണയില്‍ തുടക്കമായി
കായണ്ണബസാർ: മാലിന്യ സംസ്‌കരണം കൃത്യവും കാര്യക്ഷമവുമാക്കുന്നതിനുള്ള ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പദ്ധതിക്ക് കായണ്ണ പഞ്ചായത്തില്‍ തുടക്കമായി. ചെട്ട്യാംകണ്ടി അശോകന്റെ വീട്ടില്‍ ക്യൂആര്‍ കോഡ് പതിപ്പിച്ചു കൊണ്ട് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ നാരായണന്‍ നിര്‍വ്വഹിച്ചു. ക്യു ആര്‍ കോഡ് പതിപ്പിക്കല്‍, സര്‍വ്വേ എന്നിവയ്ക്കും ചടങ്ങില്‍ തുടക്കം
‘ആൾദെെവ പ്രവർത്തനം നടത്തി ജനങ്ങളെ ചൂഷണം ചെയ്യുന്നു’; കായണ്ണയിലെ ചാരുപറമ്പിൽ രവിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധ മാർച്ച്
ചാരുപറമ്പിൽ രവി 12 വർഷം മുമ്പാണ് ആൾദൈവം ചമയുന്നത്. ഉറഞ്ഞുതുള്ളിയുള്ള പ്രവചനങ്ങളും മൃഗബലിയും ചികിത്സയും തുടങ്ങിയതോടെ ഇതരദേശങ്ങളിൽനിന്ന് ഇയാളെ തേടി നിരവധി ആളുകൾ വരാൻ തുടങ്ങി. ഇങ്ങനെയെത്തുന്നവർ ജനങ്ങളുടെ സ്വൈരജീവിതം തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതായും സർവകക്ഷി യോഗം ചൂണ്ടിക്കാട്ടി. എട്ടുമാസം മുമ്പ് യുവതിയെ തട്ടിക്കൊണ്ടുപോയി അനധികൃതമായി താമസിപ്പിച്ചതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു.
ചാരുപറമ്പില്‍ രവിയുടെ ആഭിചാര ക്രിയകളെക്കുറിച്ച് അന്വേഷണം നടത്തണം; കായണ്ണയില്‍ ആള്‍ദൈവത്തിനെതിരെ ഡി.വൈ.എഫ്.ഐ മാര്‍ച്ച്
കായണ്ണ ബസാര്‍: കായണ്ണയില്‍ ആള്‍ദൈവത്തിനെതിരെ ഡി.വൈ.എഫ്.ഐ മാര്‍ച്ച്. ചാരുപറമ്പില്‍ രവി എന്ന ആള്‍ദൈവത്തിനെതിരെയാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഇയാളുടെ കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. കേന്ദ്രത്തില്‍ നടക്കുന്ന ആഭിചാര ക്രിയകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കായണ്ണ ചന്ദനയല്‍ ചാരുപറമ്പില്‍ രവിയുടെ ക്ഷേത്രത്തില്‍ പോയവരെ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. ഇവിടെ എത്തിയ
കൂലിപ്പണിക്കാരനില്‍ നിന്ന് ആള്‍ദൈവത്തിലേക്ക്; വഴിത്തിരിവായത് പേരാമ്പ്ര പച്ചക്കറിക്കടയിലെ ജോലി, കായണ്ണയിലെ വിവാദ സന്യാസി ചാരുപറമ്പില്‍ രവിയെ അറിയാം
കായണ്ണബസാര്‍: കായണ്ണ ചന്ദനയല്‍ ചാരുപറമ്പില്‍ ആള്‍ദൈവത്തിന്റെ ക്ഷേത്രത്തില്‍ പോയവരെ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചതോടെ ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. ചാരുപറമ്പില്‍ രവി എന്ന ആള്‍ ദൈവത്തെ കാണാന്‍ പോയവരെയാണ് നാട്ടുകാര്‍ തടഞ്ഞത്. ഇയാളെ ബാലാവകാശ നിയമപ്രകാരം കാക്കൂര്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിശ്വാസത്തിന്റെ മറവില്‍ ഇയാള്‍ പല ആളുകളെയും ചൂഷണം ചെയ്തിരുന്നതായി
കായണ്ണയില്‍ സ്‌കൂള്‍ വിട്ടുമടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ വാനിലെത്തിയവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി
പേരാമ്പ്ര: സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ വാനിലെത്തിയവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. കായണ്ണ ചങ്ങാടുമ്മല്‍ സാജിദാണ് പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയത്. പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ പഠിക്കുകയാണ് സാജിദിന്റെ മകന്‍. സ്‌കൂള്‍വിട്ട് കായണ്ണ ബസാറിനടുത്തുള്ള ചണ്ണങ്ങാടുമ്മല്‍ റോഡില്‍ ബസിറങ്ങി നടന്നുപോകുമ്പോള്‍ വാന്‍ അടുത്തുനിര്‍ത്തി വീട്ടിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കയറാനാവശ്യപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതോടെ കുട്ടി വേഗത്തില്‍
താഴോട്ട് തൂങ്ങിക്കിടന്ന റിയാസിനെ ചേര്‍ത്തുപിടിച്ച് തെങ്ങുകയറ്റക്കാരന്‍ വേലായുധന്‍; അഗ്നിരക്ഷാപ്രവര്‍ത്തകരും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചു; തെങ്ങില്‍നിന്ന് വീണ കായണ്ണ സ്വദേശി റിയാസിന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് നാട്ടുകാരുടെയും അഗ്നിരക്ഷാപ്രവര്‍ത്തകരുടെയും തക്ക സമയത്തെ ഇടപെടല്‍-വീഡിയോ കാണാം
കായണ്ണബസാര്‍: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് തെറിച്ച് വീണ് വടത്തില്‍ കുടുങ്ങിയ ചെറുക്കാട് സ്വദേശി പൂളച്ചാലില്‍ റിയാസിന് രക്ഷയായത് നാട്ടുകാരുടെയും അഗ്നിരക്ഷാപ്രവര്‍ത്തകരുടെയും തക്കസമയത്തെ ഇടപെടല്‍. തെങ്ങില്‍ നിന്ന് തൂങ്ങിക്കിടന്ന് ശ്വാസംകിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ട റിയാസിനെ സമീപത്തുണ്ടായിരുന്ന തെങ്ങുകയറ്റക്കാരന്‍ വേലായുധന്‍ യന്ത്രമുപയോഗിച്ച് തെങ്ങില്‍കയറി തെങ്ങോട് ചേര്‍ത്ത് പിടിച്ച് മറ്റൊരു കയര്‍ ഉപയോഗിച്ച് കെട്ടിയശേഷം ഫയര്‍ ഫോഴ്‌സ് വരുന്നതുവരെ