Tag: Kawvayi backwaters
Total 1 Posts
കായലും കടലും തുരുത്തുകളും ഒന്നുചേരുന്ന പ്രകൃതിയുടെ സൗന്ദര്യം, കണ്ണിനും മനസ്സിനും കുളിരാകുന്ന ബോട്ട് യാത്ര; കായൽ സൗന്ദര്യം ആസ്വദിക്കാൻ കണ്ണൂരിലെ കവ്വായി കായലിലേക്ക് വെച്ച് പിടിച്ചാലൊ..
കായലും കടലും മലയും തുരുത്തുകളും ഒക്കെച്ചേർന്ന, പ്രകൃതിയുടെ വൈവിധ്യം നിറഞ്ഞ സൗന്ദര്യത്തെ ആസ്വദിക്കുവാൻ താൽപ്പര്യമുള്ളയാളാണൊ നിങ്ങൾ. എങ്കിൽ പറ്റിയൊരിടമാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള കവ്വായി കായൽ. മലബാറിലെ ഏറ്റവും പ്രസിദ്ധമായതും ഏറെ ആകർഷകമായതുമായ കായലാണ് കവ്വായി. കവ്വായി പുഴയും അതിന്റെ പോഷക നദികളായ കാങ്കോൽ, വണ്ണാത്തിച്ചാൽ, കുപ്പിത്തോട്, കുനിയൻ എന്നീ ചെറുനദികളും ധാരാളം ചെറുദ്വീപുകളും ചേർന്നതാണ്