Tag: Kariyathumpara

Total 7 Posts

ഉള്ള്യേരിയിലെത്തിയത് കല്ല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍, കൂരാച്ചുണ്ടിലെ സഹപാഠിയുടെ വീട്ടില്‍ നിന്നും കരിയാത്തുംപാറയിലേക്ക്; അപകടം പതിയിരിക്കുന്ന കരിയാത്തുംപാറയില്‍ അശ്രദ്ധയുടെ ഇരയായി കോട്ടയം സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ഥി

കൂരാച്ചുണ്ട്: പ്രകൃതിയൊരുക്കിയ മനോഹരമായ ഇടമാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഏറെ അപകട സാധ്യതയുള്ള മേഖലയാണ് കൂരാച്ചുണ്ടിലെ കരിയാത്തുംപാറ ടൂറിസം കേന്ദ്രവും പരിസരവും. വിനോദ സഞ്ചാരത്തിനായി കുടുംബവുമൊത്തും സുഹൃത്തുക്കളുമൊത്തുമൊക്കെ ഇവിടെയെത്തി അപകടത്തില്‍പ്പെട്ട് മരിച്ചവര്‍ ഏറെയാണ്. കഴിഞ്ഞദിവസം കോട്ടയം സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ഥി ജോര്‍ജ് ജേക്കബ് മുങ്ങിമരിച്ചത് ഇത്തരത്തിലുള്ള ഏറ്റവുമൊടുവിലത്തെ സംഭവമാണ്. ഉള്ള്യേരിയില്‍ കല്ല്യാണ ചടങ്ങില്‍ പങ്കെടുക്കാനായി ജോര്‍ജ് ജേക്കബും സുഹൃത്തുക്കളും

കരിയാത്തുംപാറയിൽ വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കൂരാച്ചുണ്ട്: അവധി ആഘോഷിക്കാൻ കൂട്ടുകാർക്കൊപ്പം കരിയാത്തും പാറയിലെത്തിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോട്ടയം സ്വദേശി ജോർജ് ജേക്കബ് (20) ആണ് മരിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് ജേക്കബ് അപകടത്തിൽ പെട്ടത്. കരിയാത്തുംപാറ പാപ്പൻചാടി കുഴിക്ക് താഴെയുള്ള എരപ്പാംകയത്തിൽ കുളിക്കുന്നതിനിടെ മുങ്ങുകയായിരുന്നു.ഏകദേശം ഇരുപത് മിനിറ്റിന് ശേഷമാണ് വിവരമറിഞ്ഞെത്തിയ നാട്ടുകാർ ജേക്കബിനെ മുങ്ങിയെടുത്തത്. കൂരാച്ചുണ്ട് സ്വകാര്യ ആശുപത്രിയിൽ

കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ വിനോദ സഞ്ചാരികൾക്ക് വീണ്ടും പ്രവേശനം അനുവദിച്ചു

കൂരാച്ചുണ്ട് : കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു . ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ കലക്ടറുടെ നിർദേശപ്രകാരം ഇന്നലെ വൈകിട്ടു മുതലാണ് വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്. മലബാറിലെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് കരിയാത്തുംപാറ. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ജൂൺ 24നാണ് ടൂറിസ്റ്റ് കേന്ദ്രം

‘ഒന്നാമത്തെ ഗേറ്റിനു സമീപമാണ് ആളുകള്‍ക്ക് അപകടമില്ലാതെ കുളിക്കുവാനും പുഴ ആസ്വദിക്കാനും സൗകര്യമുള്ള ആഴംകുറഞ്ഞ ഭാഗങ്ങള്‍ ഉള്ളത്, നൂറുകണക്കിന് വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവുമുണ്ട്’; വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തുംപാറയില്‍ ഒന്നാം ഗേറ്റ് തുറക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍

കൂരാച്ചുണ്ട്: വിനോദ സഞ്ചാര കേന്ദ്രമായ കിയാത്തും പാറയിലെ ഒന്നാം ഗേറ്റ് തുറക്കണമെന്ന നാട്ടുകാടെ ആവശ്യം ശക്തം. കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ കരിയാത്തുംപാറ മേഖലയില്‍ പുഴയിലേക്ക് ഇറങ്ങുന്നതിനു മൂന്നു ഗേറ്റുകള്‍ ആണുള്ളത്. ഒന്ന് കരിയത്തുംപാറ അങ്ങാടിയുടെ സമീപത്തുള്ളതും രണ്ടാമത്തേത് നിലവിലെ ടിക്കറ്റ് കൗണ്ടറിനു അടുത്തുള്ളതും മൂന്നാമത്തേത് കൗണ്ടറില്‍ നിന്ന് 100 മീറ്റര്‍

”ന്യൂസിലാന്‍ഡിലെ വീഡിയോ കാണിച്ച് പറ്റിക്കുന്നോ” ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല ഈ ദൃശ്യഭംഗി കരിയാത്തുംപാറയുടേതാണെന്ന്- വീഡിയോ വൈറലാകുന്നു

പേരാമ്പ്ര: കണ്ണിനും മനസിനും ആനന്ദം പകരുന്ന കരിയാത്തുംപാറയിലെ മനോഹരമായ കാഴ്ചകളുള്‍പ്പെട്ട വീഡിയോ വൈറലാകുന്നു. മഞ്ഞുപുതച്ച മലനിരകളും നീര്‍ച്ചാലുകളും അതിനിടയിലെ പച്ചപ്പുമെല്ലാം ഏതോ മായാലോകത്തെത്തിയ അനുഭൂതിയാണ് പകരുന്നത്. നിരവധി പേരാണ് വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചത്. ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ദേവും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ന്യൂസിലന്‍ഡിലെ വീഡിയോ കാണിച്ച് പറ്റിക്കുന്നു’ എന്നാണ് ഈ വീഡിയോയ്‌ക്കൊപ്പം സച്ചിന്‍ദേവ്

കരിയാത്തുംപാറ പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുടുംബത്തെ രക്ഷിച്ച വിദ്യാര്‍ത്ഥികളുടെ ധീരതയെ ആദരിച്ച് പോരാമ്പ്ര എം.ജി കോളേജ്

പേരാമ്പ്ര: കരിയാത്തുംപാറ പുഴയില്‍ കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട കുടുംബത്തെ രക്ഷിച്ചവരെ ആദരിച്ച് പോരാമ്പ്ര എം.ജി കോളേജ്. കൂരാച്ചുണ്ട് സ്വദേശികളായ റാദിന്‍, അനുറോഷന്‍, ജസിം, ഹമീദ്, നബില്‍, ഷാനിഫ് എന്നിവരെയാണ് പേരാമ്പ്ര എം.ജി കോളേജിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു മൊമന്റോ കൈമാറി. കരിയാത്തുംപാറ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനു പിന്നാലെ കുടുംബസമേതം കാഴ്ചകള്‍

കക്കയം കരിയാത്തും പാറയില്‍ വിനോദ സഞ്ചാരി മുങ്ങി മരിച്ചു

ബാലുശേരി: കക്കയം കരിയാത്തും പാറയില്‍ വിനോദ സഞ്ചാരി മുങ്ങി മരിച്ചു. കൊടുവള്ളി സ്വദേശിയായ മുഹമ്മദ് അബുള്ള ബാവ എന്ന കൗമാരക്കാരനാണ് മരിച്ചത്. ബാവ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്ഥലത്തുണ്ടായിരുന്ന അമീൻ റസ്ക്യു ടീം കുട്ടിയെ പുറത്തെടുത്ത് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു ലഭിച്ചതോടെ കരിയാത്തുംപാറയിലും തോണിക്കടവ് റിസര്‍വോയര്‍ തീരത്തും നൂറുകണക്കിന്

error: Content is protected !!