Tag: Karippur
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 30 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമിശ്രിതം പിടികൂടി
കോഴിക്കോട് : കരിപൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷത്തോളം രൂപ വില വരുന്ന 648.5 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദുബായില്‍ നിന്നെത്തിയ മലപ്പുറം കോടൂര്‍ സ്വദേശി നെച്ചിക്കണ്ടന്‍ സുഹൈബ് അറസ്റ്റിലായി.
കരിപ്പൂരിൽ 73 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂരിൽ കാസർകോട് സ്വദേശികളായ രണ്ടു യാത്രക്കാരിൽനിന്ന് വ്യത്യസ്ത കേസുകളിലായി 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഷാർജയിൽനിന്നെത്തിയ യാത്രക്കാരനിൽനിന്ന് 884 ഗ്രാം സ്വർണ മിശ്രിതവും ദുബായിൽനിന്നെത്തിയ യുവതിയിൽനിന്ന് 840 ഗ്രാം സ്വർണമിശ്രിതവുമാണ് പിടികൂടിയത്. ഡി.ആർ.ഐ. വിഭാഗത്തിൽനിന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷാർജയിൽനിന്നെത്തിയ കാസർകോട് സ്വദേശി ഇബ്രാഹിം സിറാജിനെ എയർകസ്റ്റംസ് ഇന്റലിജൻസ് യൂണിറ്റ് പരിശോധിച്ചത്. കാപ്‌സ്യൂൾ
കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട; 34 ലക്ഷത്തിന്റെ സ്വർണം പിടിച്ചു
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 856 ഗ്രാം സ്വർണം കരിപ്പൂരിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം പിടികൂടി. ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിച്ചുവെച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് ജസീമിനെ (26) കസ്റ്റംസ് അറസ്റ്റുചെയ്തു. ഷാർജയിൽനിന്ന് എയർ ഇന്ത്യയുടെ ഐ.എക്സ് 1354 വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ടി.എ.