Tag: Karippur
കരിപ്പൂർ വിമാന ദുരന്തം: അന്വേഷണ റിപ്പോർട്ട് ഉടൻ പരസ്യപ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
ന്യൂഡൽഹി: കരിപ്പൂര്‍ വിമാന ദുരന്തം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ഉടന്‍ പരസ്യപ്പെടുത്തുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കാലതാമസമില്ലാതെ നടപ്പാക്കുമെന്നും സിന്ധ്യ ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 21 പേര്‍ മരിച്ച ദുരന്തത്തില്‍ 96 പേര്‍ക്കായിരുന്നു സാരമായി പരിക്കേറ്റത്. 73 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
കരിപ്പൂർ സ്വർണ്ണ കടത്ത് കേസ്: അഞ്ചു കൊടുവള്ളി സ്വദേശികൾ കൂടി അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കവർച്ച കേസിൽ അഞ്ചു കൊടുവള്ളി സ്വദേശികൾ കൂടി അറസ്റ്റിലായി. രാമനാട്ടുകര അപകടമുണ്ടായ ദിവസം കരിപ്പൂരിൽ എത്തിയ സംഘമാണ് അറസ്റ്റിലായത്. റിയാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായത്. കൊടുവള്ളി സ്വദേശികളായ റിയാസ്, ബഷീർ , മുഹമ്മദ് ഫാസിൽ, ഷംസുദ്ദീൻ, മുഹമ്മദ് ഫയാസ് എന്നിവർ ആണ് ഇന്ന് അറസ്റ്റിലായത്. റിയാസിന് സൂഫിയാനുമായും വിദേശത്തുനിന്നു സ്വർണം കടത്തുന്നവരുമായി നേരിട്ട്
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; വടകര സ്വദേശിയുൾപ്പടെ രണ്ടുപേർ പിടിയിൽ
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഒരു കോടി 85 ലക്ഷം രൂപ വിലമതിക്കുന്ന 3334 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. വടകര സ്വദേശി അബ്ദുല്‍ ശരീഫ്, മലപ്പുറം സ്വദേശി നഷീദ് അലി എന്നിവര്‍ പിടിയിലായി. കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കരിപ്പൂരിൽ സ്വർണം കടത്താൻ ശ്രമം; വടകര സ്വദേശിയുൾപ്പടെ രണ്ടുപേർ പിടിയിൽ, ഒരു കോടിയോളം രൂപയുടെ സ്വർണ്ണം പിടികൂടി
കൊണ്ടോട്ടി: രണ്ടു യാത്രക്കാരിൽനിന്നായി ഒരുകോടിയോളം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് 1917 ഗ്രാം സ്വർണം പിടികൂടിയത്. ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ കാഞ്ഞങ്ങാട് സ്വദേശി ജംഷീദിൽനിന്ന് 1056 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തു. വടകര കക്കട്ടിൽ സ്വദേശി മഠത്തിൽ അബ്ദുൾനജീബിൽനിന്ന് 861 ഗ്രാം സ്വർണമിശ്രിതവും പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും
ദുബായില്‍നിന്നെത്തിയ പേരാമ്പ്ര സ്വദേശിയെ തട്ടിക്കൊണ്ടുപോയി; പരാതി നല്‍കിയത് ടാക്‌സി ഡ്രൈവര്‍, പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
കൊണ്ടോട്ടി: ദുബായില്‍നിന്നെത്തിയ പേരാമ്പ്ര സ്വദേശിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി. ടാക്‌സി കാറില്‍ സഞ്ചരിക്കുന്നതിനിടെ തടഞ്ഞുനിര്‍ത്തി മറ്റൊരു കാറില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. കാര്‍ ഡ്രൈവറുടെ പരാതിയില്‍ കരിപ്പൂര്‍ പോലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാത്രിയാണ് അമ്പത്തിരണ്ടുകാരനായ പേരാമ്പ്ര സ്വദേശി കരിപ്പൂരിലിറങ്ങിയത്. പുലരുവോളം വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടിയ ഇയാള്‍ അഞ്ചുമണിയോടെ കൂനൂള്‍മാട്ടിലേക്കാണ് പ്രീപെയ്ഡ് ടാക്‌സിയില്‍ പോയത്. ഉണ്യാല്‍ പറമ്പിലെത്തിയപ്പോള്‍ രണ്ടുകാറുകളിലായെത്തിയ
വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടത്തി, എയര്‍പോട്ട് കോമ്പൗണ്ടില്‍ നിന്ന് സ്വര്‍ണവുമായി മൂന്ന് പേര്‍ പിടിയില്‍
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു പുറത്തെത്തിച്ച സ്വര്‍ണവുമായി പോകുമ്പോള്‍ ടോള്‍ ബൂത്തിനു സമീപത്ത് പ്രിവന്റീവ് കസ്റ്റംസ് സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍നിന്നു കരിപ്പൂരിലെത്തിയ മലപ്പുറം തെന്നല സ്വദേശി ഉസൈദില്‍നിന്നാണു സ്വര്‍ണം പിടികൂടിയത്. ശരീരത്തില്‍ ഒളിപ്പിച്ച 22 ലക്ഷം രൂപയുടെ 480.79 ഗ്രാം സ്വര്‍ണമിശ്രിതമാണ് കണ്ടെടുത്തത്. വിമാനത്താവളത്തില്‍നിന്നുപരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങിയ ഉസൈദിനെയും കൊണ്ട് മറ്റു രണ്ടു പേര്‍ കാറില്‍ പുറത്തേക്കു
തീ പിടിക്കുമെന്ന് മുന്നറിയിപ്പ്, കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി ഇറക്കി. തീപിടിക്കുമെന്ന കാര്‍ഗോ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിമാനം ഇറക്കിയത്. കരിപ്പൂരില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന ഉടന്‍ അപായമണി മുഴങ്ങി. ഇന്ന് രാവിലെയാണ് സംഭവം. വിമാനം പറന്നുയര്‍ന്ന ഉടന്‍ അപായമണി മുഴങ്ങുകയും അടിയന്തര നടപടി സ്വീകരിക്കുകയുമായിരുന്നു. കോഴിക്കോട്-കുവൈറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസാണ് ഇറക്കിയത്. തുടര്‍ നടപടി
കരിപ്പൂരില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതം പിടിച്ചു
കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതം പിടികൂടി. ദുബായില്‍ നിന്നെത്തിയ മലപ്പുറം കൊടിഞ്ഞി സ്വദേശിയില്‍നിന്ന് 877.9 ഗ്രാമും ഷാര്‍ജയില്‍ നിന്ന് വന്ന വയനാട് മാനന്തവാടി സ്വദേശിയില്‍ നിന്ന് 832.57 ഗ്രാമും സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് അസി. കമീഷണര്‍ കെ വി രാജന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ടുമാരായ കെ കെ പ്രവീണ്‍കുമാര്‍, കെ
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 35 ലക്ഷത്തിലധികം രൂപ വിലവരുന്ന 765 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ദുബായില്‍ നിന്നും എത്തിയ താമരശ്ശേരി സ്വദേശി ഹര്‍ഷാദില്‍ നിന്നാണ് സ്വര്‍ണ്ണ മിശ്രിതം കണ്ടെടുത്തത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 30 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമിശ്രിതം പിടികൂടി
കോഴിക്കോട് : കരിപൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷത്തോളം രൂപ വില വരുന്ന 648.5 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദുബായില്‍ നിന്നെത്തിയ മലപ്പുറം കോടൂര്‍ സ്വദേശി നെച്ചിക്കണ്ടന്‍ സുഹൈബ് അറസ്റ്റിലായി.